ബി.ആർ.ഷെട്ടിയുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാൻ യുഎഇ സെന്‍ട്രൽ ബാങ്കിൻ്റെ നിർദേശം.

ബി.ആർ.ഷെട്ടിയുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാൻ യുഎഇ സെന്‍ട്രൽ ബാങ്കിൻ്റെ നിർദേശം.

യുഎഇയിലെ പ്രമുഖ ഇന്ത്യന്‍ വ്യവസായി ബി.ആർ.ഷെട്ടിയുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാൻ യുഎഇ സെന്‍ട്രൽ ബാങ്കിൻ്റെ നിർദേശം. അമ്പതിനായിരം കോടി രൂപയുടെ കടബാധ്യതയുമായി രാജ്യം വിട്ട എന്‍എംസി, യുഎഇ എക്സ്ചേഞ്ച് സ്ഥാപകനാണ് ബിആര്‍ ഷെട്ടി. ഷെട്ടിയുടെ മാത്രമല്ല ഷെട്ടിയുടെ കുടുംബാംഗങ്ങളുടേയും, കമ്പനി മാനേജ്മെന്റിലെ ഉന്നതരുടേയും അക്കൗണ്ടുകൾ മരവിപ്പിക്കാനാണ് യുഎഇ സെന്‍ട്രൽ ബാങ്കിൻ്റെ നിർദേശം. പണമിടപാടുകളടക്കം പരിശോധിക്കാനും നിർദേശമുണ്ട്.

യുഎഇയിലെ വിവിധ ബാങ്കുകളിലായി ഷെട്ടിയുടെ ഉടമസ്ഥതയിലുള്ള എന്‍.എം.സിക്ക് അൻപതിനായിരം കോടി രൂപയുടെ കടബാധ്യതകളാണുള്ളതെന്നാണ് റിപ്പോർട്ട്. എന്‍എംസി ഹെല്‍ത്ത് കെയറിലെ ഓഹരിതട്ടിപ്പില്‍ തുടങ്ങിയ പ്രശ്നങ്ങളാണ് വ്യവസായി ബിആര്‍ഷെട്ടിയെ തകര്‍ച്ചയിലേക്ക് എത്തിച്ചത്.

എന്‍എംസിക്ക് ഏറ്റവും കൂടുതല്‍ വായ്പകള്‍ നല്‍കിയ അബുദാബി കൊമേഴ്ഷ്യല്‍ ബാങ്ക് ഷെട്ടിക്കെതിരെ നിയമനടപടികൾ ആരംഭിച്ചിട്ടുണ്ട്. ഷെട്ടിയുമായി ബന്ധമുള്ള കമ്പനികളെയും സെൻട്രൽ ബാങ്ക് കരിമ്പട്ടികയിൽപ്പെടുത്തിയിട്ടുണ്ട്.

കൂടാതെ ബി ആർ ഷെട്ടിയുമായി ഇടപെട്ടിട്ടുള്ള വ്യാപാര വ്യവസായ സ്ഥാപനങ്ങള്‍ക്കുമേലെല്ലാം ഉടനെ നിയന്ത്രണങ്ങള്‍വരും. ഇന്ത്യയിലുള്ള അദ്ദേഹം വിമാന സര്‍വീസുകള്‍ തുടങ്ങിയാല്‍ ഉടനെ യുഎഇയിലെത്തുമെന്നാണ് സൂചന.

ഗള്‍ഫിലെത്തിയ ആദ്യകാലത്ത് മെഡിക്കല്‍ റെപ്രസെന്റിറ്റീവായിട്ടായിരുന്നു തുടക്കം. 70 കളിൽ ദുബായിൽ എത്തുമ്പോൾ ഫർമസി ബിരുദം മാത്രമാണുണ്ടായിരുന്നത്. തുടർന്നാണ് എൻഎംസി എന്ന ക്ലിനിക് തുടങ്ങിയത്, പെട്ടന്നായിരുന്നു അതിൻ്റെ വളർച്ച. എട്ട് രാജ്യങ്ങളിലായി 45 ശാഖകൾ ആരംഭിച്ചു.

1980കളിലാണ് യുഎഇ എക്‌സ്‌ചേഞ്ച് എന്ന ധനകാര്യ സ്ഥാനം ജനപ്രിയമാകുന്നത്. 31 രാജ്യങ്ങളിലായി 800ലധികം ശാഖകളുള്ള വമ്പന്‍ സ്ഥാപനമായി യുഎഇ എക്‌സ്‌ചേഞ്ച് വളര്‍ന്നു. എന്‍എംസി നിയോ ഫാര്‍മ ലണ്ടന്‍ സ്റ്റോക്ക് എസ്‌ക്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്തതിലൂടെ 2012ല്‍ 33 കോടി ഡോളറാണ് അദ്ദേഹത്തിന് ലഭിച്ചത്. ആ പണമുപയോഗിച്ച് വലിയൊരു ആശുപത്രി ബുർജ് ഖലീഫ സിറ്റിയിൽ പണിതു.

2019ലാണ് ഷെട്ടിയുടെ കഷ്ടകാലം തുടങ്ങുന്നത്, അമേരിക്കന്‍ മാര്‍ക്കറ്റ് റിസര്‍ച്ച് സ്ഥാപനം എംഎന്‍സിയുടെ സാമ്പത്തിക ക്രമക്കേടുകള്‍ സമ്പന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടു. ഇതോടെ എൻഎംസി കൂപ്പുകുത്തി തുടങ്ങി. ഓഹരിവിലകൂപ്പുകുത്തിയതോടെ ലണ്ടന്‍ ഓഹരിവിപണിയില്‍ ലിസ്റ്റ് ചെയ്ത എന്‍എംസി ഓഹരി വ്യാപാരം താല്‍ക്കാലികമായി നിർത്തി വച്ചിരിക്കുകയാണ്.

അതുകൊണ്ടൊന്നും തീര്‍ന്നില്ല ഷെട്ടിയുടെ പ്രശ്‌നങ്ങള്‍. സാമ്പത്തിക തട്ടിപ്പിനും വഞ്ചനയ്ക്കും വിചാരണ നേരിടേണ്ടിവന്നിരിക്കുകയാണിപ്പോള്‍. എണ്‍പതോളം തദ്ദേശിയ പ്രാദേശിക അന്തര്‍ദേശിയ ധനകാര്യ സ്ഥാപനങ്ങള്‍ എന്‍എംസിക്ക് വായ്പ നല്‍കിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.

അബുദാബി കൊമേഴ്‌സ്യല്‍ ബാങ്കിന് 96.3 കോടി ഡോളര്‍, ദുബായ് ഇസ്ലാമിക് ബാങ്കിന് 54.1 കോടി ഡോളര്‍, അബുദാബി ഇസ്ലാമിക് ബാങ്കിന് 32.5 കോടി ഡോളര്‍, സ്റ്റാന്‍ഡേഡ് ചാര്‍ട്ടേഡ് ബാങ്കിന് 25 കോടി ഡോളര്‍, ബാര്‍ക്ലെയ്‌സ് ബാങ്കിന് 14.6 കോടി ഡോളര്‍ എന്നിങ്ങനെ പോകുന്നു ഷെട്ടിയുടെ ബാധ്യതകള്‍. എന്നാൽ യുഎഇ സെന്‍ട്രല്‍ ബാങ്ക് നടപടിയോട് ഷെട്ടി ഇതുവരെ പ്രതികരിച്ചിട്ടില്ല.

 

 

 

 

 

Photo Courtesy : Google/ images are subject to copyright

Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.