താരൻ കളയാൻ പ്രകൃതിദത്ത മാർഗ്ഗങ്ങൾ

താരൻ കളയാൻ പ്രകൃതിദത്ത മാർഗ്ഗങ്ങൾ

 സ്ത്രീപുരുഷഭേദമന്യേ എല്ലാപേരെയും അലട്ടുന്ന ഒരു പ്രശ്നമാണ് താരൻ . അതുകൊണ്ടാണ് താരൻ കളയാനുള്ള ഷാമ്പൂവിന് ദിവസം ചെല്ലുന്തോറും ആവശ്യക്കാർ ഏറി വരുന്നത്. വിപണിയിലെ എല്ലാ രാസവസ്തുക്കളും വാങ്ങി ഉപയോഗിച്ചിട്ടും  താരന് ഒരു സ്ഥിരം പരിഹാരം കണ്ടെത്താൻ സാധിക്കുക വിഷമമാണ്. ഈ ലക്കത്തിൽ താരനെ ചെറുക്കാനുള്ള ചില ഫലപ്രദമായപ്രകൃതിദത്ത മാർഗ്ഗങ്ങളാണ്  പരിചയപ്പെടുത്തുത്.

ആദ്യമായി മനസ്സിലാക്കേണ്ടത് താരൻ അത്ര വലിയ ഗൗരവമുള്ള പ്രശ്‌നമല്ലെന്നതാണ്. അത് ഒരിക്കൽ മനസ്സിലാക്കിക്കഴിഞ്ഞാൽ പകുതി  പ്രശ്‌നം പരിഹരിക്കപ്പെട്ടുവെന്നുള്ളതാണ് വസ്തുത. ബാക്കിയാവുന്ന  പകുതി  പ്രശ്‌നം പരിഹരിക്കാനാണ് മരുന്നുകൾ  ആവശ്യമായി വരുന്നത്.

വെളിച്ചെണ്ണ

തെങ്ങുകളാൽ അനുഗൃഹീതമായ കേരളത്തിൽ വെളിച്ചെണ്ണ സുലഭമാണ്. വിവിധ വിറ്റമിനുകളുടെയും മിനറലുകളുടെയും ഉറവിടമാണ് വെളിച്ചെണ്ണ. ദിവസവും തലയിൽ വെളിച്ചെണ്ണ പുരട്ടുന്നത് ഫംഗസുകൾ വളരുന്നത് തടയും. തീർച്ചയായും ഇത് നിങ്ങളുടെ താരൻ പ്രശ്‌നം പരിഹരിക്കാൻ സഹായകമാകുമെന്നുള്ളതിൽ തർക്കമില്ല.

ഒരു സ്പൂണിൽ ഇളം ചൂടുള്ള വെളിച്ചെണ്ണ എടുക്കുക. അത്  കൈവെള്ളയിൽ തേച്ചുപിടിപ്പിക്കുക ശേഷം   കൈകൊണ്ട് തല മസാജ് ചെയ്യണം. എണ്ണ തിരുമ്മിപ്പിടിപ്പിച്ച ശേഷം വെള്ളം ഉപയോഗിച്ച് കഴുകിക്കളയണം. ഇത് ദിവസവും ആവർത്തിക്കുക.

ടീ ട്രീ ഓയിൽ

ടീ ട്രീ ഓയിലിന് ഔഷധഗുണമുള്ളതായി എല്ലാവർക്കും അറിയാം. അത് മുഖക്കുരു, പാടുകൾ എന്നീചർമ്മപ്രശ്‌നങ്ങൾക്ക് നല്ലതാണ്. ടെർപിനൻ- 4 എന്ന  ഘടകമാണ് ഈ ഓയിലിനെ വ്യത്യസ്തമാക്കുന്നത്. ഇതാണ് ഈ എണ്ണയ്ക്ക് താരനെ നശിപ്പിക്കാനുള്ള കഴിവ് നൽകുന്നത്. ഫംഗസുകളെയും ബാക്ടീരിയകളെയും തടഞ്ഞുകൊണ്ടാണ് ഇത് സാധ്യമാകുന്നത്.

