രാജ്യത്ത് സമ്പൂർണ ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ സംസ്ഥാനത്ത് ബിവറേജസ് ഔട്ട്‌ലറ്റുകള്‍ ഇന്ന് മുതൽ തുറക്കില്ല.

രാജ്യത്ത് സമ്പൂർണ ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ സംസ്ഥാനത്ത് ബിവറേജസ് ഔട്ട്‌ലറ്റുകള്‍ ഇന്ന് മുതൽ തുറക്കില്ല.

രാജ്യത്ത് സമ്പൂർണ ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ സംസ്ഥാനത്ത് ബിവറേജസ് ഔട്ട്‌ലറ്റുകള്‍ ഇന്ന് മുതൽ തുറക്കില്ല. എന്നുവരെ അടച്ചിടണം എന്ന കാര്യത്തില്‍ ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗത്തിൽ തീരുമാനിക്കും.

ബുധനാഴ്ച ബിവറേജസ് ഔട്ട്‌ലറ്റുകള്‍ തുറക്കേണ്ടെന്ന നിര്‍ദേശം എക്‌സൈസ് മന്ത്രി ബെവ്‌കോ എംഡി സ്പര്‍ജന്‍ കുമാറിന് നല്‍കിയിരുന്നു. സമ്പൂർണ്ണ ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ ബീവറേജ്‌സ് അവശ്യ സാധനത്തിൽ പെടില്ല. അതിനാൽ തന്നെ ബീവറേജ്‌സ് ഔട്ട്ലറ്റുകൾ തുറന്നു പ്രവർത്തിച്ചാൽ ചട്ടലംഘനത്തിന് വഴിവെയ്ക്കും, അതുകൊണ്ട് ഇതെല്ലാം കണക്കിലെടുത്താണ് ഔട്ട്ലറ്റുകൾ അടയ്ക്കാൻ തീരുമാനിച്ചത്.

അതേസമയം സംസ്ഥാനത്ത് എല്ലായിടത്തും പൊലീസിൻ്റെ കര്‍ശനപരിശോധന നടക്കുന്നുണ്ട്. അനാവശ്യമായി പുറത്തിറങ്ങിയവര്‍ തിരിച്ചുപോയില്ലെങ്കിൽ കേസെടുക്കും. സമ്പൂര്‍ണ ലോക് ഡൗണ്‍ പ്രഖ്യാപിച്ച് കേന്ദ്രം പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശങ്ങളില്‍ സ്വകാര്യവാഹനങ്ങളിൽ പുറത്തിറങ്ങുന്നത് അനുവദിക്കില്ല. അതിനാൽ തന്നെ ഇന്നത്തെ അനാവശ്യയാത്രകൾ തടഞ്ഞേക്കും. ഇത് പരിശോധിക്കുന്നതിനായി ഉദ്യാഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്.

 

 

 

 

 

 

Photo Courtesy : Google/ images are subject to copyright

Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.