തങ്കലിപികളിലെഴുതിയ ഔദ്യോഗിക ജീവിതം…..

തങ്കലിപികളിലെഴുതിയ ഔദ്യോഗിക ജീവിതം…..

സാമൂഹ്യപ്രവർത്തക, ബിസിനസ്‌കാരി അതിലുപരി സ്നേഹ സമ്പന്നയായ അധ്യാപിക. അർപ്പണമനോഭാവവും സേവന താല്പര്യവും കരുണയും നിറഞ്ഞ വ്യക്തിത്വം. റിതി ജ്വല്ലറി എം ഡി  ശ്രീമതി സുഷമ നന്ദകുമാറുമായി ബിജോയ് നടത്തിയ അഭിമുഖം.

Sushama Nandakumar Uniquetimes
Sushama Nandakumar Uniquetimes

 

ടീച്ചർ, സാമൂഹ്യപ്രവർത്തക, ബിസിനസ്‌കാരി….

 

മണപ്പുറം ജ്വല്ലേഴ്‌സിൻെറ  മാനേജിംഗ് ഡയറക്ടറായ സുഷമ നന്ദകുമാർ കമ്പനിയുടെ  തെക്കേയിന്ത്യയിലെ മൂന്ന്   സംസ്ഥാനങ്ങളുടെ ചുക്കാൻ പിടിക്കുന്ന  സ്ത്രീയാണ്. അധ്യാപികയായി ആരംഭിച്ച് പിന്നീട് ബിസിനസ് ക്കാരിയായി മാറിയ വലപ്പാടുകാരുടെ സ്‌നേഹനിധിയായ സുഷമടീച്ചർ. നമ്മുടെ സമീപത്തുവരുമ്പോൾ  അവർക്ക് ചുറ്റുമുള്ള കുലീനതയുടെ പ്രഭാവലയം നമ്മെ  സ്പർശിക്കാതിരിക്കില്ല, അതാർക്കും നഷ്ടപ്പെടുത്താനും   കഴിയില്ല.

 

ടീച്ചർ…

 

1981ലാണ് അധ്യാപികയായി സുഷമടീച്ചർ ഔദ്യോഗിക ജീവിതം ആരംഭിച്ചത്. 30വർഷത്തെ ദീർഘകാല അദ്ധ്യാപനത്തിന് ശേഷം ടീച്ചർ റിട്ടയർ ചെയ്തു. അക്കാലത്ത് പലപ്പോഴും പാവപ്പെട്ട  പശ്ചാത്തലത്തിൽ നിന്നും  വരുന്ന  കുട്ടികളെ സഹായിക്കാൻ സുഷമ ടീച്ചർ സമയം കണ്ടെത്തിയിരുന്നു. റിട്ടയർമെൻ്റിൻെറ  അവസാനവർഷങ്ങളിൽ അവർ അതേ സ്‌കൂളിൽ പ്രിൻസിപ്പലായെത്തി. പലപ്പോഴും  സ്‌കൂളിന്  വേണ്ടിയും കുട്ടികളുടെ ഉച്ചയൂണ് പദ്ധതിക്കായും മറ്റും തൻെറ  ശമ്പളം മുഴുവനായി സംഭാവന ചെയ്തിരുന്നു സുഷമടീച്ചർ. 

 

സുഷമടീച്ചർ സ്നേഹനിധിയായ നല്ലൊരു  അധ്യാപികയായിരുന്നുവെന്ന്  പല കുട്ടികളും ഓർമ്മിക്കുന്നു. ടീച്ചറുടെ ചില വിദ്യാർത്ഥികൾ ഇപ്പോൾ മണപ്പുറം ഗ്രൂപ്പിൽ ജോലിചെയ്യുന്നു. അധ്യാപനം ടീച്ചർക്ക് എന്നും പ്രിയപ്പെട്ടതാണ്. അതുകൊണ്ട് തന്നെ തിരക്കിട്ട ജോലികൾക്കിടയിൽ വലപ്പാടിലെയും സമീപ പ്രദേശങ്ങളിലെ  സ്കൂളുകളുമായും സഹകരിച്ച് പ്രവർത്തിക്കാൻ ടീച്ചർ ഇപ്പോഴും സമയം കണ്ടെത്തുന്നു. സ്‌കൂൾ വിദ്യാഭ്യാസത്തിൽ ടെക്‌നോളജി പ്രായോഗികമാക്കാൻ ഏറെ ഇഷ്ടപ്പെടുന്ന ടീച്ചർ സ്വയം മുൻകയ്യെടുത്ത് എഡ്യു-ആപ് നിർമ്മിച്ചു. കുട്ടികൾക്കും അധ്യാപകർക്കും രക്ഷിതാക്കൾക്കും വേണ്ടി ഒരു പൊതുപ്ലാറ്റ്‌ ഫോമാണ് ഈ ആപ് നൽകുന്നത്.

