മുഖക്കുരു നിയന്ത്രിക്കാൻ പ്രകൃതിദത്ത മാർഗ്ഗങ്ങൾ  

മുഖക്കുരു നിയന്ത്രിക്കാൻ പ്രകൃതിദത്ത മാർഗ്ഗങ്ങൾ   

 

പ്രായഭേദമന്യേ ഏവരെയും ഒരുപോലെ അലട്ടുന്ന ഒരു ചർമ്മപ്രശ്നമാണ് മുഖക്കുരു. പ്രത്യേകിച്ചും കൗമാരക്കാർക്ക്. വാസ്തവത്തിൽ അതൊരു സങ്കീർണ്ണമായ ചർമ്മപ്രശ്‌നമല്ല. സ്വാഭാവികമായിയുണ്ടാകുന്ന ഒരു അവസ്ഥയാണിത്. ഈ ലളിതമായ ശരീരത്തിൻ്റെ അവസ്ഥയെ സങ്കീർണ്ണമാക്കുക വഴി അനാവശ്യ ഉൽക്കണ്ഠ വെച്ചുപുലർത്തുകയാണ് നമ്മളിൽ പലരും.

 

സങ്കടകരമെന്ന്  പറയട്ടെ, നമ്മളിൽ പലരും മുഖക്കുരു കണ്ടപാടെ തൊട്ടടുത്തുള്ള ചർമ്മവിദഗ്ധനായ ഡോക്ടറുടെ അടുത്തേക്ക് പോകുകയോ അതല്ലെങ്കിൽ ഇതിനുള്ള ഫലപ്രദമായ മരുന്നുതേടി മെഡിക്കൽ ഷോപ്പിലേക്ക് പോകുകയോ ആണ് പതിവ്.  ശ്രദ്ധിക്കേണ്ട ഒരു വസ്തുത, നമ്മളിൽ പലരും ഇത്തരം മരുന്നുകൾ ഉപയോഗിക്കുക വഴി ചർമ്മത്തിന് എന്തെങ്കിലും പാർശ്വഫലങ്ങൾ ഉണ്ടാകുന്നുണ്ടോയെന്നുപ്പോലും  ചിന്തിക്കുന്നില്ലെന്നതാണ്.

 

വാസ്തവത്തിൽ, കൗമാരക്കാരിൽ പലരും ഫലപ്രദമെങ്കിൽ താൽക്കാലികമായിപ്പോലും സ്‌കിൻ പീലേഴ്‌സ് ഉപയോഗിക്കാൻ പോലും മടിയില്ലാത്തവരാണ്.

 

ഈ ലേഖനത്തിൽ, ഈ പ്രശ്‌നം പരിഹരിക്കാൻ ഉപദ്രവമില്ലാത്ത  മാർഗ്ഗങ്ങൾ വായനക്കാർക്കായി പങ്കുവയ്ക്കുകയാണ്. 

 

ടീ ട്രീ ഓയിൽ

ഓസ്‌ട്രേലിയയിൽ കണ്ടുവരുന്ന  മെലല്യൂക ആൾടെർനിഫോളിയ എന്ന ഇലകളിൽ നിന്നുള്ള നീരുപയോഗിച്ചുണ്ടാക്കുന്നതാണ് ഈ ഉൽപ്പന്നം. മുഖക്കുരു ഉണ്ടാക്കുന്ന ഏത് തരം ബാക്ടീരിയകളോടും പൊരുതാൻ ശേഷിയുള്ളതാണ് ഈ എണ്ണ. ഇത്  സംഭരിക്കാൻ എളുപ്പമല്ലെന്നുള്ളതാണ് പ്രശ്‌നം. ചില  റിപ്പോർട്ടുകളനുസരിച്ച്, വിപണിയിൽ ലഭ്യമായ മുഖക്കുരുവിനോട് പൊരുതാനുള്ള പല ഉൽപ്പന്നങ്ങളിൽ വെച്ച് ഏറ്റവും ഫലപ്രദമായതാണ് ടീ ട്രീ ഓയിൽ.

 

വളരെ ശക്തമായ എണ്ണയാണിത്. നേർമ്മിപ്പിക്കാതെ നേരിട്ട്  ചർമ്മത്തിൽ ഉപയോഗിക്കണമെന്നതാണ് വിദഗ്ദ്ധരുടെ  ഉപദേശം. ചിലർ ടീ ട്രീ ഓയിൽ വെള്ളം ചേർത്ത് നേർപ്പിച്ചും  ഉപയോഗിക്കാറുണ്ട്. ഈ മിശ്രിതത്തിൽ ഒരു പഞ്ഞിക്കഷണം മുക്കി  അത്  മുഖക്കുരുവിൽ വെക്കുക. ഏതാനും മിനിറ്റുകൾക്ക് ശേഷം  വെള്ളം ഉപയോഗിച്ച് കഴുകിക്കളയുക. ഏതെങ്കിലും മോയ്‌സ്ചറൈസർ ഉപയോഗിക്കുന്നത് ചർമ്മം വരളുന്നത് തടയും. മെച്ചപ്പെട്ട ഫലം ലഭിക്കാൻ ദിവസേന രണ്ടുനേരമെങ്കിലും പുരട്ടുക.

