കൊറോണയെ രാഷ്ട്രീയ വൽക്കരിക്കരുതെന്ന് ട്രംപിനോട് വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ.

കൊറോണയെ രാഷ്ട്രീയ വൽക്കരിക്കരുതെന്ന് ട്രംപിനോട് വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ.

കൊറോണയെ രാഷ്ട്രീയ വൽക്കരിക്കരുതെന്ന് ട്രംപിനോട് വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ. എല്ലാ രാജ്യങ്ങളെയും ഒരു പോലെയാണ് സംഘടന കാണുന്നതെന്നും ഈ സാഹചര്യത്തില്‍ രാജ്യങ്ങള്‍ തമ്മിലുള്ള ഐക്യമാണ് പ്രധാനമെന്നും ഡബ്ല്യുഎച്ച്‌ഒ മേധാവി ടെഡ്രോസ് അഥാനോം ഗബ്രെയൂസസ് പറഞ്ഞു. കഴിഞ്ഞ ദിവസം അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ലോകാരോഗ്യ സംഘടന ചൈനയ്ക്ക് വേണ്ടി പക്ഷപാതിത്വം കാട്ടിയെന്നും മഹാമാരിയെ ചെറുക്കാന്‍ വേണ്ടത് ചെയ്തില്ലെന്നും ആരോപിച്ചിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു ഡബ്ല്യുഎച്ച്‌ഒ മേധാവി.

നിറം നോക്കിയല്ല പ്രവര്‍ത്തിക്കുന്നതെന്നും എല്ലാ രാജ്യങ്ങളെയും ഒരുപോലെയാണ് സംഘടന കാണുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ‘അന്തര്‍ദേശീയ തലത്തിലുള്ള ഐക്യമാണ് ഇപ്പോള്‍ ആവശ്യം, കൊറോണയെ രാഷ്ട്രീയവല്‍ക്കരിക്കരുത്. അമേരിക്കയും ചൈനയും തമ്മില്‍ ഈ വിഷയത്തില്‍ ആത്മാര്‍ഥമായ ഐക്യദാര്‍ഡ്യം വേണം. ദയവായി കൊറോണ രാഷ്ട്രീയത്തെ ക്വാറന്റൈന്‍ ചെയ്യൂ’ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

അമേരിക്കയാണ് ഡബ്ലിയു.എച്ച്.ഒ.യ്ക്ക് സാമ്പത്തിക സഹായം നല്‍കുന്ന രാജ്യങ്ങളില്‍ ഒന്നാം സ്ഥാനം. ഈ സാഹചര്യത്തിലാണ് സാമ്പത്തിക സഹായം നിര്‍ത്തലാക്കുമെന്ന ട്രംപിൻ്റെ ഭീഷണി. അമേരിക്ക തുടര്‍ന്നും സാമ്പത്തിക സഹായം നല്‍കുമെന്ന് തന്നെയാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

 

 

 

Photo Courtesy : Google/ images are subject to copyright

Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.