Sushama Nandakumar
Sushama Nandakumar Uniquetimes

 

ഗവൺമെൻ്റിൻെറ സഹായത്തോടെ തൻെറ അച്ഛൻ നടത്തിയിരുന്നതായിരുന്നു വിദ്യാവിലാസം യു പി സ്‌കൂൾ. ഇന്ന് ഒരു സാധാരണ ഗ്രാമീണ സ്‌കൂൾ എന്നതിൽ നിന്നും അന്താരാഷ്ട്ര നിലവാരമുള്ള ഒരു വിദ്യാലയമായി സുഷമ ടീച്ചർ അതിനെ മാറ്റിയെടുത്തു. മികച്ച ഇൻഫ്രാസ്ട്രക്ചർ, സ്മാർട്ട് ക്ലാസ് റൂമുകൾ എന്നിവ ഉൾക്കൊള്ളുന്ന സ്കൂളിൽ സംഗീതം, കമ്പ്യൂട്ടർ, കരാട്ടെ തുടങ്ങിയ കോ-പാഠ്യ വിഷയങ്ങൾ പഠിപ്പിക്കുന്നതിനായി മാനേജ്മെൻറ് മികച്ച അധ്യാപകരെയാണ് നിയമിച്ചിട്ടുള്ളത്. അതുപോലെ മണപ്പുറം ഫൗണ്ടേഷൻ കൈകാര്യം ചെയ്യുന്ന  ഇരിങ്ങാലക്കുടിയിലെ മുകുന്ദപുരം സ്‌കൂളിൻെറ പ്രവർത്തനങ്ങളിലും ടീച്ചർ നല്ല ശ്രദ്ധചെലത്തുന്നുണ്ട്.

 

ബിസിനസ്‌കാരി….

 

അധ്യാപനത്തിൽ നിന്നും വിരമിച്ച ശേഷമാണ് സുഷമനന്ദകുമാർ മണപ്പുറം ജ്വല്ലറിയുടെ എംഡിയായത്. സുഷമടീച്ചർ  എത്തിയതിന് ശേഷമാണ് ജ്വല്ലറിയ്ക്ക് ഒരു റീ ബ്രാന്റിങ് നടത്തിയത്. മണപ്പുറം ജ്വല്ലറിയെ റിതി ജ്വല്ലറി എന്ന് മാറ്റിയതിന് ശേഷം ശക്തമായ ചുവടുവെപ്പുകളായിരുന്നു. മാതൃബ്രാൻ്റിൽ നിന്നും  തനതായ വ്യക്തിത്വം ജ്വല്ലറി ബിസിനസ്സിന് ഉണ്ടായിരിക്കണമെന്ന തിരിച്ചറിവിൽ നിന്നായിരുന്നു  ഈ ചുവടുമാറ്റം. ഇന്ന്  റിതി ജ്വല്ലറിയെന്നത് ഒരു വലിയ ബ്രാൻഡാണ്. പരിശുദ്ധിയുടെയും ന്യായമായ നിലവാരങ്ങളുടെയും പ്രതീകമാണ്. പ്രീമിയം ഗുണനിലവാരമുള്ള ആഭരണങ്ങൾ സാധാരണക്കാർക്ക് താങ്ങാൻ കഴിയുന്ന വിധത്തിൽ എത്തിക്കുക എന്നതാണ് ഇവരുടെ സ്വപ്നം. ബിസിനസ്സിൽ പ്രൊഫഷണലിസവും സത്യസന്ധതയും സുതാര്യതയും കൊണ്ടുവരാൻ അവർ ശ്രമിക്കുന്നു.

