ഫിറ്റ്നസ് രംഗത്തെ പെൺകരുത്ത്

ഫിറ്റ്നസ് രംഗത്തെ പെൺകരുത്ത്

ഫിറ്റ്നസ് പ്രൊഫഷണൽ , സുംബാ ട്രെയിനർ , ഫിറ്റ്നസിൽ പത്തോളം ക്വാളിഫൈഡ് ബിരുദധാരിണി. ഡയറ്റ് ആൻഡ് ന്യൂട്രീഷൻ കൺസൽട്ടൻറ് ഫിറ്റ്നസ് ട്രെയ്‌നിർമാരുടെ പരിശീലക ,ഫിറ്റ്നസ് ഫാക്കൽറ്റി വിശേഷണങ്ങൾ ഏറെയുള്ള കരുത്തുറ്റ വനിത ഫോർട്ട് കൊച്ചി “ജസ്റ്റ് ഷൈൻ ഫാമിലി ഫിറ്റ്നസ് സ്റ്റുഡിയോ” സാരഥി ഷൈനി ജസ്റ്റിനുമായി യൂണിക്‌ ടൈംസ് സബ് എഡിറ്റർ ഷീജ നായർ നടത്തിയ അഭിമുഖം

shiny justine
shiny justine

ഒരു സാധാരണ വീട്ടമ്മയിൽ നിന്നും ഫിറ്റ്നസ് പ്രൊഫഷണൽ ആയിട്ടുള്ള മാറ്റം . അതേക്കുറിച്ച്  വായനക്കാരുമായി പങ്കുവയ്ക്കാമോ ?

  ഒരു സാധാരണ വീട്ടമ്മയിൽ നിന്നും ഫിറ്റ്നസ്  ഫാക്കൽറ്റിയിലേക്കുള്ള മാറ്റം വളരെ പെട്ടന്നുള്ളതായിരുന്നില്ല. എന്നെ വളരെയധികം വിഷമിപ്പിച്ച ഒരു ശാരീരികാവശതയാണ് എന്നെ ഈ മേഖലയിലേക്ക് എത്തിച്ചത്. പ്രസവാനന്തരം എൻറെ പെൽവിസ് അകലുകയും എട്ട് മാസത്തോളം ശയ്യാവലംബിയായി കഴിയേണ്ടിയും വന്നു. ഇതൊരു അപൂർവമായ അവസ്ഥയായിരുന്നു. എൻറെ ഒരു സുഹൃത്ത് ഫിസിയോതെറാപ്പിസ്റ് ആണ്. അവർ എനിക്ക് ചെറിയ രീതിയിലുള്ള വ്യായാമങ്ങൾ പറഞ്ഞുതരികയും ഡയറ്റ് നിർദ്ദേശിക്കുകയുമായിരുന്നു. രണ്ടുമാസം കഴിഞ്ഞപ്പോൾ എനിക്ക്  ആരോഗ്യസ്ഥിതിയിൽ പുരോഗതിയുണ്ടായി. മരുന്നില്ലാതെ വ്യായാമം വഴി ഇത്തരം അസുഖങ്ങൾ ഭേദപ്പെടുത്താമെന്ന് കണ്ടെത്തുകയായിരുന്നു. ആരോഗ്യ പരിപാലനത്തിന് വ്യായാമം വളരെ അത്യാവശ്യമാണ് . വീട്ടമ്മ എന്നതും   ഫിറ്റ്നസ് പ്രൊഫഷണൽ എന്നതും ഞാൻ വളരെയധികം എന്ജോയ് ചെയ്യുന്നുണ്ട്.

ഇന്ന് നമ്മുടെ സമൂഹത്തെയാകമാനം ഗ്രസിച്ചിരിക്കുന്ന ഒന്നാണല്ലോ ജീവിതശൈലിരോഗങ്ങൾ. ഒരു പരിധിവരെ ഇവയെ പ്രതിരോധിക്കാൻ വ്യായാമംകൊണ്ട് സാധിക്കും എന്നാണ് കരുതിപ്പോരുന്നത് . എന്താണ് ഇതിനെക്കുറിച്ചുള്ള താങ്കളുടേത് അഭിപ്രായം ?

