മെഴ്‌സിഡിസ് സി43 എഎംജി കൂപ്പെ – വിവേക് വേണുഗോപാൽ

മെഴ്‌സിഡിസ് സി43 എഎംജി കൂപ്പെ – വിവേക് വേണുഗോപാൽ

ദൈനംദിന ഉപയോഗത്തിന് പറ്റിയ സെഡാൻ കാറുകളുടെ കൂട്ടത്തിലുൾപ്പെട്ടതാണ്   മെഴ്‌സിഡിസ് ബെൻസ് സി 43. സ്‌പോർട്ടീവായ ബമ്പറുകളോട് കൂടിയ റെഗുലർ സി ക്ലാസ് പോലെയാണ് സി 43, എങ്കിലും പൂജ്യത്തിൽ നിന്നും  100 കിലോമീറ്ററിലേക്ക് അഞ്ച് സെക്കന്റിനുള്ളിൽ കുതിക്കാനുള്ളത്ര  കരുത്തും അയൽക്കാരെപ്പോലും ഉണർത്താതെ നിശ്ശബ്ദമായി  പ്രവർത്തിക്കാനുള്ള കഴിവും സി43 ൻറെ പ്രത്യേകതയാണ്. സ്‌പോർട്ടിയറായ നിറങ്ങളില്ലാത്ത കാറാണെങ്കിൽ കോർപറേറ്റ് പാർക്കിംഗ് മേഖലയിൽ തന്നെ  സി43 പാർക്ക് ചെയ്യാനാകും. പക്ഷെ ചിലർ അവരുടെ കാർ എല്ലാവരും ശ്രദ്ധിക്കണമെന്ന  ആഗ്രഹമുള്ളവരായിരിക്കും. റെഗുലർ സി ക്ലാസിന്റെ ഇരട്ടിവില വരുന്ന  കാർ എല്ലാവരും ശ്രദ്ധിക്കണമെന്ന്  വിചാരിക്കുന്നതിൽ തെറ്റ് പറയാനാവില്ല.

ഈ സി 43യുടെ പുതിയ മുഖമാണ് സി 43 എഎംജി. സി 43 യുടെ മുഖം മിനുക്കുമ്പോൾ ഒരു കൂപ്പെ മാത്രമേ ഇറക്കൂ എന്ന  വാശി മെഴ്‌സിഡിസ് ബെൻസിനുണ്ടായിരുന്നു. കൂപ്പെയുടെ മേൽക്കൂര സെഡാന്റേതിനേക്കാൾ താഴെയാണ്. മുൻഭാഗം സി ക്ലാസ് പോലെ തന്നെയാണ്. പിൻഭാഗം വ്യത്യസ്തമാണ്. നീണ്ട ടെയിൽ ലാമ്പാണ് ഒരു വ്യത്യസ്ത. ക്വാഡ് എക്‌ഹോസ്‌റ്റോട് കൂടിയ റിയർ ഡിഫ്യൂസറും ഉണ്ട്. പിൻ ചക്രത്തിന്റെ ആർക് ഏരിയയിൽ നല്ല മസിൽ ലുക്കാണ്. 18 ഇഞ്ച് വീലിന് ഇരട്ട അഞ്ച് സ്‌പോക്കുകളാണ്. ഞങ്ങൾ ടെസ്റ്റ് ഡ്രൈവ് ചെയ്ത ഡിസൈനോ ഹയാസിന്ത് റെഡ് കളറുമായി ഈ വീലുകൾ നന്നായി ഇണങ്ങുന്നുണ്ട്.

റൂഫ് ലൈൻ താഴെയാണ്. ഇന്റീരയറുകൾ കൂടുതൽ ആഡംബരമയമാണ്. റെഡ് സീറ്റ് ബെൽറ്റോട് കൂടിയ താങ്ങ് നൽകുന്ന  സീറ്റുകൾ നിങ്ങൾ തീർച്ചയായും ഇഷ്ടപ്പെടും. ഡാഷ് ബോർഡ് ചിരപരിചിതമായ സി ക്ലാസ് മാതൃകയിലുള്ളതാണ്. മെഴ്‌സിഡിസ് ബെൻസിന്റെ കാലവുമായി ചേരുന്നതാണ് ഇത്. പിൻസീറ്റുകൾ ഹ്രസ്വദൂരയാത്രയ്ക്ക് മികച്ചതാണ്. പക്ഷെ ദീർഘയാത്രയിൽ ലെഗ് റൂമിന്റെയും ഹെഡ്‌റൂമിന്റെയും പോരായ്മകൾ അനുഭവപ്പെടും. ഉള്ളിലേക്ക് കടക്കാനും അൽപം ബുദ്ധിമുട്ടനുഭവപ്പെടും. പക്ഷെ കുട്ടികൾക്ക്  ഇത് നന്നായി ചേരും.