Sushama Nandakumar Uniquetimes
Sushama Nandakumar Uniquetimes

 

 

 

സത്യസന്ധതയോട് വിട്ടുവീഴ്ചയില്ലാത്ത സമീപനം മൂലം പലപ്പോഴും കഠിനമായി അധ്വാനിക്കേണ്ടതായി വരുന്നു. ബി ഐ എസ് 916 ഹാൾമാർക്ക് ചെയ്ത സ്വർണ്ണം നൽകുന്നത് റിതി ജ്വല്ലറിയുടെ ഒരു സവിശേഷതയാണ്. ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാന്റേഡിൻെറ ഗുണനിലവാരമാണ്  ബി ഐ എസ് 916ഹാൾമാർക്ക്. പലപ്പോഴും നിർമ്മാണത്തിലെ നോട്ടക്കുറവ് മൂലം 916 പരിശുദ്ധിയിൽ നിന്നും  തെല്ലിട ഗുണനിലവാരം കുറഞ്ഞെങ്കിലോ എന്ന പേടി മൂലം 917 പരിശുദ്ധി നൽകാൻ ഇവർ പ്രത്യേകം നിഷ്‌കർഷിക്കുന്നു. അതുവഴി വാഗ്ദാനം ചെയ്യുന്നത് 916നേക്കാൾ ഒരു പടികൂടി മെച്ചപ്പെട്ട ഗുണനിലവാരം നൽകാനാവുമെന്നാണ് കണക്ക് കൂട്ടൽ. കൂടാതെ വിപണിയിലെ ഏറ്റവും താഴ്ന്ന പണിക്കൂലിയാണ് ഈടാക്കുന്നത്. റിതിയിൽ നിന്നും  വാങ്ങുന്ന  ആഭരണങ്ങൾക്കെല്ലാം മുഴുവൻ തുകയ്ക്കും ബിൽ നൽകും. ഇൻവോയ്‌സില്ലാതെ ഒന്നും  ഇവിടെ നിന്നും  വിൽക്കില്ല.

 

 

വലപ്പാടിൽ അടുത്തിടെ തുറന്ന  റിതി ജ്വല്ലറിയുടെ പുതിയ ഷോറൂം തൃശ്ശൂർ ജില്ലയുടെ തീരദേശത്തെ ഏറ്റവും വലിയ ഷോറൂമാണെന്ന് പറയപ്പെടുന്നു. ഈ ഷോറൂമിൻ്റെ ഇൻ്റിരിയർ, ജ്വല്ലറി ഡിസൈനുകൾ, സ്റ്റാഫിംഗ് എന്നിവ സമാരംഭിക്കുന്നതിൽ സുഷമ നന്ദകുമാർ  വളരെയധികം ശ്രദ്ധചെലുത്തിയിട്ടുണ്ട്. ഇത് ഒരു വെഡ്ഡിംഗ്  ഡെസ്റ്റിനേഷനാക്കി മാറ്റുന്നതിൻ്റെ ഭാഗമായി അവർ ഇതിനോട് ചേർന്ന്  ഫാമിലി സ്പായും എൽഎ ബ്യൂട്ടി എന്ന  സലൂണും തുറന്നു. സ്വർണ്ണാഭരണങ്ങളുടെ വർദ്ധിച്ചുവരുന്ന ആവശ്യം നിറവേറ്റുന്നതിന് ഉപഭോക്താക്കൾക്കായി മണപ്പുറം പുതിയൊരു ആഭരണ ഉൽ‌പാദന യൂണിറ്റ് ബൊമ്മസാന്ദ്ര (ബംഗളൂരു) യിൽ ആരംഭിച്ചു. ജ്വല്ലറി ശൃംഖലയിൽ ജോലി ചെയ്യുന്ന 400 ഓളം ആളുകൾക്ക് പുറമെ അവിടെ നൂറിലധികം ജീവനക്കാർ മുഴുവൻ സമയവും ജോലി ചെയ്യുന്നു.

Sushama Nandakumar Uniquetimes
Sushama Nandakumar Uniquetimes

 

സുഷമ നന്ദകുമാറിൻ്റെ ഏറ്റവും വലിയ സവിശേഷതയെന്തെന്നാൽ സാമൂഹ്യസേവനത്തിന് ഏറ്റവും കൂടുതൽ പ്രാധാന്യം നൽകുന്നുവെന്നതാണ്. ആന്ധ്രയിലെ അനന്ത്പൂരിലാണ് പ്രധാനമായും സാമൂഹ്യസേവനം നടത്തുന്നത്. അതും സ്‌കൂളുകൾ വികസിപ്പിക്കുന്നതിലാണ് ഏറ്റവും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. കുട്ടികൾക്ക് ടെക്സ്റ്റ് ബുക്കുകളും പഠന സാമഗ്രികളും നൽകുന്നതിന് പുറമെ സ്‌കൂളുകളിലേക്ക് ഫർണീച്ചറുകളും നൽകിയിട്ടുണ്ട്. ആർഒ പ്ലാന്റുകൾ വഴി സ്‌കൂളുകളിൽ ശുദ്ധമായ കുടിവെള്ളം എത്തിക്കലാണ് മറ്റൊരു പദ്ധതി.

