സംസ്ഥാനത്തെ സോണുകളില്‍ വീണ്ടും മാറ്റം: ഹോട്ട്‌സ്‌പോട്ടുകളില്‍ ഒഴികെ അന്തര്‍ജില്ലാ യാത്രക്ക് അനുമതി.

സംസ്ഥാനത്തെ സോണുകളില്‍ വീണ്ടും മാറ്റം: ഹോട്ട്‌സ്‌പോട്ടുകളില്‍ ഒഴികെ അന്തര്‍ജില്ലാ യാത്രക്ക് അനുമതി.

സംസ്ഥാനത്ത് ഇന്ന് രണ്ടുപ്പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. വയനാട്ടിലും കണ്ണൂരിലും ഓരോരുത്തര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. കൊറോണ അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്.

എട്ടു പേര്‍ രോഗമുക്തി നേടി. കണ്ണൂരില്‍ ആറുപേരും ഇടുക്കിയില്‍ രണ്ടുപേരുമാണ് രോഗമുക്തി നേടിയത്. സംസ്ഥാനത്ത് ഇതുവരെ 499 പേര്‍ക്കാണ് രോഗംസ്ഥിരീകരിച്ചത്. അതിൽ 96പ്പേരാണ് നിലവിൽ ചികിത്സയിലുള്ളത്. സംസ്ഥാനത്ത് ആകെ 21,894 പേരാണ് നിരീക്ഷണത്തിലുള്ളത്. അതിൽ 21,484 പേര്‍ വീടുകളിലും 410 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.

ഒരു മാസത്തിലധികമായി വയനാട്ടില്‍ കോവിഡ്-19 കേസുകളൊന്നും ഉണ്ടായിരുന്നില്ല, എന്നാൽ ഇന്ന് ഒരു കേസ് റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ഗ്രീൻ സോണിലായിരുന്ന വയനാട് ഓറഞ്ച് സോണിലേക്കായി. ഏറ്റവും കൂടുതല്‍ കോവിഡ്-19 ബാധിതര്‍ ചികിത്സയിലുള്ളത് കണ്ണൂര്‍ ജില്ലയിലാണ്. 38പേരാണ് കണ്ണൂരില്‍ ചികിത്സയിലുള്ളത്.

സംസ്ഥാനത്ത് ആകെ 80 ഹോട്ട്‌സ്‌പോട്ടുകളാണുള്ളതെന്നും മുഖ്യമന്ത്രി അറിയിച്ചു. സംസ്ഥാനത്തെ ഹോട്ട്‌സ്‌പോട്ടുകള്‍ ഒഴികെയുള്ള ഇടങ്ങളില്‍ പ്രത്യേകം അനുവദിക്കപ്പെട്ട കാര്യങ്ങള്‍ക്ക് അന്തര്‍ജില്ലാ യാത്രക്ക് അനുമതി നല്‍കുമെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ അറിയിച്ചു. എന്നാൽ യാത്ര സ്വകാര്യവാഹനത്തിലായിരിക്കണമെന്നും ഡ്രൈവറും രണ്ടു യാത്രക്കാരും മാത്രമേ വാഹനത്തിലുണ്ടാകാൻ പാടുള്ളൂവെന്നും അറിയിച്ചു.

കേന്ദ്രസര്‍ക്കാര്‍ പൊതുവായി അനുവദിച്ച ഇളവുകള്‍ സംസ്ഥാനത്ത് ആകെ ചില കാര്യങ്ങളില്‍ പ്രത്യേക നിയന്ത്രണത്തോടെ നടപ്പാക്കും. രാജ്യത്ത് ലോക്ക്ഡൗണ്‍ മെയ് 17 വരെ നീട്ടിയതിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തിന്റെ സവിശേഷതകള്‍ കൂടി ഉള്‍ക്കൊണ്ടു നിയന്ത്രണങ്ങള്‍ നടപ്പിലാക്കും.

സംസ്ഥാനത്തെ സോണുകളില്‍ വീണ്ടും മാറ്റം. ആലപ്പുഴ, എറണാകുളം, തൃശൂര്‍ ജില്ലകള്‍ ഗ്രീന്‍ സോണിലും, കണ്ണൂര്‍, കോട്ടയം ജില്ലകള്‍ റെഡ് സോണിലും, ബാക്കി ഒന്‍പതു ജില്ലകള്‍ ഓറഞ്ച് സോണിലുമാണ് ഉൾപ്പെട്ടിട്ടുള്ളത്. കാസര്‍കോട്, ഇടുക്കി, കോഴിക്കോട്, കൊല്ലം, പാലക്കാട്, പത്തനംതിട്ട, തിരുവനന്തപുരം, മലപ്പുറം, വയനാട് എന്നീ ജില്ലകളാണ് ഓറഞ്ച് സോണിൽ ഉൾപ്പെടുക.

കണ്ടെയ്ന്‍‌‍മെന്റ് സോണുകളില്‍ കര്‍ശനനിയന്ത്രണം തുടരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.സംസ്ഥാനത്ത് പൊതുഗതാഗതം അനുവദിക്കില്ല; സ്വകാര്യവാഹനങ്ങളില്‍ ഡ്രൈവറടക്കം 3 പേര്‍ മാത്രം, ഇരുചക്രവാഹനങ്ങളില്‍ ഒരാൾക്ക് മാത്രം യാത്ര ചെയ്യാൻ അനുമതിയുള്ളു. കണ്ടെയ്ന്‍‌‍മെന്റ് സോണുകള്‍ അല്ലാത്ത ഇടങ്ങളില്‍ അടിയന്തര യാത്രകളില്‍ 2 പേര്‍ ആകാം. ആളുകള്‍ കൂടിച്ചേരുന്ന ഒരു പരിപാടിയും അനുവദിക്കില്ല. തിയറ്ററുകള്‍, മാളുകള്‍, ആരാധനാലയങ്ങള്‍ തുടങ്ങിയവ അടഞ്ഞുതന്നെ കിടക്കും.

