വൈവിധ്യങ്ങളിലെ രൂപഭംഗി : Roopa George

വൈവിധ്യങ്ങളിലെ രൂപഭംഗി : Roopa George

രുചിഭേദങ്ങളുടെ രൂപകല

ഗായിക . നർത്തകി , വീണാവാദക , അദ്ധ്യാപിക ,മോട്ടിവേറ്റർ ,സംരംഭക,സാമൂഹികപ്രവർത്തക ,ടെലിവിഷൻ അവതാരക വിശേഷണങ്ങൾ ഏറെയുള്ള വ്യക്തിത്വം. രുചിവൈവിധ്യങ്ങളിൽ തന്റേതായ കൈയൊപ്പ് പതിപ്പിച്ച യുവ സംരഭക രൂപ ജോർജ്ജുമായി  യൂണിക്‌ ടൈംസ് നടത്തിയ അഭിമുഖം.

Roopa George Uniquetimes

 

1.”ഏഷ്യൻ കിച്ചൺ ബൈ ടോക്കിയോ ബേ ” വ്യത്യസ്തമായ ഈ സംരംഭം തിരഞ്ഞെടുക്കാനുള്ള കാരണങ്ങൾ എന്താണ് ? അതിൻറെ പ്രത്യേകതകളെന്തൊക്കെയാണ് ?

 

 ആറ് വർഷങ്ങൾക്ക് മുൻപ് ഹോട്ടൽ  പ്രസിഡൻസിയിൽ ജസ്റ്റ് ടോക്കിയോ ബേ എന്നപേരിൽ  ജാപ്പനീസ്  വിഭങ്ങൾക്ക് മാത്രമായൊരു റെസ്റ്റോറന്റിലാണ് തുടക്കം. “ഏഷ്യൻ കിച്ചൺ ബൈ ടോക്കിയോ ബേ ” എന്നത്  തോപ്പുംപടിയിലുള്ള  ബേബി മറൈൻ ഇന്റർനാഷണൽ എന്ന സ്ഥാപനത്തിൻറെ പ്രഥമ ഹോസ്പിറ്റാലിറ്റി വെൻച്വർ ആണ് . സീഫുഡ് കയറ്റുമതിയാണ്  ഈ സ്ഥാപനം നടത്തിവരുന്നത്. ഇതുമായി ബന്ധപ്പെട്ട് ധാരാളം വിദേശയാത്രകൾ ചെയ്യുമ്പോൾ ഞങ്ങൾ മനസിലാക്കിയ ഒരു കാര്യം ജാപ്പനീസ് കുസ്സീനാണ് ലോകത്തിലെ ഏറ്റവും ആരോഗ്യകരമായ ഭക്ഷണം എന്നത്. മറ്റുള്ള ലോകരാജ്യങ്ങളിലെ ജനതയെ അപേക്ഷിച്ച് ആയുസും ആരോഗ്യവുമുള്ളവരാണ് ജപ്പാൻ ജനത. അങ്ങനെയുള്ള ആരോഗ്യപരമായ ഭക്ഷണക്രമം നമ്മുടെ നാട്ടിൽ കൊണ്ടുവരികയെന്നതാണ് ഈ റെസ്റ്റോറന്റ് ആരംഭിക്കാൻ കാരണം. അതിന് ശേഷം വൈവിധ്യം ആഗ്രഹിക്കുന്ന ഭക്ഷണപ്രേമികൾക്കായി  ജസ്റ്റ് ടോക്കിയോ ബേയെ  റീ ബ്രാൻഡ് ചെയ്തിട്ട് കൊച്ചിൻ ക്ലബ്ബിൽ “ഏഷ്യൻ കിച്ചൺ ബൈ ടോക്കിയോ ബേ ” എന്നപേരിൽ ഭക്ഷണശാല തുടങ്ങി. ഏഴ് രാജ്യങ്ങളിൽ നിന്നുള്ള വൈവിധ്യമാർന്ന വിഭങ്ങളാണ് ഇവിടെ ലഭിക്കുന്നത് . ഇൻഡോനേഷ്യ , മലേഷ്യ ,ചൈന ,സിംഗപ്പൂർ ,വിയറ്റ്നാമീസ് ,ജാപ്പനീസ് എന്നിവ കൂടാതെ നമ്മുടെ സീഫുഡ് വിഭവങ്ങളും ഞങ്ങൾ നൽകുന്നുണ്ട് . ആരോഗ്യപരമായ ആഹാരരീതി കൊണ്ടുവരുക എന്നുള്ളതാണ് ഈ സംരംഭം  എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.

