ടെന്നീസിലെ പ്രണയ ജോഡികളായിരുന്ന ആന്ദ്രെ ആഗസിയുടെയും സ്റ്റെഫി ഗ്രാഫിൻ്റെയും പ്രണയകഥയിലൂടെ…

ടെന്നീസിലെ പ്രണയ ജോഡികളായിരുന്ന ആന്ദ്രെ ആഗസിയുടെയും സ്റ്റെഫി ഗ്രാഫിൻ്റെയും പ്രണയകഥയിലൂടെ…

സ്റ്റെഫി ഗ്രാഫും ആന്ദ്രെ ആഗസിയും ടെന്നിസ് ലോകത്തെ താരദമ്പതികളാണ്. എക്കാലത്തെയും മികച്ച വനിതാ ടെന്നീസ് താരമായിരുന്നു സ്റ്റെഫി ഗ്രാഫ് എന്ന ജർമൻ സുന്ദരി. നീളൻതലമുടി ഇളക്കി കോർട്ടിലിറങ്ങുന്ന യുഎസ് താരമായിരുന്നു ആന്ദ്രെ ആഗസി. ഇരുവരെയും ടെന്നീസ് പ്രേമികൾ ഒരിക്കലും മറക്കില്ല. ജീവിതത്തെ പ്രണയാഘോഷമാക്കി മാറ്റിയ കായികതാരങ്ങളാണ് ഇവർ. ഇവരുടെ വിവാഹ ജീവിതം ആരംഭിച്ചിട്ട് 19 വർഷങ്ങൾ ആകുന്നു.

 

സ്റ്റെഫി 1999 ടെന്നിസിൽ നിന്നും വിരമിച്ചു. 2001ലായിരുന്നു ആന്ദ്രേ ആഗസ്‌തിയുമായുള്ള സ്റ്റെഫിയുടെ വിവാഹം. ഇവരുടെ പ്രണയകഥ ആരംഭിക്കുന്നത് 1992 ലെ വിമ്പിൾഡൺ ടൂർണ്ണമെന്റിനാണ്. ആഗസ്‌തിക്ക് സ്റ്റെഫിയോട് പ്രണയം തുടങ്ങിയ ആദ്യനാളുകളായിരുന്നു അത്. അതവണത്തെ വിമ്പിള്‍ഡനില്‍ സ്റ്റെഫി പതിവു പോലെ കിരീടം ചൂടി. ആഗസി ആയിരുന്നു ആ തവണ പുരുഷവിഭാഗം ചാമ്പ്യനും.

സന്തോഷംകൊണ്ട് ആഗസി തുള്ളിച്ചാടി, എന്നാൽ താൻ ആദ്യമായി ഗ്രാന്‍സ്ലാം കിരീടം നേടിയതിൻ്റെ സന്തോഷമായിരുന്നില്ല അത്. പുരുഷ-വനിതാവിഭാഗം ജേതാക്കള്‍ക്കു രാത്രിയില്‍ ഓള്‍ ഇംഗ്ലണ്ട് ടെന്നിസ് അസോസിയേഷന്‍ പാര്‍ട്ടി നല്‍കുന്ന പതിവുണ്ട്. അതില്‍ ജേതാക്കള്‍ പരസ്പരം കൈകോര്‍ത്ത് ഡാന്‍സ് ചെയ്യും. ആഗസി ഏറ്റവും മനോഹരമായ കോട്ട് റെഡിയാക്കി സ്റ്റെഫിയുടെ വിരലുകള്‍ കോര്‍ത്ത് നൃത്തം ചെയ്യാനായി കാത്തിരുന്നു, എന്നാൽ രാത്രിവിരുന്നിനായി ഒരുങ്ങുന്നതിനിടെ ആഗസിക്ക് ഒരു അറിയിപ്പു കിട്ടി – ഡാൻസ് പാർട്ടി റദ്ദാക്കിയെന്ന്. ആ സമയത്ത് ആഗസി തകർന്ന്പോയെങ്കിലും അവിടെയൊന്നും അവസാനിച്ചില്ല സ്റ്റെഫിയോടുള്ള പ്രണയം.

അതിനുശേഷം ആഗസി സ്‌റ്റെഫിയോട് പ്രണയം പറയാൻ നടക്കുന്ന സമയത്തായിരുന്നു 1999ലെ ഫ്രഞ്ച് ഓപ്പണിൽ ഇരുവരും ഒരുമിച്ച് മത്സരിക്കാനായി എത്തിയത്. എന്നാൽ പ്രണയം പറയാൻ മടിച്ചു നിന്ന ആഗസിയോട് പരിശീലകൻ ബ്രാഡ് ഗിൽബർട്ട് കത്തിലൂടെ നിൻ്റെ പ്രണയം അവളോട് അറിയിക്കാൻ നിർദേശിച്ചു. ആ നിർദേശപ്രകാരം ആഗസി അനുകൂല മറുപടി പ്രതീക്ഷിച്ചുകൊണ്ട് ഒരു കത്തെഴുതാൻ തയ്യാറായി. എന്നാൽ അവിടെയും പാളിപ്പോയി, ആ കത്തിന് സ്റ്റെഫി മറുപടിയൊന്നും തന്നില്ല.

ആഗസിയുടെ പ്രണയകത്ത് പാളിയെങ്കിലും എന്നാൽ 1999 എന്ന ആ വർഷം അവരുടെ കരിയറിൽ വലിയ മാറ്റങ്ങളാണുണ്ടായത്. സ്റ്റെഫിയുടെ അവസാന ഫ്രഞ്ച് ഓപ്പണായിരുന്നു അത്, അതിൽ സ്റ്റെഫി ജേതാവായി. 22–ാം ഗ്രാൻ‌സ്‌‌ലാം. ആഗസി കരിയറിലെ ആദ്യ ഫ്രഞ്ച് ഓപ്പൺ സ്വന്തമാക്കിയ വർഷം. ഈ വിജയം ഇരുവരുടെയും ജീവിതത്തിൽ നിർണായകമായി.

 

ഒടുവിൽ ആഗസിയുടെ പ്രണയത്തിന് സ്റ്റെഫി പച്ചക്കൊടി
കാട്ടി. 2001ൽ ഇരുവരും വിവാഹിതരായി. 1999ൽ സ്റ്റെഫിയും 2006ൽ ആഗസിയും പ്രഫഷനൽ ടെന്നിസിനോടു വിടപറഞ്ഞു. എന്നാൽ സാമൂഹിക പ്രവർത്തനങ്ങളുമായി ഇരുവരും സജീവമായിരുന്നു. ഇരുവരുടെയും വിവാഹം കഴിഞ്ഞിട്ട് 19 വർഷങ്ങൾ പിന്നിടുന്നു. ഇരുവരും ഒന്നിച്ച് 2009ൽ വിമ്പിൾഡനിൽ ഒരു പ്രദർശന മിക്സ്ഡ് ഡബിൾസ് മത്സരം കളിച്ചിരുന്നു.

 

 

 

 

 

 

 

                                                                                                       

Photo Courtesy : Google/ images are subject to copyright   

Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.