ശ്രീറാം വെങ്കിട്ടരാമന് ജാമ്യം അനുവദിച്ചു.

ശ്രീറാം വെങ്കിട്ടരാമന് ജാമ്യം അനുവദിച്ചു.

കഴിഞ്ഞ ദിവസം തിരുവനന്തപുരത്തു വച്ചുണ്ടായ വാഹനപകടത്തിൽ മാധ്യമ പ്രവർത്തകൻ മരിച്ച സംഭവത്തിൽ പ്രതിയായ ശ്രീറാം വെങ്കിട്ടരാമന് ജാമ്യം. തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചുനൽകിയത്. കേസ് ഡയറിയും രക്തപരിശോധനാഫലവും വിലയിരുത്തിയത്തിൻറെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം. ശ്രീറാം മദ്യപിച്ചു വാഹനമോടിച്ചുണ്ടായ അപകടത്തിലാണ്‌ മാധ്യമപ്രവർത്തകനായ കെ.എം.ബഷീർ മരിച്ചത്.

എന്നാൽ ശ്രീറാം മദ്യപിച്ചിരുന്നുവെന്ന് പ്രോസിക്യൂഷന് തെളിയിക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് ജാമ്യം ലഭിച്ചത്. എന്നാല്‍ ശക്തമായ സാക്ഷിമൊഴികള്‍ ഉണ്ടെന്ന് പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടിയെങ്കിലും അത് വിശ്വസനീയമായ വാദമല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. തെളിവ് ശേഖരണത്തിനായി കസ്റ്റഡിയില്‍ വേണമെന്ന പൊലീസിന്റെ ആവശ്യം കോടതി തള്ളി.

കൃത്യസമയത്ത് രക്ത പരിശോധന നടത്താതിരുന്നതില്‍ പോലീസ് വരുത്തിയ വീഴ്ചയാണ് ശ്രീറാം വെങ്കിട്ടരാമന് ജാമ്യം ലഭിക്കാൻ ഏറെ സഹായകമായത്. ഇതിനെതിരായുള്ള സിസിടിവി രേഖകളും ലഭിച്ചില്ല. രക്ത പരിശോധന അപകടം നടന്നു ഒൻപത് മണിക്കൂർ കഴിഞ്ഞാണ് പരിശോധിച്ചത്. ഇത് പോലീസ്ക്കാർക്കെതിരെ നിരവധി വിമർശനങ്ങൾ ഉയർന്നിരുന്നു.

എന്നാൽ ലഹരിമരുന്ന് ഉപയോഗിച്ചോയെന്ന് കണ്ടെത്താൻ പരിശോധന നടത്തണമെന്ന ആവശ്യവുമായി സിറാജ് പത്ര മാനേജ്മെന്റ് കോടതിയെ സമീപിച്ചു. അപകടമുണ്ടായ സമയം മുതല്‍ തെളിവുകള്‍ നശിപ്പിക്കാനുള്ള ശ്രമമാണ് നടത്തിയതെന്നും പത്രത്തിനുവേണ്ടി ഹാജരായ അഭിഭാഷകൻ വാദിച്ചു.

Photo Courtesy : Google/ images are subject to copyright   

Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.