തലയോട്ടിയിൽ നേരിട്ട് ടീ ട്രീ ഓയിൽ പുരട്ടുന്നത്  അസ്വസ്ഥതയുണ്ടാക്കും. ടീ ട്രീ ഓയിലിന്റെ ഏതാനും തുള്ളികൾ എടുക്കുക. അത് നിങ്ങൾ ഉപയോഗിക്കുന്ന  ഷാമ്പൂവുമായി കലർത്തുക. അതിന് ശേഷം ഈ ഷാമ്പൂ തലയോട്ടിയിൽ തേച്ച് പിടിപ്പിക്കണം. ഏതാനും മിനിറ്റുകൾക്ക് ശേഷം കഴുകിക്കളയുക.

ലെമൺ  ഗ്രാസ് ഓയിൽ

നിരവധി ഔഷധഗുണങ്ങൾ അടങ്ങിയിട്ടുള്ളതാണ് ലെമൺ ഗ്രാസ് ഓയിൽ . രക്തസമ്മർദ്ദം, മാനസികസമ്മർദ്ദം, ദഹനപ്രശ്‌നം എന്നിവ പരിഹരിക്കാനാണ് ഇത് ഉപയോഗിക്കുന്നത്. ഇതിന് താരനെ ചെറുക്കാനും കഴിവുണ്ട്. മെഡിക്കൽ റിപ്പോർട്ടുകളനുസരിച്ച് ഇതിന് ബാക്ടീരിയകളെ തടയാനുള്ള കഴിവുണ്ട്. ഈ ഓയിൽ നേരിട്ട്  തലയോട്ടിയിൽ  പുരട്ടരുത്. ഒരു കപ്പിൽ ഏതാനും തുള്ളി വെള്ളമെടുത്ത് അതുമായി ഈ എണ്ണ കലർത്തണം. അതിന് ശേഷം  തലയോട്ടിയിൽ തേച്ച് പിടിപ്പിക്കണം. ആഴ്ചയിൽ ഒരിക്കൽ ചെയ്യുക. ലെമൺ  ഗ്രാസ് ഓയിൽ ഷാമ്പൂവിൽ കലർത്തിയും ഉപയോഗിക്കാവുന്നതാണ്.

കറ്റാർവാഴ  ജെൽ

രോഗശമനത്തിനുള്ള കറ്റാർവാഴയുടെ ശക്തി എല്ലാവർക്കുമറിയാം. ജെല്ലിൽ പല തരം ഉപയോഗപ്രദമായ ബയോആക്ടീവ് കോമ്പൗണ്ടുകളും ഉണ്ട്. താരനെ ചെറുക്കാനും ഇതിന് കഴിവുണ്ട്. ബാക്ടീരിയകളെയും ഫംഗസിനെയും ചെറുക്കാനുള്ള കഴിവാണ് ഈ ജെല്ലിനെ അപൂർവ്വമാക്കി മാറ്റുന്നത്.

ഏതാനും സ്പൂൺ  കറ്റാർവാഴ ജെൽ എടുക്കുക. അത് തലയോട്ടിയിൽ തേച്ച് പിടിപ്പിക്കുക. ഏതാനും മിനിറ്റുകൾ വെറുതെ വിടുക. പിന്നീട് ഷാമ്പൂ ഉപയോഗിച്ച് കഴുകിക്കളയുക. ആഴ്ചയിൽ രണ്ടോ മൂന്നോ  ദിവസം ഉപയോഗിക്കുക. ഈ മിശ്രിതം നിങ്ങളെ നിരാശപ്പെടുത്തില്ല.

ഈ അസുലഭമായ പ്രകൃതിദത്തമായ മാർഗ്ഗങ്ങൾ പരീക്ഷിക്കുക. അത് നിങ്ങളുടെ താരനെ എന്നന്നേക്കുമായി സുഖപ്പെടുത്തും. എല്ലാം പരിഹരിക്കാനുള്ള മാർഗ്ഗം പ്രകൃതിയിലുണ്ട്. അടുത്ത തവണ നിങ്ങൾ ഒരു പ്രശ്‌നം നേരിടുമ്പോൾ അതിന് പ്രകൃതിയിൽ പരിഹാരമുണ്ടോയെന്ന്  അന്വേഷിക്കുന്നത് ഉചിതമായിരിക്കും. 

Photo Courtesy : Google/ images are subject to copyright   

Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.