മുഖക്കുരുവിൻറെ പാടുകൾ തടയാൻ പ്രകൃതിദത്തമാർഗ്ഗങ്ങൾ…

മുഖക്കുരുവിൻറെ പാടുകൾ തടയാൻ പ്രകൃതിദത്തമാർഗ്ഗങ്ങൾ…

 

 

മുഖക്കുരുവിന് ശേഷമുള്ള പാടുകൾ നമ്മളിൽ പലരുടെയും സങ്കടപ്പെടുത്തുന്ന ഒരു സൗന്ദര്യപ്രശ്നമാണ് . അത് നമ്മുടെ ആത്മവിശ്വാസത്തെക്കൂടി ബാധിക്കുന്നുണ്ട്.  മുഖസൗന്ദര്യം മുഖത്തെ ചർമ്മത്തിന്റെ വൃത്തിയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നതാണ് വസ്തുത.

 

മുഖക്കുരു പാടുകൾ ഉള്ള ചർമ്മം സ്വാഭാവികമാണ്. കൗമാരക്കാരിൽ മുഖക്കുരു കൂടുതലായി കാണപ്പെടുന്നു . ഈ അവസ്ഥയ്ക്ക് പല കാരണങ്ങളുമുണ്ട്. ഹോർമോണുകളുടെ മാറ്റവുമായി ബന്ധപ്പെട്ട  പ്രശ്നങ്ങളാണ്  മുഖക്കുരുവിന് പ്രധാനകാരണം  . ഈ അവസ്ഥ എങ്ങിനെ ഇല്ലാതാക്കാം എന്നതിനെക്കുറിച്ച് മാത്രമേ നമ്മളിൽ പലരും ചിന്തിക്കാറുള്ളൂ. ചിലപ്പോൾ ഈ സ്ഥിതിവിശേഷത്തിൽ നിന്നും എത്രയും വേഗം പരിഹാരം ലഭിക്കുവാനായി  സ്‌കിൻ പീലർ ഉപയോഗിക്കാറുണ്ട്. പലരും നിരാശ മൂലമാണ് ഇപ്രകാരം ചെയ്യുന്നത്. സ്‌കിൻ പീലർ  അപകടകരമാണെന്ന്  അറിഞ്ഞിട്ടും  നമ്മളിൽ പലരും ഇതിന് മുതിരുന്നു .

 

 നമ്മളിൽ പലരും  ഒരു മുഖക്കുരുപാടുണ്ടായാൽ പോലും നിരാശയുടെ പടുകുഴിയിൽ വീഴുവരാണ്. എണ്ണമയമുള്ള ചർമ്മമുള്ളവരെയാണ് ഈ സ്ഥിതിവിശേഷം കൂടുതൽ ബാധിക്കാൻ സാധ്യതയുള്ളത്. ഇതുപോലെ ഇത്തരം സ്ഥിതിവിശേഷത്തിന് അടിമപ്പെടാൻ സാധ്യതയുള്ള മറ്റൊരു കൂട്ടർ കൗമാരക്കാരാണ്. വാസ്തവത്തിൽ കൗമാരക്കാരെ സംബന്ധിച്ചിടത്തോളം ഒട്ടും  വിഷമിക്കാനില്ല. മുഖക്കുരുക്കളും മുഖക്കുരുപാടുകളും കൗമാരക്കാരിൽ സ്വാഭാവികമാണ്. ഹോർമോൺ  മാറ്റം കാരണമാണിത് സംഭവിക്കുന്നത് . ഇതിന് ചികിത്സയോ മരുന്നുകളോ ആവശ്യമില്ല. എന്നാൽ ഗുരുതരമാകുകയോ അണുബാധപോലുള്ള ചില അവസ്ഥകൾ സംജാതമാകുകയോ ചെയ്താൽ  ചർമ്മരോഗവിദഗ്ധനായ ഡോക്ടറുടെ സഹായം ആവശ്യമാണ്. നിങ്ങളുടെ ചർമ്മത്തിന്റെ അവസ്ഥയ്ക്ക് കാരണമെന്താണെന്ന്  അറിയാൻ ഒരു പ്രൊഫഷണൽ സ്‌കിൻ സ്‌പെഷ്യലിസ്റ്റിന്റെ ഉപദേശം തേടേണ്ടതാണ്.

