കൊറോണ രോഗികൾക്ക് ഭക്ഷണവും മരുന്നും നല്‍കാന്‍ ഇനി റോബോട്ട്.

കൊറോണ രോഗികൾക്ക് ഭക്ഷണവും മരുന്നും നല്‍കാന്‍ ഇനി റോബോട്ട്.

കൊറോണ രോഗികൾക്ക് ഭക്ഷണവും മരുന്നും നല്‍കാന്‍ ഇനി റോബോട്ട്. ചൈ​ന​യി​ലെ വു​ഹാ​നി​ല്‍ കോ​വി​ഡ് റി​പ്പോ​ര്‍​ട്ട് ചെ​യ്ത സ​മ​യ​ത്ത് കോ​വി​ഡ് രോ​ഗി​ക​ളു​ടെ​യ​ടു​ത്ത് ഭ​ക്ഷ​ണ​മെ​ത്തി​ച്ചത് റോ​ബോ​ട്ടു​ക​ളായിരുന്നു. ഇപ്പോളിതാ നമ്മുടെ കേരളത്തിൽ കൊറോണ ബാധിതർക്ക് ഭക്ഷണവും മരുന്നും എത്തിക്കാൻ റോബോട്ടുകളെ പ്രയോജനപ്പെടുത്താൻ ഒരുങ്ങുകയാണ്.

കൂ​ടു​ത​ല്‍ പോ​സി​റ്റീ​വ് കേ​സു​ക​ളു​ള്ള ക​ണ്ണൂ​ര്‍ ജി​ല്ല​യി​ലെ അ​ഞ്ച​ര​ക്ക​ണ്ടിയിലെ ജി​ല്ലാ കോ​വി​ഡ് സെ​ന്‍റ​റി​ലെ ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​രെ സ​ഹാ​യി​ക്കാ​നാണ് റോ​ബോ​ട്ടിനെ രം​ഗ​​ത്തിറയ്‌ക്കുന്നത്. ആരോഗ്യ വകുപ്പിൻ്റെ നേതൃത്വത്തില്‍ ചെമ്പേരി വിമല്‍ജ്യോതി എഞ്ചിനീറിംഗ് കോളേജിലെ വിദ്യാര്‍ത്ഥികളാണ് ‘നൈറ്റിങ്‌ഗേല്‍19’ എന്നു പേരു നല്‍കിയിരിക്കുന്ന റോബോട്ടുകളെ ഇതിനായി രൂപകൽപന ചെയ്‌തിരിക്കുന്നത്‌.

രോഗികളുമായുള്ള സമ്പർക്കത്തിൽ രോഗം പകരാനുള്ള സാധ്യത ഉണ്ടാകുമെന്നതിനാല്‍ പി.പി.ഇ. കിറ്റ് ഉള്‍പ്പെടെ ധരിച്ച് മാത്രമേ കൊറോണ രോഗികളുടെ അടുത്തേക്ക് പോകാൻ കഴിയുള്ളു. പി.പി.ഇ. കിറ്റ് ഉപയോഗം ബുദ്ധിമുട്ടായതിനാൽ അതൊഴിവാക്കാനാണ് റോബോട്ടിനെ ഉപയോഗിക്കുന്നത്.

ചൈ​ന​യി​ല്‍ ഭ​ക്ഷ​ണ​വും മ​രു​ന്നും മാ​ത്രം ന​ല്‍​കാ​നാ​ണ് റോ​ബോ​ട്ടി​നെ ഉ​പ​യോ​ഗി​ച്ച​ത്. എ​ന്നാ​ല്‍ കേരളത്തിലെ റോബോട്ടുകളിൽ ചൈനയെ വെല്ലുന്ന സാങ്കേതിക വിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. നൈറ്റിങ്‌ഗേല്‍19 എന്നു പേരു നല്‍കിയിരിക്കുന്ന റോബോട്ടുകളിൽ ഘ​ടി​പ്പി​ച്ച പ്ര​ത്യേ​ക ഡിസ്‌പ്ലേയിലൂടെ ജീ​വ​ന​ക്കാ​രെ​യും ബ​ന്ധു​ക്ക​ളെ​യും ക​ണ്ടു സം​സാ​രി​ക്കാമെന്ന പ്രത്യേകതയുമുണ്ട്.

ആ​റു പേ​ര്‍​ക്കു​ള്ള ഭ​ക്ഷ​ണ​വും വെ​ള്ള​വും അ​ല്ലെ​ങ്കി​ല്‍ 25 കി​ലോ​ഗ്രാം വ​രെ ഭാ​രം കൊ​ണ്ടു​പോ​കാ​നു​ള്ള ശേ​ഷിയുണ്ട് റോ​ബോ​ട്ടി​ന്. റി​മോ​ട്ട് ക​ണ്‍​ട്രോ​ളി​ലൂ​ടെ ഒ​രു കി​ലോ​മീ​റ്റ​ര്‍ ദൂ​രെ നി​ന്നും റോ​ബോ​ട്ടി​നെ നി​യ​ന്ത്രി​ക്കാം. റോ​ബോ​ട്ടി​ലെ വീ​ഡി​യോ സി​സ്റ്റം വ​ഴി ജീ​വ​ന​ക്കാ​രു​മാ​യി സം​സാ​രി​ക്കാ​നും അവർക്ക് വേ​റെ​ന്തെ​ങ്കി​ലും ആ​വ​ശ്യ​മു​ണ്ടെ​ങ്കി​ല്‍ അ​റി​യാ​നും ക​ഴി​യും. ഓ​രോ ത​വ​ണ​ത്തെ​ യാ​ത്ര​യ്ക്ക് ശേ​ഷ​വും റോ​ബോ​ട്ടി​നെ അ​ണു​വി​മു​ക്ത​മാ​ക്കി​യ​തി​ന് ശേ​ഷ​മാ​ണ് അടുത്തതായി ഉ​പ​യോ​ഗി​ക്കു​ന്ന​ത്.

ഈ സംവിധാനത്തിൻ്റെ പ്രവര്‍ത്തനോദ്ഘാടനം തിരുവനന്തപുരത്ത് നിന്നും ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ റോബോട്ടിൻ്റെ വീഡിയോ സംവിധാനത്തിലൂടെ നിര്‍വഹിച്ചു. കൂടാതെ കോ​വി​ഡ് ബാ​ധി​ച്ച ചെ​റു​വാ​ഞ്ചേ​രി​യി​ലെ കു​ടും​ബാ​ഗ​ങ്ങ​ളു​മാ​യി റോ​ബോ​ട്ട് വ​ഴി ആരോഗ്യവകുപ്പ് മ​ന്ത്രി സം​സാ​രി​ച്ചു. അ​വ​ര്‍​ക്ക് ആ​ത്മ​വി​ശ്വാ​സം ന​ല്‍​കു​ക​യും മി​ക​ച്ച ചി​കി​ത്സ ഉ​റ​പ്പു വ​രു​ത്തി​യ​താ​യി അ​റി​യി​ക്കു​ക​യും ചെ​യ്തു.

 

 

 

 

 

 

 

Photo Courtesy : Google/ images are subject to copyright

Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.