മുരിങ്ങക്കായ തോരൻ

മുരിങ്ങക്കായ തോരൻ

മുരിങ്ങാക്കായ ഗുണങ്ങള്‍ ഏറെയുള്ളൊരു ഭക്ഷണപദാര്‍ത്ഥമാണ്. വൈറ്റമിന്‍ സി, അയേണ്‍, കാല്‍സ്യം എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്.നമുക്ക് മുരിങ്ങക്ക കൊണ്ടുള്ള ഒരു നാടൻ വിഭവമായാലോ?

ആവശ്യമായ ചേരുവകൾ

മുരിങ്ങക്കായ – 2 എണ്ണം

ചെറിയ ഉള്ളി – 10

തേങ്ങ – അരക്കപ്പ്

ജീരകം – ഒരു നുള്ള്

വെളുത്തുള്ളി – രണ്ട് അല്ലി

പച്ചമുളക് – ഒന്ന്

മഞ്ഞൾപ്പൊടി – കാൽ ടീസ്പൂൺ

കറിവേപ്പില – ഒരു തണ്ട്

വെളിച്ചെണ്ണ – ഒരു ടീസ്പൂൺ

വറ്റൽമുളക് – രണ്ടെണ്ണം

കടുക് – കാൽ ടീസ്പൂൺ

ഉപ്പ് – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

മുരിങ്ങക്കായ രണ്ടായി പിളർന്ന് എടുക്കുക. ഉള്ളി നീളത്തിലരിഞ്ഞെടുക്കുക. ഒരു പാൻ ചൂടാക്കി അതിൽ കടുക്, വറ്റൽമുളക്, കറിവേപ്പില എന്നിവ ഇടുക. കടുക് പൊട്ടിയതിന് ശേഷം തയ്യാറാക്കിവച്ചിരിക്കുന്ന മുരിങ്ങക്കായയും ഉള്ളിയും ചേർത്ത് വഴറ്റുക. ഇതിലേക്ക് തേങ്ങ, ജീരകം, മഞ്ഞൾപ്പൊടി, പച്ചമുളക്, കറിവേപ്പില, വെളുത്തുള്ളി എന്നിവ ചതച്ചതും ഉപ്പും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. സ്വാദിഷ്ടമായ മുരിങ്ങക്കായ തോരൻ തയ്യാർ.

 

 

 

 

Photo Courtesy : Google/ images are subject to copyright

Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.