 

 

ദി ലയൺ…..

 

തൃപ്രയാറിലെ ലയൺസ് ക്ലബ്ബിൽ 2008 – ൽ അംഗമായതോടെയാണ് സുഷമനന്ദകുമാർ ലയൺസ് ക്ലബ് ഇന്റർനാഷണലിൻ്റെ ഭാഗമായത്. തുടർന്ന് തൃപ്രയാർ ലയൺസ് ക്ലബ് പ്രസിഡൻറ്, സോൺ ചെയർപേഴ്‌സൺ, ഡിസ്ട്രിക്ട് ലയൺസ് ഫോറം പ്രസിഡൻറ് തുടങ്ങി ഒട്ടേറെ പ്രധാന പദവികൾ വഹിച്ചു. സ്ത്രീകളെ മുൻനിരയിലേക്ക് കൊണ്ടുവരികയും അവരെ ലയൺസ്  ക്ലബ്ബ് വഴി നേതാക്കളാകാനും പ്രോത്സാഹിപ്പിക്കുന്നതിൽ അവർ പ്രധാന പങ്കുവഹിച്ചു. കൂടാതെ സ്ത്രീകളെ സാമ്പത്തികമായി സ്വതന്ത്രയാക്കാനുള്ള പല പദ്ധതികളിലും സുഷമനന്ദകുമാർ നേതൃപദവി വഹിച്ചു.

 

ഈയിടെ അവർ തൃശൂർ, മലപ്പുറം, പാലക്കാട് റവന്യൂ ഡിസ്ട്രിക്ടുകൾ ഉൾപ്പെടുന്ന ലയൺസ് ഡിസ്ട്രിക്റ്റ് 318 ഡി യുടെ ലീഡർഷിപ്പ് കോർഡിനേറ്ററായി. ഇത് അവരെ സംബന്ധിച്ചിടത്തോളം ഏറെ ഹൃദയത്തോട് അടുത്തു നിൽക്കുന്ന  പദവിയായിരുന്നു. കാരണം ഏത് സേവന പ്രസ്ഥാനങ്ങളേയും വിജയത്തിലേക്ക് നയിക്കാൻ നേതൃത്വശേഷി മുഖ്യപങ്ക് വഹിക്കുമെന്ന് അവർ വിശ്വസിക്കുന്നു. ഒരു ടീം ഒന്നിച്ച് നിന്ന് പൊതുകാര്യത്തിനായി പ്രവർത്തിക്കുമ്പോഴാണ് സേവനം ഏറ്റവും ഫലപ്രദമാകുന്നതെന്നാണ് അവരുടെ നിലപാട്. ഫലപ്രദമായ സേവനത്തിന് പഞ്ചായത്ത്, സാമൂഹ്യപ്രവർത്തകർ, മാനേജ്‌മെന്റ്സ്‌കില്ലുള്ള ഉയർന്ന  ആളുകൾ, പൊതുജനം  എന്നിവരുടെ കൂട്ടായ്മ മുഖ്യപങ്കുവഹിക്കുന്നതായും അവർ കരുതുന്നു. ഡിസ്ട്രിക്ട് കോഓർഡിനേറ്റർ  എന്ന നിലയിൽ അവർ ക്ലബിലെ അംഗങ്ങൾക്കിടയിൽ നേതൃത്വഗുണങ്ങൾ വളർത്തിയെടുക്കുന്നതിനായി നിരവധി പരിപാടികളും പദ്ധതികളും ആവിഷ്കരിക്കരിച്ചിട്ടുണ്ട്.

