രാജ്യത്ത് കൊറോണ വൈറസ് മൂലം മരിച്ചവരുടെ എണ്ണം പത്തായി: കര്‍ഫ്യൂ ലംഘിക്കുന്നവര്‍ക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി.

രാജ്യത്ത് കൊറോണ വൈറസ് മൂലം മരിച്ചവരുടെ എണ്ണം പത്തായി: കര്‍ഫ്യൂ ലംഘിക്കുന്നവര്‍ക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി.

രാജ്യത്ത് കൊറോണ വൈറസ് മൂലം മരിച്ചവരുടെ എണ്ണം പത്തായി. കൂടാതെ രാജ്യത്ത് കൊറോണ വൈറസ് സ്ഥിരീകരിച്ചവരുടെ എണ്ണം 562 ആയി. മധ്യപ്രദേശില്‍ 5 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. രോഗം ബാധിച്ചവരുടെ എണ്ണം ഗുജറാത്തില്‍ 38 ഉം രാജസ്ഥാനില്‍ 33 ഉം ആയി. കൂടാതെ മിസോറമില്‍ ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം പ്രധാനമന്ത്രി പ്രഖ്യാപിച്ച 21 ദിവസത്തെ സമ്പൂർണ്ണ ലോക്ക് ഡോൺ പ്രാബല്യത്തിൽ വന്നു. ഇതോടെ രാജ്യം തീർത്തും നിശ്ചലമാണ്. കൂടാതെ കര്‍ഫ്യൂ ലംഘിക്കുന്നവര്‍ക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികളാണ് സംസ്ഥാനങ്ങള്‍ സ്വീകരിക്കുന്നത്.

സാഹചര്യങ്ങൾ വിലയിരുത്താൻ പ്രധാനമന്ത്രിയുടെ വസതിയില്‍ കേന്ദ്ര മന്ത്രിസഭാ യോഗം ചേര്‍ന്നു. മന്ത്രിസഭാ യോഗത്തിൽ പ്രതിരോധ നടപടികള്‍, വിവിധ സംസ്ഥാനങ്ങളിലെ സാഹചര്യങ്ങള്‍, സാമ്പത്തിക പാക്കേജ്, ജനങ്ങളുടെ പരിഭ്രാന്തി, തടയാനുള്ള മാർഗങ്ങൾ തുടങ്ങിയവയെ കുറിച്ച് ചർച്ച ചെയ്തു.

കൂടാതെ അവശ്യവസ്തുക്കളുടെ ലഭ്യത ഉറപ്പാക്കണമെന്നും ഇക്കാര്യം ജനങ്ങളെ ബോധ്യപ്പെടുത്തണമെന്നും സംസ്ഥാനങ്ങളോട് കേന്ദ്രം ആവശ്യപ്പെട്ടു. അവശ്യവസ്തുക്കളുടെ ലഭ്യതയെക്കുറിച്ച് വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും കേന്ദ്രം നിർദ്ദേശിച്ചു.

 

 

 

 

 

 

 

 

Photo Courtesy : Google/ images are subject to copyright

Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.