ലാലേട്ടന് പിറന്നാൾ ആശംസകളേകി മമ്മൂക്ക – വീഡിയോ കാണാം

ലാലേട്ടന് പിറന്നാൾ ആശംസകളേകി മമ്മൂക്ക – വീഡിയോ കാണാം

ലാലേട്ടന് പിറന്നാൾ ആശംസകളേകി മമ്മൂക്ക..അദ്ദേഹത്തിൻ്റെ ഔദ്യോഗിക ഫേസ്ബുക് പേജിലൂടെയാണ് ആശംസകൾ നേർന്നുകൊണ്ടുള്ള വീഡിയോ ഇട്ടിരിക്കുന്നത്. വികാര നിര്‍ഭരമായ വാക്കുകളിലാണ് ഇരുവരും തമ്മിലുള്ള അടുപ്പവും സൗഹൃദവും പ്രകടിപ്പിക്കുന്നത്.

ഇരുവരും തമ്മിൽ സൗഹൃദം തുടങ്ങിയിട്ട് 39 വർഷങ്ങൾ ആയെന്നും, പടയോട്ടത്തിൻ്റെ സെറ്റിലാണ് ആദ്യമായി കാണുന്നതെന്നും മമ്മൂക്ക വീഡിയോയിലൂടെ ഓർമ്മപ്പെടുത്തുന്നു. കൂടാതെ എൻ്റെ സഹോദരങ്ങൾ എന്നെ വിളിക്കുന്നത്പ്പോലെയാണ് ലാലും എന്നെ വിളിക്കുന്നത് ഇച്ചാക്ക എന്നാണെന്നും, എന്നാൽ മറ്റുള്ളവർ വിളിക്കുമ്പോൾ പ്രത്യേകിച്ച് ഒന്നും തോന്നുകയില്ല എന്നാൽ ലാൽ വിളിച്ചാൽ ഒരു പ്രത്യേക ഫീൽ തോന്നുമെന്നും അദ്ദേഹം പറയുന്നു.

ജീവിതത്തിൽ ഞങ്ങൾ കോളജ് വിദ്യാർഥികളെപ്പോലെയാണ്, കളിച്ചും തമാശപറഞ്ഞുമാണ് കഴിയുന്നത്. ഒരുമിച്ചുള്ളത് വളരെ നീണ്ടയൊരു യാത്രയാണ്. ചില്ലറ പിണക്കങ്ങളും പരിഭവങ്ങളും ജീവിതത്തിൽ ഉണ്ടായിട്ടുണ്ടെങ്കിലും, നേരിട്ട് കാണുമ്പോൾ ഐസ് പോലെ ഉരുകി ഇല്ലാതാകും. സിനിമയ്ക്കപ്പുറത്തേക്ക് ഞങ്ങളുടെ സ്നേഹവും സൗഹൃദവും വളർന്നു.

ഈ യാത്ര നമുക്ക് തുടരാം. പുഴ ഒഴുകുന്നത് പോലെ, കാറ്റ് വീശുന്നത് പോലെയുള്ള യാത്ര തുടരാം. ഈ അത്ഭുത കലാകാരന്, ലാലിന്, മലയാളികളുടെ ലാലേട്ടന്, മലയാളസിനിമയിലെ മഹാനടനായ ലാലിന്, പ്രിയപ്പെട്ട മോഹൻലാലിന് ജന്മദിനാശംസകൾ…എന്ന് മമ്മൂക്ക വികാരനിഭരനായി പറഞ്ഞു നിർത്തി.

 

 

 

 

Photo Courtesy : Google/ images are subject to copyright

Video Courtesy: Mammootty Official Facebok Page

 

Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.