ബജറ്റ് 2020 : 2025ല്‍ നാലുകോടി തൊഴിലും 2030ല്‍ എട്ടുകോടി തൊഴിലും ലക്ഷ്യം.

ബജറ്റ് 2020 : 2025ല്‍ നാലുകോടി തൊഴിലും 2030ല്‍ എട്ടുകോടി തൊഴിലും ലക്ഷ്യം.

മോദിസർക്കാരിന്റെ രണ്ടാം ഭരണത്തിലെ ആദ്യ സമ്പൂര്‍ണ ബജറ്റ് കേന്ദ്രധനകാര്യ മന്ത്രി നിര്‍മലാ സീതാരാമന്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്നു. 2020-21 വര്‍ഷത്തേക്കുള്ള ധനബജറ്റ് കേന്ദ്രധനകാര്യ മന്ത്രി നിര്‍മലാ സീതാരാമന്‍ അവതരിപ്പിക്കുന്നത്. രാവിലെ 11 മണിക്കാണ് ബജറ്റ് അവതരണം ആരംഭിച്ചത്.

രാജ്യത്തിൻ്റെ സാമ്പത്തിക അടിത്തറ ഭദ്രമാണെന്ന് ധനമന്ത്രി പറഞ്ഞു. സാമ്പത്തിക മേഖലയില്‍ ജനങ്ങളുടെ വിശ്വാസം നേടാന്‍ കഴിഞ്ഞു. എല്ലാ വിഭാഗം ജനങ്ങളെയും ഉള്‍ക്കൊള്ളുന്ന ബജറ്റായിരിക്കും അവതരിപ്പിക്കുകയെന്ന് ധനമന്ത്രി ബജറ്റ് അവതരണത്തിന് മുൻപ് പറഞ്ഞു. ഒന്നാം മോദിസര്‍ക്കാരിൻ്റെ ഭരണ സമയത്തുള്ള നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞാണ് ബജറ്റ് അവതരണം ആരംഭിച്ചത്. കൂടാതെ അന്തരിച്ച കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിക്ക് ബജറ്റ് അവതരണത്തിന് മുൻപ് ആദരാജ്ഞലി അര്‍പ്പിച്ചു.

ജനവിധി മാനിച്ചുളള സാമ്പത്തിക നയങ്ങള്‍ നടപ്പാക്കുമെന്ന്, ഗ്രാമീണ സമ്പദ്‌മേഖലയെ ശക്തിപ്പെടുത്താന്‍ 25ലക്ഷം കോടി രൂപ ചെലവിടും, തൊഴിലില്ലായ്മ പരിഹരിക്കാന്‍ ചൈനീസ് മാതൃക, 2025ല്‍ നാലുകോടി തൊഴിലും 2030ല്‍ എട്ടുകോടി തൊഴിലും ലക്ഷ്യം, കാര്‍ഷികയന്ത്രവല്‍ക്കരണം, കന്നുകാലിവളര്‍ത്തല്‍, മത്സ്യബന്ധനം തുടങ്ങിയവയ്ക്ക് ഊന്നല്‍, കാര്‍ഷികവരുമാനം 18.2ശതമാനത്തില്‍നിന്ന് 16.5ശതമാനമായി. കര്‍ഷകരുടെ വരുമാനം 2022ഓടെ ഇരട്ടിയാക്കും.

ജിഎസ്ടി ചരിത്രപരമായ പരിഷ്‌കരണമെന്ന് കേന്ദ്രമന്ത്രി നിര്‍മല സീതാരാമന്‍ ബജറ്റ് അവതരണത്തിൽ പറഞ്ഞു. 60 ലക്ഷം ആളുകള്‍ പുതിയതായി ആദായനികുതി അടച്ചു.

ജല ദൗര്‍ബല്യമുള്ള 100 ജില്ലകള്‍ക്കായി സമഗ്ര പദ്ധതികൾ ഇത്തവണ നടപ്പിലാക്കും, 20 ലക്ഷം കര്‍ഷകര്‍ക്ക് സോളാര്‍ പമ്പുകള്‍ നല്‍കും , കൂടാതെ കര്‍ഷകര്‍ക്കായി കിസാന്‍ റെയില്‍ പദ്ധതി തുടങ്ങി കര്‍ഷകര്‍ക്കായി 16 ഇന കര്‍മ പദ്ധതികളാണ് ഇത്തവണത്തെ ബഡ്ജറ്റിൽ. ഗ്രാമീണ സ്ത്രീകള്‍ക്ക് ധന്യലക്ഷ്മി പദ്ധതി.

2021ല്‍ രാജ്യത്തെ പാലുത്പാദനം 10.8 കോടി മെട്രിക് ടണ്‍ ആയി ഉയര്‍ത്തും, ക്ഷീരോത്പാദനം ഇരട്ടിയാക്കും.

ആരോഗ്യ മേഖലക്ക് 69,000 കോടി രൂപ ഇത്തവണത്തെ ബഡ്ജറ്റിൽ അനുവദിച്ചു. സ്വച്ഛ് ഭാരത് മിഷന് 12300 കോടി. ജല്‍ ജീവന്‍ മിഷന്‍ പദ്ധതിക്ക് 11500 കോടി അനുവദിച്ചു.

2025ഓടെ ക്ഷയരോഗ നിര്‍മാര്‍ജനമാണ് ലക്ഷ്യം. പുതിയ വിദ്യാഭ്യാസ നയം ഉടന്‍ രൂപീകരിക്കും. വിദ്യഭ്യാസ മേഖലക്ക് 99300 കോടി അനുവദിച്ചു.

2024ഓടെ 100 നൂറ് പുതിയ വിമാനത്താവളങ്ങള്‍, കൂടാതെ പൊതു സ്വകാര്യ പങ്കാളിത്തത്തോടെ 150 പുതിയ ട്രെയിനുകള്‍, ഗതാഗത മേഖലയ്ക്ക് 1.7ലക്ഷം കോടി.

ജില്ലാ അടിസ്ഥാനത്തില്‍ പുതിയ മെഡിക്കല്‍ കോളേജുകള്‍ അനുവദിക്കും.

 

 

 

 

 

 

 

 

 

 

                                                                                                       

Photo Courtesy : Google/ images are subject to copyright   

 

Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.