നാളെമുതൽ സംസ്ഥാനത്ത് കെ.എസ്.ആര്‍.ടി.സി ബസ്സുകൾ ജില്ലകളിൽ സർവീസ് ആരംഭിക്കും.

നാളെമുതൽ സംസ്ഥാനത്ത് കെ.എസ്.ആര്‍.ടി.സി ബസ്സുകൾ ജില്ലകളിൽ സർവീസ് ആരംഭിക്കും.

നാളെമുതൽ സംസ്ഥാനത്ത് കെ.എസ്.ആര്‍.ടി.സി ബസ്സുകൾ ജില്ലകളിൽ സർവീസ് ആരംഭിക്കും. തിരക്ക് കൂടുതൽ ഉള്ള സമയങ്ങളിൽ കൂടുതൽ സർവീസുകൾ ഉണ്ടാകും. അതേസമയം സ്വകര്യബസ്സുകൾ ഓടില്ല, ടിക്കറ്റ് നിരക്ക് ഇരട്ടിയായി വര്‍ധിപ്പിക്കാതെയും ഇന്ധന നികുതിയില്‍ ഇളവ് കിട്ടാതെയും നിരത്തിലിറങ്ങില്ലെന്നാണ് അവരുടെ നിലപാട്.

പൊതുഗതാഗതത്തിന് സര്‍ക്കാര്‍ അനുമതി ലഭിച്ചതോടെ എല്ലാ ജില്ലയിലും കെ.എസ്.ആര്‍.ടി.സി ബസ്സുകൾ സര്‍വീസിനുള്ള തയാറെടുപ്പിലാണ്. ഓരോ യൂണിറ്റിലും സര്‍വീസ് നടത്തേണ്ട റൂട്ടുകളും ഷെഡ്യൂളുകളും തയറാക്കികഴി‍ഞ്ഞു. പുതുക്കിയ നിരക്ക് ടിക്കറ്റ് മെഷീനിൽ അപ്പ്ലോഡ് ചെയ്യണം.

രാവിലെയും വൈകിട്ടും തിരക്കുള്ള സമയമായതിനാൽ ആ സമയങ്ങളിൽ കൂടുതൽ സർവീസുകൾ നടത്തും. അല്ലാത്തസമയത്ത് സര്‍വീസുകളുടെ എണ്ണം പകുതിയായി കുറയ്ക്കും. ജീവനക്കാര്‍ക്കുള്ള മാസ്കും ബസുകളിലേക്ക് ആവശ്യമായ സാനിട്ടൈസറും എല്ലായിടത്തും എത്തിച്ചുകഴിഞ്ഞു. ഒരു ബസ്സിൽ 23 മുതൽ 27 യാത്രക്കാരെ വരെയാണ് കയറ്റുള്ളു. എല്ലാവർക്കും മാസ്ക്കും നിർബന്ധമാണ്.

ടിക്കറ്റ് നിരക്ക് അൻപത് ശതമാനമാണ് വർദ്ധിപ്പിച്ചത്, എന്നാൽ അതും നഷ്ടമാണെന്നാണ് വിലയിരുത്തൽ. ഒരുദിവസം ഏകദേശം 42 ലക്ഷം രൂപയുടെ വരെ നഷ്ടമുണ്ടാകും. അതേസമയം സ്വകര്യബസ്സുകൾ അൻപത് ശതമാനം മാത്രം ടിക്കറ്റ് നിരക്ക് വർദ്ധിപ്പിച്ചതുകൊണ്ട് നിരത്തിലിറങ്ങില്ലെന്ന നിലപാടിലാണ്.

പകുതി നിരക്കിൽ വിദ്യാർത്ഥികൾക്ക് യാത്ര അനുവദിക്കാൻ കഴിയില്ലെന്നും, പെർമിറ്റും ഫിറ്റ്നസ് സർട്ടിഫിക്കറ്റും എടുക്കാൻ കൂടുതൽ സമയം അനുവദിക്കണമെന്നും അവർ ഗതാഗത മന്ത്രി അറിയിച്ചിട്ടുണ്ട്.

 

 

 

 

Photo Courtesy : Google/ images are subject to copyright   

Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.