നിങ്ങളുടെ ചർമ്മത്തിന്റെ അവസ്ഥ നിങ്ങളുടെ ശരീരപ്രകൃതിമൂലമാണെ് നിങ്ങൾ കണ്ട ഡോക്ടർ നിർദേശിച്ചാൽ പിന്നെ  പ്രകൃതിയിൽ ലഭ്യമായ  ചില മികച്ച പരിഹാരമാർഗ്ഗങ്ങൾ പരീക്ഷിക്കാവുന്നതാണ് . അതുവഴി നിങ്ങൾക്ക് ഈ സ്ഥിതിവിശേഷം നിയന്ത്രണത്തിലാക്കാനാകും.

എന്താണ് ആ പരിഹാരങ്ങൾ എന്നറിയാൻ ഈ ലേഖനം നിങ്ങളെ സഹായിക്കും.

 

ഓറഞ്ച്

ഞങ്ങളുടെ ജോലിക്ക് ഫ്രൂട്ട്സുകൾ ആവശ്യമില്ല. പകരം അതിന്റെ തൊലിയാണ് ഉപയോഗിക്കുക. ഓറഞ്ചിന്റെ തൊലി സിട്രിക് ആസിഡിന്റെ സമ്പന്നമായ ഉറവിടമാണ്. അതിന് മുഖക്കുരു അടയാളങ്ങൾ മായ്ക്കുവാനുള്ള കഴിവുണ്ട്.

 ഒരു സ്പൂൺ  ഓറഞ്ച് തൊലി പൊടിച്ചതിൽ  ഒരു സ്പൂൺ തേൻ ചേർത്ത്  മുഖത്ത് പുരട്ടുക.  10  മുതൽ 15 മിനിറ്റിന്  ശേഷം  ഇളം ചൂടുവെള്ളത്തിൽ കഴുകിക്കളയുക. സ്ഥിതി മെച്ചപ്പെടുന്നതുവരെ ദിവസേന ഇത് ആവർത്തിക്കുക.

 

കടലമാവ്

ഏറ്റവും ഫലപ്രദമായ മാർഗ്ഗമാണിത്. മുഖക്കുരുപാടുകൾ കളയാനും ചർമ്മം മിനുസമുള്ളതാക്കാനും  . ചർമ്മത്തെ ശുദ്ധമാക്കാനും കടലമാവ് വളരെ  നല്ലതാണ്. പിഎച്ച് ബാലൻസ് നിലനിർത്താനും ഇത് സഹായിക്കുന്നു. വാസ്തവത്തിൽ അത് ആൽക്കലി സ്വഭാവമുള്ളതാണ്.

ഒരു സ്പൂൺ  കടലമാവ് എടുക്കുക. അതിലേക്ക് ഏതാനും തുള്ളികൾ  പനിനീരും  നാരങ്ങനീരും ഒഴിക്കുക. അത് നന്നായി കലർത്തുക. ആ മിശ്രിതം മുഖത്ത് പുരട്ടി ഏതാനും മിനിറ്റുകൾക്ക് ശേഷം ഇളംചൂടുവെള്ളം ഉപയോഗിച്ച് അത് കഴുകിക്കളയുക. ആഴ്ചയിൽ രണ്ട് തവണയെങ്കിലും ഈ മാർഗ്ഗം പരീക്ഷിക്കുക.