Roopa George Uniquetimes

 

2.വിദേശരുചികൾ  പ്രത്യേകിച്ച് ജാപ്പനീസ് “സുഷി” പോലുള്ള ഭക്ഷണങ്ങൾ നമ്മുടെ നാട്ടിൽ കൊണ്ടുവന്നതിനുപിന്നിലെ ധൈര്യം എന്തായിരുന്നു ?

 

  ജാപ്പനീസ് ആഹാരരീതികൾ കേരളീയർക്ക് ഒരു പുതിയ അനുഭവം തന്നെയായിരുന്നു. ഞങ്ങളുടെ കയറ്റുമതി ബിസിനസ്സിൽ ജപ്പാനാണ് കടൽ വിഭവങ്ങളുടെ പ്രധാന ഉപഭോക്താവ് . ജപ്പാൻ യാത്രകളിൽ അറുപത്തിന് മേൽ പ്രായമുള്ള ജാപ്പനീസ് ജനങ്ങൾ  വളരെ ചുറുചുറുക്കോടെ ആരോഗ്യത്തോടെ  ജീവിക്കുന്നത് അവരുടെ ഭക്ഷണരീതികളാണെന്നത് ഞങ്ങൾ മനസിലാക്കിയത്. അതുകൊണ്ട് തന്നെ  സുഷി. സെഷ്മി എന്നിവ ഇവിടേക്ക് കൊണ്ടുവരാൻ തീരുമാനിച്ചത് . ഭക്ഷണം തിരഞ്ഞെടുക്കുന്നത് ഓരോരുത്തരുടെയും മാനസികമായപക്വതയാണ് . പ്രധാനമായും വൈവിധ്യമുള്ള ഹെൽത്തി ഫുഡ് ജനങ്ങളിൽ ശീലമാക്കുക എന്നതായിരുന്നു ലക്ഷ്യം .

3.ഒരു ബിസിനസ്സ് കുടുംബത്തിൽ നിന്നും മറ്റൊരു ബിസിനസ്സ് കുടുംബത്തിലേക്ക്  എത്തിയതാണ്  രൂപ ജോർജ്ജ്  എന്ന സംരഭകയുടെ പ്രചോദനം എന്ന് പറയുകയാണെങ്കിൽ ?

 

1934 ഷൊർണ്ണൂരിൽ ആരംഭിച്ച്  1990 കളിൽ 120 പ്രൈവറ്റ് ബസ്സുകളുമായി മയിൽ വാഹനം എന്ന കമ്പനിയുടെ കുടുംബത്തിൽ നിന്നുമാണ് ഞാൻ വരുന്നത് . ഇപ്പോഴും അഞ്ച് ബസുകൾ നിരത്തിലോടുന്നുണ്ട് . കേരളത്തിലെ ഏറ്റവും പഴക്കമുള്ള കമ്പനിയാണിത് .1974 – ൽ എന്റെ പിതാവ്  സി. എ. എബ്രഹാം  മയിൽവാഹനം ഇൻഡസ്ട്രീസ് എന്നപേരിൽ കാസറ്റ് അയൺ കമ്പനി ആരംഭിച്ചു. കാർഷികഉപകരണങ്ങളും ഗാർ ഹികഉപകരണങ്ങളും  ( അപ്പച്ചട്ടി . ചീനച്ചട്ടി . ദോശക്കല്ല്  തുടങ്ങിയവ ) മയൂര എന്ന ബ്രാൻഡിൽ കേരളത്തിലും  ആന്ധ്രാപ്രദേശ് , തമിഴ്നാട് എന്നിവിടങ്ങളിലും കഴിഞ്ഞ നാൽപ്പത്തിനാല് വർഷങ്ങളായി വിതരണം ചെയ്തുകൊണ്ടിരിക്കുന്നു.  അൻപത് വർഷങ്ങളായി സമുദ്രോൽപ്പന്ന കയറ്റുമതി നടത്തുന്ന ബേബി മറൈൻ ഇന്റർനാഷണൽ എൻറെ ഫാദർ ഇൻ ലോ കെ .സി .നൈനാനും മക്കളും കൂടെ നടത്തുന്നു. തീർച്ചയായും  കുടുംബങ്ങളുടെ  ബിസിനസ്സ് പശ്ചാത്തലം തന്നെയാണ് എന്നിലെ സംരംഭകയ്ക്കുള്ള പ്രചോദനം.

