കണ്ണുകൾക്ക് ചുറ്റുമുള്ള കറുത്തപാടുകൾ മായ്ക്കാം…

കണ്ണുകൾക്ക് ചുറ്റുമുള്ള കറുത്തപാടുകൾ മായ്ക്കാം…

കണ്ണുകൾക്ക് ചുറ്റുമുള്ള കറുപ്പ് ഒരു സാധാരണപ്രശ്‌നമാണ്. ഇത് പലപ്പോഴും ആളുകൾക്ക് പ്രായം കൂടുതലായി തോന്നിക്കുന്നു . ഇതാണ് പലപ്പോഴും കണ്ണിന് ചുറ്റുമുള്ള കറുത്തപാടുകളെ പലരും അസഹ്യമായി കാണുന്നത്. ആരും പ്രായക്കൂടുതലുള്ളവരായി കാണപ്പെടാൻ ആഗ്രഹിക്കുന്നില്ലല്ലോ. എല്ലാവരും യൗവനയുക്തരായി ജീവിക്കാനാണ്  ആഗ്രഹിക്കുന്നത്. അതുകൊണ്ടാണല്ലോ  എല്ലാവരും മണിക്കൂറുകളോളം ബ്യൂട്ടിഷോപ്പുകളിൽ സമയം ചെലവഴിക്കുന്നത്. കണ്ണിനെ വലയം ചെയ്തുള്ള കറുത്തപാടുകൾ എല്ലാ ശ്രമങ്ങളെയും പാഴാക്കുന്നു. എന്നാൽ വിഷമിക്കേണ്ട, ഈ പ്രശ്നത്തിന് ലളിതവും ഫലപ്രദവുമായ പ്രകൃതിദത്തമായ പരിഹാരമുണ്ട് .

 

വെളിച്ചെണ്ണ

നിരവധി വിറ്റമിനുകളുടെയും മിനറലുകളുടെയും സമ്പന്ന ഉറവിടമാണ് വെളിച്ചെണ്ണ. കേരളത്തിൽ പ്രത്യേകിച്ചും ഇത് സുലഭമാണ്. ഇതിലെ വിറ്റമിൻ ഇ- യും ആന്റിഓക്‌സിഡന്റുകളുമാണ് കണ്ണിൻെറ തടങ്ങളിലെ കറുപ്പ് കുറയ്ക്കാൻ സഹായിക്കുന്നത്. 

ഏതാനും തുള്ളി വെളിച്ചെണ്ണ എടുക്കുക. അത് രാത്രി കിടക്കാൻ പോകുന്നതിന് മുമ്പ് നിങ്ങളുടെ കൺതടങ്ങളിൽ പുരട്ടുക. അടുത്ത പ്രഭാതത്തിൽ ഇളംചൂടുവെള്ളത്തിൽ കഴുകുക. കുറഞ്ഞത് ആഴ്ചയിൽ രണ്ട് തവണ ചെയ്താൽ. അത്ഭുതം നിങ്ങൾക്ക് നേരിട്ട്  അനുഭവിക്കുവാനാകും.

 

കക്കരിക്ക

 

കൺതടങ്ങളിലെ കറുപ്പിൽ നിന്നും രക്ഷപ്പെടാനുള്ള ഏറ്റവും ജനപ്രിയമായ രീതിയാണിത്. വളരെ ഫലപ്രദവുമാണ്. കക്കരിക്ക ധാരാളമായി ലഭ്യവുമാണ്. 

വട്ടത്തിൽ നേർത്തരീതിയിൽ അരിഞ്ഞെടുത്ത ഒരു കഷ്ണം എടുക്കുക. അത് കണ്ണടച്ച ശേഷം കണ്ണിന്  മുകളിൽ വെക്കുക. ഒരു 15 മിനിറ്റ് നേരം അനങ്ങാതെ കിടക്കുക. പിന്നീട് അത് എടുത്തു മാറ്റുക. ദിവസേന ഇങ്ങിനെ ചെയ്താൽ നല്ല ഫലം ലഭിക്കും. നല്ല ഫലം കിട്ടാൻ  ഫ്രിഡ്ജിൽ സൂക്ഷിച്ച കക്കരിക്കയാണ് ഏറ്റവും അനുയോജ്യം.

