ഫൈബ്രോമയാൽജിയ: ചില വസ്തുതകൾ

ഫൈബ്രോമയാൽജിയ: ചില വസ്തുതകൾ

സാധാരണ കണ്ടുവരുന്നതും അങ്ങേയറ്റം ബുദ്ധിമുട്ടുണ്ടാക്കുന്നതുമായ രോഗമാണ് ഫൈബ്രോമയാൽജിയ. ജനസംഖ്യയുടെ രണ്ട് മുതൽ എട്ട്  ശതമാനം വരെയുള്ളവരെ ബാധിക്കുന്ന രോഗമാണിത്. സ്ത്രീകളെയാണ് രോഗം കൂടുതലായി ബാധിക്കുക. അനുപാതമെടുത്ത് നോക്കിയാൽ ഒമ്പത് സ്ത്രീകളെ ബാധിക്കുമ്പോൾ ഒരു പുരുഷനെ മാത്രമേ ഈ രോഗം പിടികൂടുന്നത്. മാനസികസമ്മർദ്ദം, വിഷാദം എന്നീ മാനസികവസ്ഥകളിലൂടെ കടന്നുപോകുമ്പോൾ ശരീരത്തിനുണ്ടാകുന്ന പ്രതികരണമാണ് ഈ രോഗം. മെഡിക്കൽ രംഗം ഇതിനെ ഫംഗ്ഷനൽ സൊമാറ്റിക് സിൻഡ്രോം എന്നാണ് വിളിക്കുക.

ഈ രോഗത്തിന്റെ കൃത്യമായ കാരണം അജ്ഞാതമാണ്. പ്രകൃതിപരവും ന്യൂറോബയോളജിക്കൽ, ജനറ്റിക്, സൈക്കോളജിക്കൽ എന്നിങ്ങനെ പല തലങ്ങളും ഉൾപ്പെടുന്നുവെങ്കിലും രോഗത്തിന്റെ കൃത്യമായ കാരണം കണ്ടെത്തിയിട്ടില്ല. ഫൈബ്രോമയാൽജിയയ്ക്ക് കാരണമാവുന്ന  അതേ ജീനുകൾ തന്നെയാണ് വിഷാദരോഗം ഉണ്ടാക്കുന്നതും. വേദനയാണ് ഫൈബ്രോമയാൽജിയയുടെ പ്രധാന രോഗലക്ഷണം. ന്യൂറോ കെമിക്കൽ ബാലൻസ് തെറ്റുമ്പോഴാണ് വേദനയുണ്ടാകുന്നത്.

ഫൈബ്രോമയാൽജിയ രോഗികൾക്ക് വേദനയെ സഹിക്കാൻ വലിയ ബുദ്ധിമുട്ടായിരിക്കും. കാരണം  നട്ടെല്ലിലെയോ തലച്ചോറിലെയോ  വേദനയോട് പെട്ടന്ന്  പ്രതികരിക്കുന്ന  നെർവ് സെല്ലുകൾ ഇവരിൽ ആക്ടീവ് ആയിരിക്കുന്നതിനാലാണിത്. ഫൈബ്രോമയാൽജിയ മൂലം രോഗികൾക്ക് വിഷാദരോഗത്തിന്റെതായ ലക്ഷ്ണങ്ങൾ ഉണ്ടാകും. ഒപ്പം ന്യൂറോപതിക് വേദനയും ഉണ്ടാകും. പാരമ്പര്യമായി പകർന്നുകിട്ടുന്ന  അബ്‌നോർമാലിറ്റിയാണ് ഇതിന് ഒരു കാരണമെന്ന്  ചൂണ്ടിക്കാണിക്കപ്പെടുന്നു. ഫൈബ്രോമയാൽജിയയോടൊപ്പമുണ്ടാകുന്ന ന്യൂറോകെമിക്കൽ അബ്‌നോർമാലിറ്റികൾ നിങ്ങളുടെ മൂഡ്, ഉറക്കം, എനർജി എന്നിവയെയും നിയന്ത്രിക്കുന്നതിനാൽ ഇത്തരം പ്രശ്‌നങ്ങൾ രോഗത്തോടൊപ്പമുണ്ടാകുന്നത് സ്വാഭാവികം. ഇപ്പോഴും പാരമ്പര്യത്തിന്റെ സ്വഭാവം കൃത്യമായി പിടികിയിട്ടില്ലെങ്കിലും ഒരു പക്ഷെ അത് പോളിജെനിക് ആണൊണ് കരുതുന്നത്. വേദനയ്ക്ക് പുറമെ ക്ഷീണം, ഉറക്കമില്ലായ്മ, സന്ധികളിലെ പിടിത്തം എന്നിവയാണ് മറ്റ് ലക്ഷ്ണങ്ങൾ. ബ്ലാഡർ പ്രശ്‌നങ്ങൾ, തരിപ്പ് എന്നിവയും കാര്യങ്ങൾ മനസ്സിലാക്കുന്നതിലെ ബുദ്ധിമുട്ടും ഉണ്ടാകും. ചുമലുകൾ, കഴുത്ത്, അരക്കെട്ട് , നട്ടെല്ല്  എന്നിവിടങ്ങളിൽ വേദനയുണ്ടാകും.