Roopa George Uniquetimes

 

4.ഗായിക . നർത്തകി , വീണാവാദക , അദ്ധ്യാപിക ,മോട്ടിവേറ്റർ ,സംരംഭക,സാമൂഹികപ്രവർത്തക ,ടെലിവിഷൻ അവതാരക  എല്ലാത്തിലുമുപരി വീട്ടമ്മ . എങ്ങനെയാണ് ഇവയോക്കെ ഏകോപിപ്പിച്ചുകൊണ്ടുപോകുന്നത് ? ഇവയിൽ ഏറ്റവും ഇഷ്ടപ്പെട്ട റോൾ എന്താണ് ?

 

  മഴവിൽ മനോരമയ്ക്ക് വേണ്ടിയും കൗമുദി റ്റിവി യ്ക്ക് വേണ്ടിയും ഞാൻ വനിതകൾക്കുള്ള പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട് .  മഴവിൽ മനോരമയിൽ വനിത എന്ന പ്രോഗ്രാമിൽ പാചക നുറുങ്ങുകൾ  എന്ന വളരെ പോപ്പുലറായ സെഗ്‌മെന്റ് അവതരിപ്പിച്ചിരുന്നത്. ഇതിനെ അടിസ്ഥാനപ്പെടുത്തിയാണ്  ഡി സി കിച്ചൺ ടിപ്സ് ബൈ രൂപ ജോർജ്ജ്  എന്ന പുസ്തകക്ക് പബ്ലിഷ് ചെയ്തിരിക്കുന്നത്.  ഇരുപത്തിനാല് മണിക്കൂറുകൾ ഒരു ദിവസത്തിൽ ദൈവം തന്നിട്ടുണ്ട്.  ടൈം മനേജ്മെന്റിന് പ്രഥമ പരിഗണന കൊടുക്കുന്ന ഏതൊരു വ്യക്തിക്കും ഇതൊക്കെ സാധിക്കാവുന്നതാണ് . സമയം എങ്ങനെ വിനിയോഗിക്കുന്നു എന്നതിലാണ് നേട്ടം കൈവരിക്കാനാവുക . ഏത് മേഖലാണ് ഇഷ്ടം എന്ന് ചോദിച്ചാൽ തീർച്ചയായും സാമൂഹിക പ്രവർത്തനമാണ്. ഞാൻ പ്രധാനമായും സ്കൂൾ കുട്ടികൾക്ക് വേണ്ടിയാണ് പ്രവർത്തിക്കുന്നത്. പരിസ്ഥിതി സംരക്ഷണത്തിന് വേണ്ടി ബെനിറ്റ് ഇന്ത്യ ക്യാമ്പയിൻ സ്കൂളുകളിൽ സംഘടിപ്പിക്കുന്നു. എന്റെ സുഹൃത്ത് ദിയ മാത്യുവാണ് ഈ ക്യാമ്പയിൻ സംഘടിപ്പിച്ചിരിക്കുന്നത്. ഏറ്റവും കൂടുതൽ സന്തോഷവും തൃപ്തിയും കിട്ടുന്നത് ഇതിൽ നിന്നും തന്നെയാണ്  മുഖാമുഖം രീതിയിലാണ് ഇത് നടത്തുന്നത്. കലയെ പരിപോഷിപ്പിക്കുന്നതിനുള്ള  ഒട്ടനവധി സ്റ്റേജുകളിൽ ഭരതനാട്യം അവതരിപ്പിച്ചിട്ടുണ്ട്.