 വളരെ അർഥവത്തായിട്ടുള്ള ഒരു ചോദ്യമാണിത് . സമൂഹത്തിലെ ജീവിതശൈലിരോഗങ്ങൾ. സമൂഹം എന്നുപറയുന്നത് കുടുംബങ്ങളിൽ നിന്നും ഉണ്ടാകുന്നതാണ്. ഓരോ ചെറിയ കുടുംബങ്ങളും ചേരുമ്പോഴാണ് വലിയൊരു സമൂഹം ഉണ്ടാകുന്നത്. ജീവിതശൈലിരോഗങ്ങൾ  ഉണ്ടാകാനുള്ള പ്രധാനകാരണം വ്യായാമക്കുറവുതന്നെയാണ് . മുതിർന്നവർ പുതുതലമുറയ്ക്ക് വ്യയാമത്തിൻറെ പ്രാധാന്യം മനസിലാക്കിച്ച്  പഠിപ്പിച്ചുകൊടുക്കേണ്ടതുണ്ട്. ഒരു പരിധിവരെ വ്യയാമത്തിൻറെ പ്രാധാന്യത്തെക്കുറിച്ചുള്ള അജ്ഞതയാണ്  ഇതിനുകാരണം , അതുമല്ലെങ്കിൽ  വ്യായാമത്തിനുവേണ്ടി സമയം കണ്ടെത്താനുള്ള  വൈമനസ്യം എന്നതുമാണ്. പണ്ടൊക്കെ കുട്ടികൾക്ക് കായികാധ്വാനമുള്ള നിരവധി വിനോദോപാധികളുണ്ടായിരുന്നു . വീട്ടമ്മമാർക്കും അരയ്ക്കുക .പൊടിക്കുക , നിലം തുടയ്ക്കുക തുടങ്ങിയ ജോലികളും വ്യായാമത്തിന് തുല്യമായിരുന്നു. ഇലക്ട്രോണിക് യുഗത്തിന്റെ വരവോടെ ഈ ജോലികളൊക്കെ  മിഷ്യനുകൾ നിർവഹിച്ചുതുടങ്ങിയപ്പോൾ മനുഷ്യൻ രോഗങ്ങൾ കൂടി. മാതാപിതാക്കൾ കുട്ടികളോടൊപ്പം അരമണിക്കൂറെങ്കിലും കുട്ടികളോടൊപ്പം കളികളിൽ ഏർപ്പെടുക. പിന്നെയുള്ളത് ആഹാരരീതികളാണ്. ജങ്ക് ഫുഡ് , കോളാ പോലുള്ള പാനീയങ്ങൾ . എണ്ണയിൽ വറുത്തതും പൊരിച്ചതുമായുള്ള ഭക്ഷണങ്ങൾ എല്ലാം ഒഴിവാക്കി കാർബോഹൈഡ്രേറ്റും പ്രോട്ടീനും. വൈറ്റമിൻസും  ഫാറ്റും  ബാലൻസ്‌ഡ് ആയിട്ടുള്ള ഭക്ഷണങ്ങൾ വീട്ടിൽത്തന്നെയുണ്ടാക്കികൊടുക്കുക . ആഴ്ചയിൽ മൂന്ന് ദിവസമെങ്കിലും വ്യായാമം നിർബന്ധമാക്കുക. ഇവയൊക്കെവഴി ആരോഗ്യമുള്ള ഒരു തലമുറയെ വാർത്തെടുക്കാനും ജീവിതശൈലി രോഗങ്ങളെ അകറ്റിനിർത്താനും  നമുക്ക് സാധിക്കും.

shiny justine
shiny justine

ഇപ്പോൾ  പൊതുസമൂഹത്തിൽ തരംഗമായിക്കൊണ്ടിരിക്കുന്ന സുംബ ഡാൻസിന്റെ ഗുണഫലങ്ങളും ദോഷഫലങ്ങളും വിശദമാക്കാമോ?

