വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ആംആദ്മിക്ക് എഴുപതിൽ 63 സീറ്റിന് ലീഡ്.

വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ആംആദ്മിക്ക് എഴുപതിൽ 63 സീറ്റിന് ലീഡ്.

ഡൽഹിയിൽ നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ആംആദ്മിക്ക് എഴുപതിൽ 63 സീറ്റിന് ലീഡ്. ബിജെപിയുടെ ലീഡ് 7 സീറ്റിലൊതുങ്ങിയെങ്കിലും അഞ്ച് സീറ്റില്‍ മാത്രമാണ് ബിജെപിക്ക് മികച്ച ലീഡുള്ളത്.

ഇതോടെ വന്‍ ഭൂരിപക്ഷവുമായി എ എ പി ഭരണത്തുടര്‍ച്ചക്കുള്ള ലീഡ് നേടിയിരിക്കുന്നു. കോണ്‍ഗ്രസിൻ്റെ അവസ്ഥ വളരെ ദയനീയം തന്നെ ആണ് എന്നതും ശ്രദ്ധേയമാണ്. കേവല ഭൂരിപക്ഷത്തിന് 36 സീറ്റുമതി. മൂന്നാംതവണയും ഭരണത്തിലേറാന്‍ എ എ പിക്ക് ഇനി കടമ്ബകളൊന്നും തന്നെയില്ല.

വോട്ടെണ്ണലിൻ്റെ തുടക്കം മുതല്‍ ആംആദ്മിയുടെ മുന്നേറ്റമായിരുന്നു കാണാന്‍ കഴിഞ്ഞത്. പോസ്റ്റല്‍ വോട്ട് എണ്ണി തുടങ്ങിയപ്പോള്‍ ആദ്യ ലീഡ് ബി ജെ പിക്കായിരുന്നെങ്കിലും പിന്നീട് എ എ പി മുന്നിട്ട് കയറുകയായിരുന്നു.

ഈ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തകര്‍ന്ന് തരിപ്പണമായപ്പോള്‍ ബി ജെ പി തികഞ്ഞ പോരാട്ടം നടത്തിയതിൻ്റെ തെളിവാണ് നില മെച്ചപ്പെടുത്തിയതിൻ്റെ ലക്ഷണം. കഴിഞ്ഞ ഇലക്ഷന് 4 സീറ്റ് ലഭിച്ചപ്പോൾ ഇത്തവണ ബി ജെ പിക്ക് പ്രതീക്ഷിച്ച വിജയം കിട്ടിയില്ലെങ്കിലും കഴിഞ്ഞ 
തവണത്തെ തോല്‍വിയില്‍ നിന്ന് ഉയരാന്‍ കഴിഞ്ഞു.

 

 

 

 

 

 

 

 

 

Photo Courtesy : Google/ images are subject to copyright

Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.