സംസ്ഥാനത്ത് ഇന്ന് 11പ്പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു: അഞ്ച് പേർ വിദേശത്തു നിന്ന് വന്നവർ.

സംസ്ഥാനത്ത് ഇന്ന് 11പ്പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു: അഞ്ച് പേർ വിദേശത്തു നിന്ന് വന്നവർ.

സംസ്ഥാനത്ത് ഇന്ന് 11പ്പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. കണ്ണൂര്‍ 7, കോഴിക്കോട് 2, കോട്ടയം 1, മലപ്പുറം 1. അഞ്ച് പേർ വിദേശത്തു നിന്ന് വന്നവരാണ്. കൊറോണ അവലോകന യോഗത്തിനു ശേഷം തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഇക്കാര്യം അറിയിച്ചത്.

കോഴിക്കോട് രോഗം സ്ഥിരീകരിച്ചവരിൽ ആരോഗ്യ പ്രവർത്തകയുമുണ്ട്. കൂടാതെ കോഴിക്കോട് മെഡിക്കൽ കോളജിലെ രണ്ട് ഹൗസ് സർജന്മാരും രോഗം സ്ഥിരീകരിച്ചവരിലുണ്ട്. മലപ്പുറത്ത് സ്ഥിരീകരിച്ചത് നാലുമാസം പ്രായമുള്ള പെണ്‍കുഞ്ഞിനാണ്.

ഇതുവരെ സംസ്ഥാനത്ത് 437 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. അതില്‍ നിലവിൽ ചികിത്സയിലുള്ളത് 127 പേരാണ്. കൂടാതെ സംസ്ഥാനത്ത് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത് 29,150 പേരാണ്. ഇതില്‍ 28,804 പേര്‍ വീടുകളിലും, 346പ്പേർ ആശുപത്രികളിലുമാണ് നിരീക്ഷണത്തിലുള്ളത്.

ഇന്ന് മാത്രം 95 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരോഗ്യപ്രവര്‍ത്തകര്‍ക്കു നേരെയുള്ള ആക്രമണങ്ങളെ കര്‍ക്കശമായി നേരിടാനും അവരുടെ സുരക്ഷ ഉറപ്പാക്കാനുമായി കേന്ദ്രം കൊണ്ടുവന്ന ഓര്‍ഡിനന്‍സിനെ സ്വാഗതം ചെയ്യുന്നതായി മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

നിലവില്‍ കേരളത്തില്‍ ഏറ്റവും കൂടുതല്‍ കോവിഡ്-19 രോഗികളുള്ള ജില്ല കണ്ണൂരാണ്. ആ സ്ഥിതിക്ക് അവിടെ നിയന്ത്രണങ്ങളും പോലീസ് പരിശോധനയും കര്‍ശനമാക്കിയിട്ടുണ്ടെന്നും, ഹോട്സ്പോട്ട് അല്ലാത്ത സ്ഥലങ്ങളിലും ജനങ്ങള്‍ വീടുകള്‍ക്ക് പുറത്തിറങ്ങരുതെന്നും അറിയിച്ചു. ജില്ലമുഴുവന്‍ അവശ്യവസ്തുക്കൾ ഹോം ഡെലിവറി ചെയ്യാനുള്ള സംവിധാനം ഒരുക്കുമെന്ന് അദ്ദേഹം പറഞ്ഞു.

സര്‍ക്കാര്‍ ജീവനക്കാരില്‍ നിന്ന് ശമ്പളം പിടിക്കുന്നത് താല്‍ക്കാലികമായെന്ന് മുഖ്യമന്ത്രി. ആശ വര്‍ക്കര്‍മാര്‍ക്ക് മാര്‍ച്ച് മുതല്‍ മേയ് വരെ ആയിരം രൂപ അധിക ഇന്‍സന്റീവ്. നിബന്ധനകള്‍ പരിശോധിക്കാതെ ഓണറേറിയവും ഇന്‍സന്റീവും ലഭിക്കുമെന്നും അദ്ദേഹം അറിയിച്ചു.

 

 

 

 

Photo Courtesy : Google/ images are subject to copyright

Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.