കേരളത്തിലെ ആദ്യത്തെ സുംബാ ട്രെയിനറാണ്  ഞാൻ . ഐറോബിസ് .സ്ട്രെങ്ത് ട്രെയിനിങ് ,പ്ലാറ്റിസ് ഒക്കെ ചെയ്തിരുന്ന സമയത്താണ് സുംബയെക്കുറിച്ച് കേൾക്കാനിടയായത്. ഫിറ്റ്നസ്സിനോടനുബന്ധിച്ച ഏതൊരു പുതിയ കാര്യത്തിനെക്കുറിച്ചറിയാനും  പഠിക്കാനും ശ്രമിക്കാറുണ്ട്. ബാംഗ്ലൂരിൽ പോയി പരിശീലനവും നേടി.  മറ്റുള്ളവയിൽ നിന്നും വ്യത്യസ്തമായി രണ്ടു ദിവസം കൊണ്ട് സുംബാ ട്രെയിനിംഗ് സർട്ടിഫിക്കറ്റ് കിട്ടും . ഒരു ബേസിക് ക്വാളിഫിക്കേഷൻ ആവശ്യമില്ല. ഡാൻസ് ചെയ്യാനറിയണമെന്നില്ല . ഹ്യൂമൻ അനോട്ടമി അറിയണമെന്നുകൂടിയില്ല. ആർക്ക് വേണമെങ്കിലും എളുപ്പത്തിൽ ക്വാളിഫൈഡ് ആകാം എന്നുള്ളതാണ് ഞാൻ മനസിലാക്കിയാത്. ഞാൻ എന്റെ മറ്റുള്ള പ്രോഗ്രാമിന്റെ കൂടെ സുംബയും ചേർക്കുകയായിരുന്നു. വ്യക്തിപരമായിപറഞ്ഞാൽ വണ്ണമുള്ളവർക്ക് സുംബാ ട്രെയിനിംഗ് നല്ലതല്ല എന്നതാണ് എന്റെ അഭിപ്രായം. സുംബാ ഒരു ഡാൻസ് ബേസ്‌ഡ് പ്രോഗ്രാം മാത്രമാണ് . ഇപ്പോഴത്തെ സ്ഥിതിവിശേഷമനുസരിച്ചാണെങ്കിൽ , കൊച്ചിയിൽ മാത്രം 500 മേലെ സുംബാ ട്രെയിനിങ് സെന്ററുകൾ ഉണ്ട്. ഫിറ്റ്നസ്സിനെക്കുറിച്ച് അറിയാതൊരാൾക്ക് സുംബാ ഫിറ്റ്നസ്ട്രെയിനർ എന്ന സർട്ടിഫിക്കറ്റ് കൊടുക്കുകയാണ്. എല്ലാ സുംബാ ട്രെയിനർമാരും ഫിറ്റ്നസ് അറിയാവുന്നവരല്ല .എല്ലാപേർക്കും സുംബാ ഫലപ്രദവുമല്ല . പിന്നെ നല്ല പാട്ടുകളിലൂടെ ഡാൻസ് ചെയ്യുന്നതുകൊണ്ട് ഇതൊരു എന്റർടൈനിംഗ് പ്രോഗ്രാം ആണെന്നുള്ളതിൽ സംശയമില്ല.

shiny justine
shiny justine

സ്ത്രീകളും വ്യായാമമുറകളും എന്ന വിഷയത്തെക്കുറിച്ച്  വിശദമാക്കാമോ?

   ജീവിതശൈലിയിൽ ഒഴിച്ചുകൂടാനാകാത്ത ഒന്നാണ് വ്യായാമം. സ്ത്രീപുരുഷഭേദമന്യേ അതത്യാവശ്യമാണ് . ഇന്ന്  സമൂഹത്തിൽ  ഏറെപ്പേരെയും അലട്ടുന്ന ഒരു വിഷയമാണ് വന്ധ്യത. കുട്ടികളില്ലാത്തതിനാൽ ആശുപത്രികളിൽ കയറിയിറങ്ങുന്ന നിരവധി ദമ്പതിമാരെ എനിക്കറിയാം . വന്ധ്യതയുടെ പ്രധാനകാരണങ്ങകളിലൊന്ന്  വ്യായാമമില്ലായ്മ തന്നെയാണ് . പ്രധാനമായും അബ്‌ഡൊമെനിൽ കൊഴുപ്പടിഞ്ഞ് ഗർഭധാരണം സാധ്യമാകാതെവരുന്നു. തൈറോയിഡ് , ഫുഡ് ഹാബിറ്റ് , പോളിസിസ്റ്റിക് ഓവറി തുടങ്ങിയവയും വന്ധ്യതയിലേക്ക് നയിക്കുന്നു. ഇതിനെയൊക്കെ ഒരു പരിധിവരെ വ്യായാമംമൂലം നിയന്ത്രിക്കാവുന്നതാണ്.

ജിം എന്നത്  ഈയടുത്തകാലം വരെ പുരുഷന്മാർക്ക് മാത്രമുള്ളതായിരുന്നു . ഇപ്പോൾ യൂണിസെക്സ്  ജിമ്മുകൾ സർവ്വസാധാരണമാണ് . സ്ത്രീകൾ വർക്ഔട്ട്  ചെയ്താൽ മസിൽ ഉണ്ടാകും എന്നും പറയപ്പെടുന്നു . ഇതിന്റെ വാസ്തവമെന്താണ് ?

