ലോക്ക് ഡൗൺ കാലത്തെ അനാവശ്യ യാത്ര തടയാൻ കടുത്ത നടപടിയുമായി കേരള പോലീസ്.

ലോക്ക് ഡൗൺ കാലത്തെ അനാവശ്യ യാത്ര തടയാൻ കടുത്ത നടപടിയുമായി കേരള പോലീസ്.

ലോക്ക് ഡൗൺ കാലത്തെ അനാവശ്യ യാത്ര തടയാൻ കടുത്ത നടപടിയുമായി കേരള പോലീസ്. അനാവശ്യമായി റോഡിലിറങ്ങുന്ന വാഹനങ്ങളുടെ രജിസ്‌ട്രേഷൻ റദ്ദാക്കാനാണ് തീരുമാനം. ഒരുതവണ തിരിച്ചയച്ച ശേഷവും അനാവശ്യമായ യാത്ര തുടർന്നാലാണ് നടപടി.

നിര്‍ദേശങ്ങളെല്ലാം വകവയ്ക്കാതെ ഒട്ടേറെപ്പേരാണ് ഇന്നും അനാവശ്യമായി യാത്രക്കിറങ്ങിയത്. ഇത് പൊലീസിനും ജില്ലാ ഭരണകൂടങ്ങള്‍ക്കും തലവേദനയായിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ഇങ്ങനെയൊരു നടപടി.

നൂറിലേറെ വാഹനങ്ങളാണ് ഇന്ന് മാത്രം പിടിച്ചത്. കണ്ണൂരിൽ 69പെരെ അറസ്റ്റ് ചെയ്തു, കൂടാതെ കൊച്ചിയില്‍ നിരോധനാജ്ഞ ലംഘിച്ച 30 പേര്‍ അറസ്റ്റിലായി. ഇന്ന് പിടിച്ചെടുത്ത വാഹനങ്ങൾ ഇനി 21ദിവസത്തിന് ശേഷമാണ് വിട്ടു നൽകുള്ളൂ.

അതിനിടെ, യാത്രക്ക് പാസ് എടുക്കണമെന്ന നിര്‍ദേശത്തില്‍ നിന്ന് കൂടുതല്‍ അവശ്യവിഭാഗങ്ങളെ ഒഴിവാക്കി പൊലീസ് ഉത്തരവിറക്കിയിട്ടുണ്ട്. പൊലീസ് നിര്‍ദേശിക്കുന്ന സത്യവാങ്മൂലം കൈവശം വയ്ക്കാത്തവര്‍ക്കും അവശ്യവിഭാഗത്തിലെ ജോലിയെന്ന് തെളിയിക്കുന്ന തിരിച്ചറിയില്‍ കാര്‍ഡ് കാണിക്കാത്തവർക്കുമെതിരെ നടപടി കടുപ്പിക്കും.

 

 

 

 

 

 

Photo Courtesy : Google/ images are subject to copyright

Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.