 

തേങ്ങ

അനുഗൃഹീതമായ എണ്ണക്കുരുവാണ്  തേങ്ങ. ആന്റി ഇൻഫ്‌ളമേറ്ററി സ്വഭാവം തേങ്ങിയിൽ അടങ്ങിയിട്ടുണ്ട്. തേങ്ങയ്ക്ക്  ആന്റി ബാക്ടീരിയൽ ഗുണഗണങ്ങളും ഉണ്ട്. വിറ്റമിൻ ഇ, ആന്റി ഓക്‌സിഡന്റുകൾ എന്നിവയുടെ സമ്പന്നമായ ഉറവിടമാണ് തേങ്ങ. ഒരു സ്പൂൺ വെളിച്ചെണ്ണ എടുക്കുക. അത് മൃദുവായി പുരട്ടുക. കൂടുതലായി മുഖക്കുരുപാടുകൾ ഉള്ളയിടത്ത്  രാത്രി പുരട്ടി  രാവിലെ   ഇളം ചൂടുവെള്ളം ഉപയോഗിച്ച് കഴുകിക്കളയുക. ആഴ്ചയിൽ രണ്ടോ മൂന്നോ  തവണ ഈ മാർഗ്ഗം പരീക്ഷിക്കുക.

 

 

കറ്റാർവാഴ

കറ്റാർവാഴയുടെ ഗുണങ്ങളെക്കുറിച്ച് പ്രത്യേകിച്ച്  പറയേണ്ട കാര്യമില്ല. അത് ഒരു മാന്ത്രികച്ചെടിയാണ്. അതിന് ചർമ്മരോഗം മാറ്റാനുള്ള കഴിവുണ്ട്.  മുഖക്കുരുപാടുകൾ കളയാൻ മാത്രമല്ല, മുഖത്തെ പാടുകളും ചർമ്മത്തിലെ ഇൻഫെക്ഷനുകളും മാറാൻ ഫലപ്രദമാണ്. ആന്റിഓക്‌സിഡന്റ്, ആന്റി ഇൻഫ്‌ളമേറ്ററി ഗുണങ്ങൾ ഇതിലടങ്ങിയിരിക്കുന്നു . കറ്റാർവാഴ  ജെൽ ഒരു സ്പൂൺ  എടുക്കുക.  മുഖക്കുരു ഉള്ള ഭാഗങ്ങളിൽ  രാത്രി പുരട്ടി  പിറ്റേന്ന്  രാവിലെ ഇളംചൂടുവെള്ളത്തിൽ കഴുകിക്കളയുക.

 

ചെറുനാരങ്ങ

വളരെയെളുപ്പം ലഭിക്കുന്നതും ചെലവുകുറഞ്ഞതുമായയൊന്നാണ്  എന്നതാണ് ചെറുനാരങ്ങയെ സവിശേഷമാക്കുന്നത്. നിങ്ങൾക്കെല്ലാവർക്കും അറിയുന്നതുപോലെ സിട്രിക് ആസിഡിന്റെ സമ്പന്നമായ ഉറവിടമാണ് ചെറുനാരങ്ങ. ഉത്തമമായ ഒരുബ്ലീച്ചിങ്  ഏജന്റുമാണ് ചെറുനാരങ്ങ.

അപ്പോൾ തയ്യാറാക്കിയ ചെറുനാരങ്ങാനീര്  ഒരു സ്പൂൺ  എടുക്കുക. ഒരു ചെറിയ പഞ്ഞിക്കഷ്ണം  ഉപയോഗിച്ച് മുഖക്കുരുപാടുകളുള്ള ഭാഗത്ത് ചെറുനാരങ്ങാനീര് പുരട്ടുക. അത് ഇരുപത്  മിനിറ്റുകൾക്ക് ശേഷം കഴുകിക്കളയുക.

 

ഈ പരിഹാരമാർഗ്ഗങ്ങളെല്ലാം ഫലം ലഭിക്കുന്നതുവരെ തുടരുക.

 

 

 

 

 

 

 

 

 

                                                                                                       

Photo Courtesy : Google/ images are subject to copyright   

 

Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.