മാനസിക സമ്മർദ്ദവുമായി ബന്ധപ്പെട്ട  അസ്വസ്ഥതകൾ, അങ്ങേയറ്റത്തെ ക്ഷീണം, മാനസികാഘാതം മൂലമുള്ള പ്രശ്‌നങ്ങൾ, ശോധനയിലെ പ്രശ്‌നങ്ങൾ, വിഷാദം എന്നിവയും ഫൈബ്രോമയാൽജിയയിൽ ഉണ്ടാകും. കുട്ടിക്കാലത്തും പ്രായപൂർത്തിയായതിന് ശേഷവും ഉള്ള ലൈംഗികാതിക്രമം ഫൈബ്രോമയാൽജിയയിലേക്ക് നയിക്കാം. അതുപോലെ പുകവലി, പൊണ്ണത്തടി, വ്യായാമമില്ലാത്ത അവസ്ഥ എന്നിവയും ഇതിന് കാരണമാണ്.

രോഗനിർണ്ണയം: ടെസ്റ്റുകളിലൂടെയാണ് രോഗം കണ്ടുപിടിക്കുക. ബ്ലഡ് ടെസ്റ്റും റേഡിയോളജിക്കൽ ടെസ്റ്റും നടത്താവുന്നതാണ്. ടെസ്റ്റ് നടത്തുന്നതിന് മുമ്പ് രോഗിക്ക് 90 ശതമാനം ലക്ഷ്മണങ്ങളും ഉണ്ടെന്ന്  കണ്ടെത്തിയിരിക്കണം.

1. ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലും മൂന്ന്  മാസത്തേക്ക് വ്യാപകമായ വേദന ഉണ്ടായിരിക്കണം.

2. ശരീരത്തിന്റെ 18 പോയിന്റുകളിൽ 11 എണ്ണത്തിലെങ്കിലും വേദന ഉണ്ടായിരിക്കണം. കഴുത്ത്, ചുമലുകൾ, നെഞ്ച്, അരക്കെട്ട് , കാൽമുട്ട് , കൈമുട്ട് എന്നീ  പ്രദേശങ്ങളുമായി ചുറ്റിപ്പറിയുള്ളതാണ് ഈ 18 പോയിന്റുകൾ. ഈ ഭാഗങ്ങളിൽ വിരലുപയോഗിച്ച് ഡോക്ടർ സമ്മർദ്ദം ചെലുത്തുമ്പോൾ തന്നെ  രോഗലക്ഷ്ണം കാണിക്കും. ചെറുതായി ശരീരത്തിൽ അമർത്തുമ്പോൾ ഫൈബ്രോമയാൽജിയയുള്ള രോഗിക്ക് അങ്ങേയറ്റം വേദനയുണ്ടാകും.

ചികിത്സ: പൊതുവായി സ്വീകരിക്കപ്പെട്ടിട്ടുള്ള ഒരു ചികിത്സാരീതിയും ഇല്ല. മാത്രമല്ല, ചികിത്സയോട് പൊതുവേ രോഗി മൃദുലമായി മാത്രമേ പ്രതികരിക്കൂ. മരുന്ന് , രോഗിക്കുള്ള വിദ്യാഭ്യാസം, എയ്‌റോബിക് വ്യായാമം, കോഗ്നിറ്റീവ്-ബിഹേവിയർ തെറപ്പി എന്നിവയാണ് വേദന ഇല്ലാതാക്കാനുള്ള ഫലപ്രദമായ മാർഗ്ഗങ്ങൾ.

കോഗ്നിറ്റീവ് തെറപ്പി: വ്യായാമത്തോടൊപ്പം കോഗ്നിറ്റീവ് തെറപ്പി കൂടി ഉപയോഗിക്കുമ്പോഴാണ് രോഗിയിൽ വേദനയ്ക്ക് അൽപം ആശ്വാസമുണ്ടാവുന്നത്.

മരുന്ന്: ഡുലോക്‌സെറ്റൈൻ, മിൽനസിപ്രാൻ എന്നിവ ഉപയോഗിക്കാം. ട്രൈസൈക്ലിക് ആന്റി ഡിപ്രസന്റും ഉപയോഗിക്കാറുണ്ട്. ഗാബാപെന്റിൻ, പ്രിഗബാലിൻ എന്നിവയും ചികിത്സയ്ക്ക് ഉപയോഗിക്കാം. ട്രമഡോൾ ആണ് മറ്റൊരു  മരുന്ന് . ട്രമഡോളും പാരസറ്റമോളും ചേർന്നുള്ള കോംബിനേഷനും ഉപയോഗിക്കാം. വിഷാദരോഗത്തിനും എലിലെപ്‌സിക്കുമുള്ള മരുന്നുകളും ഉപയോഗിക്കാറുണ്ട്.

വ്യായാമം: ശരീരത്തിന്റെ ഫിറ്റ്‌നെസ് വർധിപ്പിക്കുന്ന വ്യായാമം ചെയ്യണം. അത് വേദനയും ക്ഷീണവും കുറയ്ക്കും. നീന്തലും കാർഡിയോ വാസ്‌കുലാർ വ്യായാമങ്ങളും നല്ലതാണ്.

Dr. അരുൺ ഉമ്മൻ

Photo Courtesy : Google/ images are subject to copyright   

Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.