അഫാൾട്ടർബാകിലെ എഎംജി ഫാക്ടറിയിൽ ഉണ്ടാക്കിയതല്ല, സി 43 എഞ്ചിൻ. പക്ഷെ അതിന് എഎംജിയ്ക്ക് ചേർന്ന  ടർബോകളും എക്‌സ്‌ഹോസ്റ്റും ട്യൂണിംഗും ഇതിനുണ്ട്. മൂന്ന്  ലിറ്റർ ട്വിൻ ടർബോ വി6 എഞ്ചിന് 390ബിഎച്ച്പിയും 520എൻഎം ടോർക്കും ഉണ്ട്. പഴയ മോഡലിനേക്കാൾ 23 ബിഎച്ച്പി അധികം പവറും ഉള്ളതിനാൽ പൂജ്യത്തിൽ നിന്നും  100 ലേക്ക് 4.6 സെക്കന്റിൽ കുതിക്കാനാകും. ടോപ് സ്പീഡ് മണിക്കൂറിൽ 250 കീലോമീറ്ററാണ്. ഫോർ വീൽ ഡ്രൈവായതിനാൽ വീലുകൾ ചുറ്റുന്നതിന്റെ പവർ വേസ്റ്റാകില്ല. അതുകൊണ്ട് തന്നെ അധികം തടസ്സമില്ലാതെ 6000 ആർപിഎമ്മിലേക്ക് എത്തിച്ചേരാൻ കഴിയും. പാഡിലുകൾ ഉപയോഗിക്കുമ്പോൾ എത്ര വേഗതയിലാണ് അത് പ്രവർത്തിക്കുന്നതെന്ന  കാഴ്ച അമ്പരപ്പിക്കും. 9 സ്പീഡോഡുകൂടിയ ഓട്ടോമാറ്റിക് മോഡൽ മികച്ച പെർഫോമൻസാണ് പുറത്തെടുക്കുക. ഗിയറുകൾ താഴ്ത്തുമ്പോഴും വേഗത അൽപം കൂടുതലാണോയെന്ന് തോന്നിക്കുമെങ്കിലും 63 മോഡലിന്റേതുപോലെയുള്ള ശബ്ദം സി 43യിൽ ഇല്ല. ശാന്തവും സുഖകരവുമാണ് ഇതിലെ യാത്ര.

മൂന്ന്  സ്റ്റേജോട് കൂടിയ വേരിയബിൾ ഡാമ്പിങ് ആണ് സി43 യിൽ. പുതിയ സ്റ്റിയറിംഗ് നക്കിൾസും മികച്ചതാണ്. സി 63 ലേത് പോലെതന്നെയാണ് പിൻഭാഗത്തെ സജ്ജീകരണങ്ങൾ. കോമ്പൗണ്ട് ഡിസ്‌ക് ബ്രേക്ക് അപാര പെർഫോമൻസാണ്. 360 എംഎം, 320 എംഎം എന്നീ ഡയാമീറ്ററോട് കൂടിയ ബ്രേക്കാണ്.

സി 63 എഎംജിയുമായി താരതമ്യം ചെയ്യുമ്പോൾ വലിയ വ്യത്യാസമാണ് സി43ന്. സി 63 ൽ എല്ലാ കരുത്തും പിൻചക്രങ്ങളിലേക്കാണ് പകരുന്നത്. സി43 ഓൾ വീൽ ഡ്രൈവാണ്. നനഞ്ഞ റോഡിൽ ഓൾ വീൽ ഡ്രൈവിന് കൂടുതൽ കൺട്രോൾ കിട്ടും . ഇഎസ്പി ഓവർവർക്ക് ചെയ്യാതെ ആക്‌സിലറേറ്ററിൽ ചെറുതായി അമർത്തുമ്പോൾ തന്നെ നല്ല പവർ കിട്ടും. നനഞ്ഞ റോഡിൽ സി63നേക്കാൾ വേഗത സി43യ്ക്ക് ഉള്ളതായി ടെസ്റ്റ് ഡ്രൈവിൽ അനുഭവപ്പെട്ടിരുന്നു. പിൻചക്രങ്ങൾക്ക് മുൻതൂക്കമുള്ള ഓൾവീൽ ഡ്രൈവ് തന്നെയാണ് സി43ന്റേത്. ഏകദേശം 31: 69 എന്ന  തോതിലാണ് അത് നൽകുന്നത്. അതിനാൽ റിയർ വീൽ ഡ്രൈവിലൂടെ പിൻചക്രങ്ങളിലേക്ക് അൽപം ഭാരം വീതിച്ചുകൊടുക്കാൻ സാധിക്കും.

സ്റ്റിയറിംഗ് നല്ല കിറുകൃത്യമാണ്. ബ്രേക്കും മികച്ച പ്രവർത്തനമാണ് കാഴ്ചവെക്കുന്നത്. സസ്‌പെൻഷൻ മികച്ചതാണ്. അപ്രതീക്ഷിതമായി പൊട്ടിയ റോഡിൽ കയറുമ്പോഴും സസ്‌പെൻഷൻ ചെറിയ അസ്വസ്ഥത മാത്രമേ പ്രകടിപ്പിക്കൂകയുള്ളു. മുൻചക്രങ്ങൾ 225/45 ആർ18 ഉം പിൻചക്രങ്ങൾ 245/40 ആർ18ഉം മികച്ച ഗ്രിപ് നൽകും.

കാഴ്ചയിലെ ഗാംഭീര്യം, ദൈനംദിന ജീവിതോപയോഗത്തിനിണങ്ങുന്ന  പ്രായോഗികത, മികച്ച പ്രകടനം…അതെ സി 43 ഇക്കാര്യങ്ങളാൽ തികച്ചും വ്യത്യസ്തമാണ്. പഴയ സെഡാൻ ആയിരിക്കുമ്പോൾ ഇത് പെർഫെക്ടായിരുന്നെങ്കിലും പുതിയ കൂപ്പെ മോഡൽ അതിന്റെ ആകർഷകത്വം കൂട്ടിയിരിക്കുന്നു.

വിവേക് വേണുഗോപാൽ

Photo Courtesy : Google/ images are subject to copyright   

Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.