കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് സംസ്ഥാനത്ത് കര്‍ശന നടപടികള്‍ ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി.

കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് സംസ്ഥാനത്ത് കര്‍ശന നടപടികള്‍ ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി.

കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് സംസ്ഥാനത്ത് കര്‍ശന നടപടികള്‍ ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി. ഇതിൻ്റെ ഭാഗമായി എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും മാര്‍ച്ച് 31 വരെ അടച്ചിടാൻ മന്ത്രിസഭാ യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി അറിയിച്ചു.

എട്ട്, ഒന്‍പത്, എസ്.എസ്‌.എൽ.സി, പ്ലസ് ടു പരീക്ഷകള്‍ മാത്രം നിശ്ചയിച്ച തീയതികളിൽ തന്നെ നടത്തുമെന്നും അദ്ദേഹം അറിയിച്ചു. ജാഗ്രതയോടെയാവും ഈ പരീക്ഷകളും നടത്തുക. എട്ട്, ഒമ്പത് ക്ലാസുകള്‍ ഈ മാസം ഇനി സ്‌കൂളില്‍ പ്രവര്‍ത്തിക്കില്ല. CBSE, ICSE സ്കൂളുകള്‍ക്കും അവധി ബാധകമാണ്. സംസ്ഥാനത്ത് വൈറസ് ബാധിച്ചവരുടെ എണ്ണം 15 ആയെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ വെളിപ്പെടുത്തി. ഇതില്‍ മൂന്നു പേരുടെ രോഗം മാറി. പ്രൊഫഷണല്‍ കോളേജുകള്‍ അടക്കമുള്ള കേളേജുകള്‍ക്ക് മാര്‍ച്ച് മാസം അടച്ചിടേണ്ടതായിട്ടുണ്ട്.

ഇതോടൊപ്പം ഈ മാസം സ്‌പെഷ്യല്‍ ക്ലാസുകള്‍, ട്യൂഷന്‍ ക്ലാസുകള്‍ തുടങ്ങിയവയെല്ലാം ഒഴിവാക്കണം. മദ്രസകള്‍, അംഗന്‍വാടികള്‍, ട്യൂട്ടോറിയലുകള്‍ തുടങ്ങിയവ മാര്‍ച്ച് 31 വരെ അടച്ചിടണം. കൂടാതെ
രോഗവ്യാപനത്തിന് ഇടയാക്കുമെന്നതിനാല്‍ ഉത്സവങ്ങളും പള്ളിപ്പെരുന്നാളുകളും ആഘോഷങ്ങളും ഒഴിവാക്കണം. കൂടാതെ അംഗന്‍വാടികളും മദ്രസകളും, സിനിമ തിയേറ്ററുകളും എല്ലാം ഈ മാസം അടച്ചിടും. കല്യാണച്ചടങ്ങുകള്‍ ലളിതമാക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു. ശബരിമലയില്‍ ആവശ്യമായ പൂജകളും ചടങ്ങുകളും നടത്താം. എന്നാല്‍ ദര്‍ശനത്തിന് ഈ ഘട്ടത്തില്‍ ആളുകള്‍ പോകാതിരിക്കാനും അദ്ദേഹം നിർദേശിച്ചു.

സര്‍ക്കാരിൻ്റെ പൊതുപരിപാടികള്‍ ഈ മാസം ഉണ്ടാകില്ല, എല്ലാം റദ്ദാക്കും. കോവിഡ് മേഖലയില്‍നിന്ന് വരുന്നവര്‍ വിവരങ്ങള്‍ മറച്ചുവയ്ക്കരുതെന്നും മറച്ചുവയ്ക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു. സാനിറ്റൈസര്‍, മാസ്ക് എന്നിവ ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

നിലവിൽ പന്ത്രണ്ട് പേരാണ് വൈറസ് ബാധിച്ച് ചികില്‍സയിലുള്ളത്. ഇതില്‍ നാലുപേര്‍ ഇറ്റലിയില്‍നിന്ന് എത്തിയവരാണ്. ബാക്കിയുള്ളവർ അവരുമായി നേരിട്ട് ബന്ധം പുലർത്തിയവരാണ്. കൂടാതെ 149 പേര്‍ ആശുപത്രികളില്‍ നിരീക്ഷണത്തിലാണ്. ആലപ്പുഴയിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിനു പുറമെ സാമ്പിളുകള്‍ പരിശോധിക്കാന്‍ തിരുവനന്തപുരം, കോഴിക്കോട് മെഡിക്കല്‍ കോളേജുകള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ അറിയിച്ചു.

 

 

 

 

 

 

 

 

Photo Courtesy : Google/ images are subject to copyright   

 

Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.