രാജ്യത്ത് കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 170 ആയി: ഒഡീഷയിൽ ലോക്‌ഡൗൺ ഏപ്രിൽ 30 വരെ നീട്ടി.

രാജ്യത്ത് കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 170 ആയി: ഒഡീഷയിൽ ലോക്‌ഡൗൺ ഏപ്രിൽ 30 വരെ നീട്ടി.

രാജ്യത്ത് ഇന്ന് നാല് കോവിഡ് മരണമാണ് റിപ്പോർട്ട് ചെയ്‌തത്‌. ഇതോടെ രാജ്യത്ത് കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 170 ആയി. ജാർഖണ്ഡ്, മധ്യപ്രദേശ്, ഗുജറാത്ത്, പഞ്ചാബ് എന്നിവിടങ്ങളിലാണ് മരണം റിപ്പോർട്ട് ചെയ്തത്. കൂടാതെ രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണം 5,734 ആയി.

ലോക്ഡൗൺ നീട്ടുന്നതില്‍ കേന്ദ്രമന്ത്രിതല സമിതി യോഗം നടക്കുകയാണ്. ജാർഖണ്ഡിൽ ഇന്ന് ആദ്യത്തെ മരണമാണ് റിപ്പോർട്ട് ചെയ്തത്. ബൊകാരോവിൽ 75കാരനാണ് മരിച്ചത്. മധ്യപ്രദേശിൽ മരിച്ചത് ഇൻഡോറിൽ കോവിഡ് ബാധിച്ച് ചികിൽസയിലായിരുന്ന ഡോക്ടറാണ്. ഇന്ന് 48 ക്കാരൻ മരിച്ചതോടെ ഗുജറാത്തിലെ മരണസംഖ്യ 17 ആയി. കൂടാതെ ഗുജറാത്തിൽ എന്നുമാത്രം 55 കേസുകളും സ്ഥിരീകരിച്ചിട്ടുണ്ട്.

ബിഹാറിൽ ഒരു കുടുംബത്തിലെ പത്ത് പേർക്ക് രോഗം സ്ഥിരീകരിച്ചു. ഡൽഹിയിലെ കാൻസർ ആശുപത്രിയിൽ ഒരു ഡോക്ടറും നഴ്സുമടക്കം മൂന്ന് ജീവനക്കാർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ 21 ജീവനക്കാർക്കാണ് ഡൽഹിയിലെ കാൻസർ ആശുപത്രിയിൽ കൊറോണ സ്ഥിരീകരിച്ചത്. ഡൽഹിയിലെ ഇരുപത് കോവിഡ് വ്യാപന മേഖലകൾ അണുവിമുക്തമാക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. അതേസമയം ഒഡീഷയിൽ ലോക്‌ഡൗൺ ഈ മാസം 30 വരെ നീട്ടി.

 

 

 

 

 

 

Photo Courtesy : Google/ images are subject to copyright

Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.