Roopa George Uniquetimes

 

5.ഒരു സക്‌സസ് ഫുൾ ബിസിനസ്സ് ലീഡർ ആകാൻ എന്തൊക്കെ ഗുണങ്ങൾ വേണമെന്നാണ് താങ്കൾ കരുതുന്നത് ?

 

   സക്‌സസ് ഫുൾ ബിസിനസ്സ് ലീഡർ ആകാൻ ലീഡർഷിപ്പ് ക്വാളിറ്റിയാണ്  മുഖ്യമായും വേണ്ടത്.  ടീമിന് പ്രചോദനമാകണം ലീഡർ കൂടാതെ നല്ല പ്രകടനം കാഴ്ചവയ്ക്കുന്ന  ടീം അംഗങ്ങളെ അഭിനന്ദിക്കുകയും അവരുടെ മികവിനെ അംഗീകരിക്കുകയും വേണം.  നമുക്ക് നല്ലൊരു ടീം ഉണ്ടായാൽ തീർച്ചയായും നമ്മൾ വിജയിക്കും എന്നുള്ളതിൽ തർക്കമില്ല. ടീം അംഗങ്ങളുമായി ഫലപ്രദമായ ആശയവിനിമയം നടത്തുന്നതിനോടൊപ്പം അവരെ കൺവിൻസ്  ചെയ്യുകയും വേണം .

6.സംരംഭക രംഗത്തേക്ക് വരുന്ന പുതിയ സ്ത്രീ സംരംഭകർക്ക് നൽകാനുള്ള ടിപ്സ് എന്താണ് ?

   അസാധ്യമായി ഒന്നുമില്ല . എപ്പോഴും ജീവിതത്തിൽ കണ്ടുമുട്ടുന്ന ഓരോ വ്യക്തികളുടെയും നന്മകൾ കണ്ടെത്താൻ ശ്രമിക്കുക .  വളരെ പോസിറ്റീവായിരിക്കുക .  മറ്റുള്ളവരെ വളരാനും  അവരുടെ വിജയകിരീടം ചൂടാൻ നമ്മൾ സഹായിക്കുകയും ചെയ്യുമ്പോഴാണ് ജീവിതം മനോഹരമായിത്തീരുന്നത്. ഈ തത്വത്തിൽ ഞാൻ ഉറച്ച്  വിശ്വസിക്കുന്നു.

Roopa George Uniquetimes

 

7.ഇഷ്ടങ്ങളും ഹോബികളും എന്തൊക്കെയാണ് ?

 

   ഞാൻ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന വ്യക്തിയാണ് .  ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം പഠനത്തിൽ മാത്രമല്ല പഠ്യേതര വിഷയങ്ങളിലും കലകളിലും പ്രാവീണ്യം നേടണമെന്നുള്ളതാണ്. കഠിനാധ്വാനത്തെക്കാളും സ്മാർട്ട് വർക്കിനാണ് ഇപ്പോൾ പ്രാധാന്യംകൊടുക്കേണ്ടത്. ഹോബി  എന്ന്  പറഞ്ഞാൽ വായന ഇഷ്ടമാണ് . ജീവചരിത്രപരമായ പുസ്തകങ്ങൾ വായിക്കാനാണിഷ്ടം . ഭരതനാട്യം . വീണ വാദനം ഇവയൊക്കെ എനിക്കിഷ്ടമാണ്. കലാക്ഷേത്ര രേഷ്മ , കലാക്ഷേത്ര തുളസി , കലാക്ഷേത്ര അരുണിമ , ചിത്ര സുബ്രമണ്യം തുടങ്ങിയ ഗുരുക്കന്മാരുടെ ശിക്ഷണം നേടാൻ ഭാഗ്യമുണ്ടായിട്ടുണ്ട് .  സർക്കാർ സ്കൂളുകളിലെ കുട്ടികൾക്ക്  പ്രകൃതിസംരക്ഷണത്തെക്കുറിച്ചും ജീവിതത്തിന്റെ വില മനസിലാക്കുന്ന  നേടാനുള്ള  ക്ലാസുകൾ എടുക്കാറുണ്ട് . അവർക്ക് പ്രയോജനപ്രദമായ ചേക്കുട്ടി പാവ ക്യാമ്പയിനും മേയ്ക്ക് ഫ്രണ്ട്ഷിപ് ക്യാമ്പയിനും സംഘടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ക്രീയേറ്റീവ് ആയിട്ടുള്ള ഒട്ടനവധി സമ്മാനങ്ങൾ അവർക്ക് നൽകി അവരുടെ ക്രീയേറ്റിവിറ്റി വളർത്തുക എന്നുള്ളതും എന്റെ ഇഷ്ടങ്ങളിൽ ഒന്നാണ്.