സംസ്ഥാനത്ത് ഏർപ്പെടുത്തിയിട്ടുള്ള ഇളവുകൾ:

ഗ്രീന്‍ സോണില്‍ കടകമ്പോളങ്ങൾ രാവിലെ 7 മുതല്‍ രാത്രി 7.30 വരെയായിരിക്കും. അകലം പാലിക്കണം. ഇത് ആഴ്ചയില്‍ ആറുദിവസം മാത്രമേ കടതുറക്കാൻ പാടുള്ളൂ. ഓറഞ്ച് സോണിൽ നിലവിലെ സ്ഥിതി തുടരും.

ആഴചയില്‍ മൂന്നു ദിവസം ഗ്രീന്‍ സോണിലെ സേവന മേഖലയിലെ സ്ഥാപനങ്ങള്‍ തുറക്കാൻ അനുമതി. പരമാവധി 50 ആളുകളുടെ സേവനം ഉപയോഗിച്ച് പ്രവര്‍ത്തിക്കാം. ഓറഞ്ച് സോണിൽ നിലവിലെ സ്ഥിതി തുടരും.

ഹോട്ട്‌സ്‌പോട്ടുകള്‍ ഒഴികെയുള്ള സ്ഥലങ്ങളില്‍ ഹോട്ടല്‍, റസ്‌റ്റോറന്റ് എന്നിവിടങ്ങളിൽ പാഴ്‌സലുകള്‍ നല്‍കാനായി തുറന്നു പ്രവര്‍ത്തിക്കാം. ഹോട്ടലിൽ ഇരുന്നു ഭക്ഷണം കാഴ്ച്ച അനുവദിക്കില്ല.

ഷോപ്‌സ് ആന്‍ഡ് എസ്റ്റാബ്ലിഷ്‌മെന്റ് ആക്ടില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ള സ്ഥാപനങ്ങള്‍ക്കു നിലവിലെ സ്ഥിതി തുടരാം.

ഒന്നിലധികം നിലകളില്ലാത്ത ചെറുകിട ടെക്‌സ്റ്റൈല്‍ സ്ഥാപനങ്ങള്‍ തുറന്ന് പ്രവർത്തിക്കാം, എന്നാൽ അഞ്ചില്‍ താഴെ ജീവനക്കാരെ മാത്രമേ അനുവദിക്കുള്ളു. ഈ ഇളവുകള്‍ ഗ്രീന്‍, ഓറഞ്ച് സോണുകള്‍ക്ക് മാത്രമാണ് ബാധകം.

നിയന്ത്രണങ്ങള്‍ക്ക് വിധേയമായി ടാക്‌സി, യൂബര്‍ പോലുള്ള കാബ് സര്‍വീസ് അനുവദിക്കും. ഡ്രൈവറും രണ്ടു യാത്രക്കാരും മാത്രമേ പാടുള്ളൂ.

ഹോട്ട്‌സ്‌പോട്ടുകളില്‍ ഒഴികെ അന്തര്‍ജില്ലാ യാത്രക്ക് പ്രത്യേകം അനുവദിക്കപ്പെട്ട കാര്യങ്ങള്‍ക്ക് അനുമതി നല്‍കും. പൊതുവാഹനം ഉപയോഗിക്കരുത്. കാറുകളില്‍ പോകാം.

അത്യാവശ്യ കാര്യങ്ങള്‍ക്ക് രാവിലെ 7 മുതല്‍ രാത്രി 7.30 വരെ ജനങ്ങള്‍ക്ക് പുറത്തിറങ്ങാവുന്നതാണ്.

65 വയസ്സിന് മുകളില്‍ പ്രായമുള്ളവരും 10 വയസ്സിന് താഴെയുള്ള കുട്ടികളും വീടുകളില്‍ തന്നെ കഴിയണം.

ടൂവീലറില്‍ പിന്‍സീറ്റ് യാത്രക്ക് അനുവാദമില്ല. കേന്ദ്രം അനുവദിച്ച ഇളവുകള്‍ മിക്കതും സംസ്ഥാനത്തും ബാധകമായിരിക്കും. ഇതെല്ലാമായിരിക്കും സംസ്ഥാനത്ത് അനുവദിച്ചിട്ടുള്ള ഇളവുകൾ.

എന്നാൽ മദ്യഷാപ്പുകള്‍, ബാര്‍ബര്‍ ഷോപ്പുകള്‍, ബ്യൂട്ടി പാര്‍ലറുകള്‍ തുടങ്ങിയ പ്രവർത്തിക്കാൻ അനുവദിക്കില്ല. വിദ്യാഭ്യാസസ്ഥാപനങ്ങള്‍ തുറക്കില്ല പരീക്ഷാനടത്തിപ്പിനായി മാത്രം നിബന്ധനകള്‍ പാലിച്ച് തുറക്കാം. ഞായറാഴ്ചകളിൽ കടകളോ ഓഫിസുകളോ തുറക്കരുത്. കൂടാതെ വാഹങ്ങളും പുറത്തിറക്കരുത് ഞായറാഴ്ചകൾ പൂര്‍ണ ഒഴിവുദിവസമായിരിക്കും.

 

 

 

 

 

Photo Courtesy : Google/ images are subject to copyright

Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.