നിയമ പോരാട്ടത്തിനൊടുവില്‍ നിര്‍ഭയക്കേസിലെ നാലുപ്രതികളുടെ വധശിക്ഷ നടപ്പാക്കി.

നിയമ പോരാട്ടത്തിനൊടുവില്‍ നിര്‍ഭയക്കേസിലെ നാലുപ്രതികളുടെ വധശിക്ഷ നടപ്പാക്കി.

നീണ്ട ഏഴു വര്‍ഷത്തെ നിയമ പോരാട്ടത്തിനൊടുവില്‍ നിര്‍ഭയക്കേസിലെ നാലുപ്രതികളുടെ വധശിക്ഷ നടപ്പാക്കി. തിഹാര്‍ ജയിലില്‍ പുലർച്ചെ അഞ്ചരയ്ക്കാണ് പവന്‍ ഗുപ്ത, അക്ഷയ് സിങ്, വിനയ് ശര്‍മ, മുകേഷ് സിങ് എന്നിവരെ തൂക്കിലേറ്റിയത്.ശിക്ഷ ഒഴിവാക്കാന്‍ കോടതികളില്‍ ഒട്ടേറെ തന്ത്രങ്ങള്‍ പയറ്റിയ പ്രതികള്‍ ഒടുവില്‍ ശിക്ഷ രണ്ടുദിവസം മാറ്റിവയ്ക്കണമെന്ന് സുപ്രീംകോടതിയോട് ആവശ്യപ്പെട്ടെങ്കിലും കോടതി വഴങ്ങിയില്ല.

കൂടാതെ കുറ്റകൃത്യം നടക്കുമ്പോൾ പവന്‍ഗുപ്തയ്ക്ക് പ്രായപൂര്‍ത്തിയായിരുന്നില്ല എന്നതടക്കമുള്ള വാദങ്ങള്‍ അഭിഭാഷകന്‍ എ.പി.സിങ് നിരത്തി. എന്നാല്‍ ഇവ പലവട്ടം പരിശോധിച്ച്‌ തളളിയതാണെന്ന് കോടതി ചൂണ്ടിക്കാട്ടി പവന്‍ ഗുപ്തയുടെ ഹര്‍ജി പുലര്‍ച്ചെ മൂന്നരയ്ക്ക് സുപ്രീം കോടതി തളളിയിരുന്നു.

ഇതോടെ മരണവാറന്റ് അനുസരിച്ച് കൃത്യസമയത്ത് ശിക്ഷ നടപ്പാക്കി. കൃത്യം അഞ്ചരയോടെ പ്രതികളെ തൂക്കിലേറ്റി. അരമണിക്കൂറോളം പ്രതികളുടെ മൃതദേഹങ്ങള്‍ തൂക്കു കയറില്‍ നിര്‍ത്തി മരണം ഉറപ്പാക്കിയതിനു ശേഷമാണ് മൃതദേഹങ്ങള്‍ പുറത്തേക്കെടുത്തത്. ശിക്ഷ നടപ്പാക്കിയ സമയം ജയിലിന് പുറത്ത് ജനക്കൂട്ടം ആഹ്‌ളാദാരവങ്ങള്‍ മുഴക്കി. ആറുമണിയോടെ കഴുമരത്തില്‍ നിന്ന് നീക്കിയ മൃതദേഹങ്ങള്‍ ആശുപത്രിയിലെത്തിച്ച് പരിശോധനയ്ക്ക് ശേഷം സംസ്കരിക്കും. അഞ്ചു വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇന്ത്യയില്‍ വധശിക്ഷ നടപ്പാക്കുന്നത്.

 

 

 

 

 

 

 

 

 

Photo Courtesy : Google/ images are subject to copyright   

 

Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.