Roopa George Uniquetimes

 

  1. കുടുംബത്തെക്കുറിച്ച് പറയാമോ ?

 

  എൻറെ  ഭർത്താവ്  ജോർജ്ജ് കെ നൈനാൻ . ബേബി മറൈൻ ഇന്റർനാഷണലിൻറെ ഡയറക്ടറാണ് . മക്കൾ  കെ .ജി .നൈനാൻ രാജഗിരി പബ്ലിക് സ്കൂളിൽ പ്ലസ് ടു വിന്  പഠിക്കുന്നു. ഇളയ മകൻ കെ .ജി . എബ്രഹാം  ഗ്രിഗോറിയൻ സ്കൂളിൽ എട്ടാം ക്‌ളാസിൽ പഠിക്കുന്നു. എൻറെ  എല്ലാ വിജയത്തിനുപിന്നിലും ഉള്ള നട്ടെല്ല് എന്നുതന്നെ വിശേഷിപ്പിക്കവുന്നതും എൻറെ റോൾ മോഡലും  എന്റെ ഭർത്താവ് ജോർജ്ജ് കെ നൈനാൻ തന്നെയാണ് .  എന്റെ ജീവിതത്തിൽ നിരവധിപേർ സ്വാധീനിച്ചിട്ടുണ്ട്. എൻറെ ഗുരുക്കന്മാർ മാതാപിതാക്കൾ ,സഹോദരങ്ങൾ , മുത്തച്ഛനും മുത്തശ്ശിയും . സുഹൃത്തുക്കൾ ഇവരിലെല്ലാരിലുമുപരി  എൻറെ  ഭർത്താവ്  ജോർജ്ജും .

  1. പുരസ്‌കാരങ്ങളും അംഗീകാരങ്ങളും ?

 

 അനവധി  പുരസ്‌കാരങ്ങളും അംഗീകാരങ്ങളും ലഭിച്ചിട്ടുണ്ട്. 2017 – ൽ കൈരളി ടി വി യുടെ ജ്വാല യംഗ് വുമൺ എന്റർപ്രൂണർ അവാർഡ്  പദ്‌മശ്രീ ഭാരത് മമ്മൂട്ടി സമ്മാനിച്ചു, ശിവഗിരി മഠത്തിന്റെ  ശ്രീ നാരായണ ധർമ്മസംഘം വർക്കലയിൽ വച്ചിട്ട് എന്നെ ആദരിച്ചു. യൂണിക്‌ ടൈംസിന്റെ ബെസ്ററ്  സോഷ്യൽ വെൽഫയർ അവാർഡ് ചീഫ് സെക്രട്ടറി ടോം ജോസ് സമ്മാനിച്ചിട്ടുണ്ട്. ഷൊർണ്ണൂരിലെ എന്റെ നാട്ടുകാർ അവരുടെ സ്നേഹം  ആദരവിലൂടെ തന്നിട്ടുണ്ട്. പ്രൊഫഷണൽ കോൺക്ലേവിൻറെ  ബെസ്ററ് ഇന്നോവേറ്റിവ് എന്റർപ്രൂണർ അവാർഡ്  ലഭിച്ചിട്ടുണ്ട്. മുദ്ര സ്കൂൾ ഓഫ് ഡാൻസിന്റെ അഷ്ടനായിക അവാർഡ് നൽകി ആദരിച്ച എട്ടു വനിതകളിൽ ഒരാളായിരുന്നു ഞാൻ .  ഇനിയും നിരവധി പുരസ്‌കാരങ്ങൾ ലഭച്ചിട്ടുണ്ട് .    

 

Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.