 

മറ്റ് എണ്ണകൾ

ടീ ട്രീ ഓയിൽ കൂടാതെ മറ്റ് ഫലപ്രദമായ ധാരാളം എണ്ണകൾ ഉണ്ട്. അതിൽ പ്രധാനമാണ് റോസ്, ലാവെണ്ടർ, കറുവപ്പട്ട തൈലം, റോസ് മേരി, ലെമൺ  ഗ്രാസ് ഓയിൽ എന്നിവ. ആൻറി ബാക്ടീരിയൽ, ആൻറി ഇൻഫ്ലമേറ്ററി എന്നീ ഗുണഗണങ്ങൾ ഇവയ്ക്കുണ്ട്. ചർമ്മസംരക്ഷണത്തിന്  ഫലപ്രദമായ ചില അപൂർവ്വ ഗുണങ്ങളും ചില എണ്ണകൾക്കുണ്ട്.

 

ടീ ട്രീ ഓയിൽ പോലെ, ഇതിൽ പല എണ്ണകളും അങ്ങേയറ്റം കുറുകിയവയാണ്. അതുകൊണ്ട് ഇത് വെള്ളവുമായി ചേർത്ത് നേർപ്പിക്കേണ്ടത് അത്യാവശ്യമാണ്. ഒരു ഭാഗം എണ്ണയിൽ ഒമ്പത് ഭാഗം വെള്ളം ചേർക്കണം. ഈ മിശ്രിതത്തിൽ പഞ്ഞിമുക്കി, മുഖക്കുരുവുള്ള ഇടത്തിൽ വെക്കണം. അവിടെ ഏതാനും മിനിറ്റുകൾ വെക്കുക. പിന്നീട്  ശുദ്ധജലം ഉപയോഗിച്ച് കഴുകിക്കളയുക. ദിവസേന രണ്ടുനേരം ചെയ്താൽ നല്ല ഫലം കിട്ടും .

 

ഗ്രീൻ ടീ

നമ്മളിൽ പലരും പതിവായി ഗ്രീൻ ടീ കുടിക്കാറുണ്ട്. പക്ഷെ ഗ്രീൻ ടീ ശരീരത്തിന് മാത്രമല്ല, ചർമ്മത്തിനും നല്ലതാണെന്ന്  നമ്മളിൽ  പലർക്കും അറിയില്ല. മുഖക്കുരുവിനോട് പൊരുതാൻ ശേഷിയുള്ള ഫ്ലാവനോയിഡ്‌സും, ടാറ്റിൻസും ഗ്രീൻ ടീയിൽ ധാരാളമായുണ്ട്. അതിൽ വളരെ ശക്തമായ ആൻറി ഓക്‌സിഡന്റുമുണ്ട്. മുഖക്കുരു പോലുള്ള ചില ചർമ്മപ്രശ്‌നങ്ങൾ പരിഹരിക്കാൻ ഗ്രീൻ ടീ നല്ലതാണെന്ന്  ഈയിടെ നടന്ന  പല പഠനങ്ങളിലും പറയുന്നു. ആകർഷകമായ കാര്യം ഗ്രീൻ ടീ ലളിതവും ചിലവ് കുറഞ്ഞതുമാണെന്നതാണ്.

 

ഗ്രീൻ ടീ അൽപം ചൂടുവെള്ളത്തിൽ ഇടുക. ഏതാനും മിനിറ്റുകൾ മാറ്റിവെക്കുക. തണത്തതിനുശേഷം ഒരു പഞ്ഞിക്കഷണം ഉപയോഗിച്ച്  മുഖത്ത് തേച്ചുപിടിപ്പിക്കുക. പത്ത് മിനിറ്റിന്  ശേഷം  ശുദ്ധജലം ഉപയോഗിച്ച് കഴുകിക്കളയുക. ദിവസം രണ്ട് നേരം ഇത് ആവർത്തിച്ചാൽ നല്ല ഫലം ലഭിക്കും. 

 

കറ്റാർവാഴ

ഇന്ത്യയിൽ  കറ്റാർവാഴ വ്യാപകമായി കൃഷിചെയ്യപ്പെടുന്നില്ലയെന്നതാണ് സങ്കടകരമായ വസ്തുത.  ഉയർന്ന ഔഷധമൂല്യമാണ് കറ്റാർവാഴയ്ക്ക് പ്രാധാന്യം നൽകുന്നത്. മുഖക്കുരു പോലുള്ള വിവിധ ചർമ്മപ്രശ്‌നങ്ങൾക്ക് കറ്റാർവാഴ ഉപയോഗിക്കുന്നു . യൂറിയ നൈട്രജൻ, ഫിനോൾസ്, സാലിസിലിക് ആസിഡ് എന്നിങ്ങനെ നിരവധി ഗുണകരമായ വസ്തുക്കളുടെ ഉറവിടമാണ് കറ്റാർവാഴ. ഇവയ്‌ക്കെല്ലാം മുഖക്കുരുവിനോട് പൊരുതാൻ കഴിയും.

 

ഒരു സ്പൂൺ  കറ്റാർവാഴ ജെൽ  എടുക്കുക. അത് മുഖത്ത് പുരട്ടിഏതാനും മിനിറ്റുകൾക്ക് ശേഷം  ശുദ്ധജലം ഉപയോഗിച്ച് കഴുകിക്കളയുക. മികച്ച ഫലം ലഭിക്കാൻ  ആഴ്ചയിൽ മൂന്ന്  ദിവസം ഇത് ചെയ്യുക.

 

 

 

 

 

 

Photo Courtesy : Google/ images are subject to copyright   

 

Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.