 

ലീഡർക്ക് പിന്നിലെ വ്യക്തി…

 

മികച്ച ഒരു യാത്രക്കാരിയാണ് സുഷമനന്ദകുമാർ. ബിസിനസിനും വിനോദത്തിനും വേണ്ടി ലോകത്തിൻ്റെ നാനാഭാഗങ്ങളിലും അവർ സന്ദർശിച്ചിട്ടുണ്ട്. നല്ല സിനിമകൾ കാണുന്നതിനും അവർ എപ്പോഴും സമയം കണ്ടെത്തുന്നു. ഗാർഡനിങും അവരുടെ ഇഷ്ടവിഷയമാണ്. കുടുംബമാണ് അവരുടെ നെടുംതൂൺ. ഭർത്താവ് മണപ്പുറം എംഡിയും ചെയർമാനുമായ വി.പി. നന്ദകുമാർ സുഷമയുടെ ബിസിനസ് സംരംഭങ്ങൾക്ക് സകല പിന്തുണയും നൽകുന്നു. കൂടാതെ മണപ്പുറം ജ്വല്ലേഴ്സ് ലിമിറ്റഡിൻ്റെ എല്ലാ പ്രതിമാസ അവലോകന മീറ്റിംഗുകളിലും പങ്കെടുക്കുകയും അദ്ദേഹം തെറ്റുകൾ ചൂണ്ടിക്കാണിക്കുകയും വിലയേറിയ മാർഗ്ഗനിർദ്ദേശം നൽകുകയും ചെയ്യുന്നു.  മൂന്ന്  മക്കളാണ് ഇവർക്ക്. ഡോ. സുമിത, അമൃത ഇൻസ്റ്റിറ്റ്യൂട്ട്   ഓഫ് മെഡിക്കൽ സയൻസിൽ ഗൈനക്കോളജിസ്റ്റാണ്. മകൻ സൂരജ്  യുകെയിൽ വ്യവസായമേഖലയിൽ പ്രവർത്തിക്കുന്നു. മണപ്പുറം ഫിനാൻസിൽ അസിസ്റ്റൻറ് വൈസ് പ്രസിഡന്റായ സുഹാസ് ട്രാവൽ ലോൺ  ഡിപ്പാർട്മെന്റും കൈകാര്യം ചെയ്യുന്നു.

 

അധ്യാപികയിൽ നിന്നും  ബിസിനസ് സംരംഭകയായ ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം നിരന്തര യാത്രയും അവസാനിക്കാത്ത മീറ്റിങ്ങുകളും സമ്മർദ്ദങ്ങളാണ്. പക്ഷെ സുഷമനന്ദകുമാർ ഇതെല്ലാം ആസ്വദിക്കുന്ന വ്യകതിയാണ്. യുണീക് ടൈംസ് ടീം കണ്ടുമുട്ടിയ ദിവസം അവർ അതിരപ്പിള്ളിക്കടുത്തുള്ള ഒരു ചെറിയ ഗ്രാമത്തിൽ ചാരിറ്റി പ്രവർത്തനങ്ങൾക്കായി പോയി മടങ്ങിയതേയുള്ളൂ. എന്നിട്ടും  അവർ മാഗസിൻ ടീമിനൊപ്പം രണ്ട് മണിക്കൂർ ചെലവഴിച്ചു. അതെ  ദിവസം അവർ രണ്ട് സുപ്രധാന മീറ്റിംഗുകളിൽ കൂടി പങ്കെടുത്തു. ചെയ്യുന്ന  കാര്യങ്ങളിലെല്ലാം നന്മയും കഠിനാധ്വാനവും ആത്മാർത്ഥയും വേണമെന്ന  നിഷ്‌കർഷിച്ചുകൊണ്ടാണ് അവർ അഭിമുഖം അവസാനിപ്പിച്ചത്. അവരുടെ ഔദ്യോഗികജീവിതത്തിൻ്റെ  പ്രധാന അടയാളം പാവപ്പെട്ടവർക്ക് നന്മചെയ്യാനുള്ള സന്നദ്ധതയാണ്. മറ്റുള്ളവരെ സഹായിക്കാൻ അവർ ജീവിതത്തിലുടനീളം പരിശ്രമിച്ചിട്ടുണ്ട്. അവരെ അവരുടെ കഷ്ടതകളിൽ നിന്നും  കരകയറ്റാനും സ്വപ്‌നങ്ങൾ പിന്തുടരുന്നതിന് അവരെ പ്രാപ്തരാക്കുന്നതിനും സുഷമനന്ദകുമാർ സന്നദ്ധയാണ് .

Sushama Nandakumar Uniquetimes
Sushama Nandakumar Uniquetimes

 

 

 

 

 

 

Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.