സംസ്ഥാനത്ത് വീണ്ടും മഴ കനത്തു.

സംസ്ഥാനത്ത് വീണ്ടും മഴ കനത്തു.

സംസ്ഥാനത്ത് വീണ്ടും മഴ കനത്തു. ഇന്നലെ രാത്രി തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, മലപ്പുറം എന്നീ ജില്ലകളില്‍ ശക്തമായാണ് മഴ പെയ്തത്. മധ്യകേരളത്തിലും കേരളത്തിൻെറ വടക്കന്‍ജില്ലകളിലുമാണ് മഴ ശക്തമായിരിക്കുന്നത്. കനത്ത മഴയിൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളകെട്ടുംരൂപപ്പെട്ടിട്ടുണ്ട്. നാടുകാണി ചുരം ഇടിഞ്ഞതിനെ തുടര്‍ന്ന് ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു.

കോഴിക്കോട് മാവൂര്‍ റോഡില്‍ നിരവധി കടകളില്‍ വെള്ളംകയറി. പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടു. മലയോരമേഖലകളിലും തീരപ്രദേശങ്ങളിലും താമസിക്കുന്നവര്‍ ഭീഷണിയിലാണെന്നാണ് റിപ്പോര്‍ട്ട്. വരും ദിവസങ്ങളിൽ കേരളത്തിൽ കനത്ത മഴപെയ്യുമെന്നാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചത്.

ഒൻപത് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റെഡ്, ഓറഞ്ച് അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ബംഗാൾ ഉൾക്കടലിൽ ന്യുനമർദ്ദം രൂപംകൊള്ളുന്നത്ക്കൊണ്ടാണ് കേരളത്തിൽ കനത്തമഴ. ആഗസ്റ്റ് എട്ടിന് ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ‘റെഡ്’ അലേര്‍ട്ട് പ്രഖ്യാപിച്ചു. തുടർച്ചയായദിവസങ്ങളിൽ കനത്ത മഴപ്പെയ്യുന്ന സാഹചര്യത്തിൽ വെള്ളക്കെട്ടും മണീടിച്ചിലും ഉണ്ടാകാം അതുകൊണ്ട് ജാഗ്രത പാലിക്കാനും നിർദേശിച്ചിട്ടുണ്ട്.

കനത്ത മഴയെതുടര്‍ന്ന് വയനാട്ടില്‍ ഇന്ന് പ്രഫഷനല്‍ കോളജുകളുൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കാറ്റും വീശുന്നതിനാൽ മത്സ്യത്തൊഴിലാളികളോട് കടലില്‍ പോകരുതെന്നും നിര്‍ദ്ദേശമുണ്ട്.

Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.