 

പാൽ 

 

പാലിനും കൺതടങ്ങളിലെ കറുപ്പ് കളയാൻ കഴിവുണ്ട്. പാലിലെ ലാക്റ്റിക് ആസിഡാണ് ഇതിന് സഹായിക്കുന്നത്. ശുദ്ധമായ പശുവിൻപാൽ ലഭ്യമാണല്ലോ. ഏതാനും തുള്ളി പാൽ ഒരു പാത്രത്തിൽ എടുക്കുക. അതിൽ ശുദ്ധമായ പഞ്ഞി മുക്കുക. ആ പഞ്ഞി കൺതടങ്ങളിൽ മൃദുവായി അമർത്തുക. അൽപനേരം അങ്ങിനെ വെച്ചശേഷം  കഴുകിക്കളയുക. ആഴ്ചയിൽ മൂന്ന് തവണ പരീക്ഷിക്കുക.

 

തക്കാളി 

ചർമ്മം വെളുപ്പിക്കാൻ സാധാരണ തക്കാളി ഉപയോഗിക്കാറുണ്ട്. കൺതടങ്ങളിൽ കറുപ്പ് കളയാനും ഇത് ഉപയോഗിക്കാമെന്ന്  പഠനങ്ങൾ  തെളിയിക്കുന്നു. അതിന് അത്യപൂർവ്വമായ ബ്ലീച്ചിങ്  ഗുണങ്ങൾ ഉണ്ടെന്നത് അറിയപ്പെടുന്ന വസ്തുതയാണ്. 

തക്കാളി ജ്യൂസിലെ ഏതാനും തുള്ളികൾ എടുക്കുക. അതിൽ അൽപം നാരങ്ങനീര് ചേർക്കുക. അത് നന്നായി കലർത്തുക. അത് കൺതടങ്ങളിൽ പുരട്ടുക. അത് പത്ത് മിനിറ്റ് നേരം വെക്കുക. പിന്നീട് ഇളംചൂടുവെള്ളത്തിൽ കഴുകിക്കളയുക. ആഴ്ചയിൽ രണ്ട് ദിവസം പരീക്ഷിക്കുക.

 

 

ചെറുനാരങ്ങ

വളരെപെട്ടന്ന് ഫലം ലഭിക്കുന്ന  രീതിയാണിത്. ചെറുനാരങ്ങയുടെ ഗുണഗണങ്ങൾ അത്രയ്ക്ക് വിസ്തരിച്ച് പറയേണ്ടതില്ല. അത് ധാതുക്കളുടെയും വിറ്റമിനുകളുടെയും സമ്പന്ന  ഉറവിടമാണെന്ന് എല്ലാവർക്കും അറിയാം. അതിന് ആന്റി ഓക്‌സിഡന്റ് ഗുണങ്ങളും ഉണ്ട്. നിരവധി ചർമ്മപ്രശ്‌നങ്ങൾ പരിഹരിക്കാൻ അത് സാധാരണയായി ഉപയോഗിക്കുന്നു. 

 

ഏതാനും തുള്ളി ചെറുനാരങ്ങനീര് എടുക്കുക. അത് നിങ്ങളുടെ കൺതടങ്ങളിൽ പുരട്ടുക. പത്ത് മിനിറ്റിന് ശേഷം ഇളംചൂടുവെള്ളത്തിൽ കഴുകിയെടുക്കുക. കറുപ്പ് മാറുന്നത് വരെ ദിവസേന പുരട്ടുക . വിചാരിച്ച ഫലം കിട്ടാൻ ഒന്നോരണ്ടോ ആഴ്ച ധാരാളമാണ്. വീണ്ടും ആവർത്തിക്കേണ്ടതില്ല. വീണ്ടും കാളിമ തിരിച്ചുവരികയാണെങ്കിൽ മാത്രം വീണ്ടും പുരട്ടാം. 

 

 

 

 

 

 

 

 

 

Photo Courtesy : Google/ images are subject to copyright   

 

 
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.