നമ്മുടെ സമൂഹത്തിൽ വന്നിരിക്കുന്ന ഫിറ്റ്നസ് അവയർനെസ്സ് കാരണമാണ് യൂണിസെക്സ്  ജിമ്മുകൾ ഉണ്ടായിട്ടുള്ളത് .ഇപ്പോൾ അധ്വാനം വളരെ കുറവാണ് . ടാപ്പ് തുറന്നാൽ വെള്ളം കിട്ടും .പണ്ടാണെങ്കിൽ കിണറ്റിൽ നിന്നും കോരിയെടുക്കുകയേ  മാർഗ്ഗമുണ്ടായിരുന്നുള്ളു. അങ്ങനെ എല്ലാം കയ്യെത്തും ദൂരത്തുള്ളപ്പോൾ വ്യായാമത്തിന് ജിമ്മുകളെ ആശ്രയിച്ചേ മതിയാകുള്ളൂ .എല്ലാ മനുഷ്യരിലും മസിൽ ഉണ്ട് . അതികൂടത്തിന് താങ്ങുനൽകുന്നതാണ് മസിലുകളുടെ ധർമ്മം.ടെസ്റ്റോസ്റ്റിറോൺ എന്ന ഹോർമോണിന്റെ പ്രവർത്തനഫലമായാണ് പുരുഷന്മാരിൽ മസിലുകൾ ഉണ്ടാകുന്നത്. സ്ത്രീകളിൽ ഈസ്ട്രജൻ ഹോർമോണാണ് ഉള്ളത് . ഇതുള്ളിടത്തോളംകാലം സ്ത്രീകൾക്ക് ടോൺഡ് മസിൽ അല്ലാതെ പുരുഷന്മാരുടേതുപോലെ മസിലുകൾ ഉണ്ടാകില്ല . പുതിയ ഒരു ട്രെൻഡ്  കാണപ്പെടുന്നത് വനിതാ ബോഡി ബിൽഡേഴ്‌സ് ധാരാളം പേർ വരുന്നുണ്ടെന്നുള്ളതാണ്. അത് പുരുഷഹോർമോൺ ശരീരത്തിൽ കുത്തിവയ്ക്കുന്നതിനാലാണ് . ഭാവിയിൽ വളരെ ദോഷകരമായ പ്രവണതയാണ്. ഞാൻ ഒരിക്കലും ഇതിനെ പ്രോത്സാഹിപ്പിക്കുന്നില്ല.

shiny justine
shiny justine

ഗർഭകാലത്ത്  ചെയ്യാവുന്ന വ്യായാമങ്ങൾ എന്തൊക്കെയാണ് ?

ഗർഭകാലത്ത് വ്യായാമത്തിന്റെ കുറവുകാരണം ദുരിതഫലം അനുഭവിക്കേണ്ടി വന്ന ഒരാളാണ് ഞാൻ . കഴിഞ്ഞ തലമുറയ്ക്ക് ശേഷം ഗർഭകാലത്ത് കുറെ നിയന്ത്രണങ്ങളും വിശ്രമവും വേണം എന്ന രീതിയാണ്  അവലംബിച്ചുവരുന്നത്. എൻറെ  അഭിപ്രായത്തിൽ അമ്മയാകാൻ തയ്യാറെടുക്കുമ്പോൾ തന്നെ മെന്റൽ റിലാക്‌സേഷൻ ഫിറ്റ്നസ് ഫിറ്റുമാക്കുക . ആദ്യത്തെ മൂന്നുമാസംവരെ ചെറിയ ചെറിയ ഫ്‌ളോർ എക്സർസൈസ് ചെയ്യാം . അതിന് ശേഷം നല്ലരീതിയിൽ ഒരു ട്രെയിനറുടെ സഹായത്തോടെ വെയ്‌റ്റ്ലിഫ്റ്റിംഗ് വരെ ചെയ്യാം.

ഹോബിയും ഇഷ്ടങ്ങളും?

സംഗീതം എനിക്ക് ഭയങ്കര ഇഷ്ടമാണ് . ധാരാളം പാട്ടുകേൾക്കും . സുംബാ ട്രെയിനർ ആയതുകാരണം കൊറിയോഗ്രാഫി ചെയ്യേണ്ടതുണ്ട് . ആളുകളുടെ  ഇഷ്ടം വ്യത്യസ്തമായതുകൊണ്ട്   പാട്ടുകൾ കേട്ട് വ്യത്യസ്തമായ കൊറിയോഗ്രാഫി ചെയ്യുന്നതും ഇഷ്ടമാണ് . പിന്നെ  ഫിറ്റ്നസ് സംബദ്ധമായ  പുസ്തകങ്ങൾ വായിക്കുന്നതും  എനിക്കേറെ ഇഷ്ടമാണ്.

കുടുംബത്തെക്കുറിച്ച് ?

ഭർത്താവും രണ്ട് പെൺമക്കളുമടങ്ങുന്നതാണ് എൻറെ ചെറിയ സന്തുഷ്ട കുടുംബം. ഒരു മകൾ കാനഡയിൽ ഇൻട്രാക്റ്റീവ് മീഡിയ ഡിസൈനു പഠിക്കുന്നു.അവളുടെ ദിവസം തുടങ്ങുന്നതുതന്നെ യോഗ ചെയ്തുകൊണ്ടാണ്  . രണ്ടാമത്തെ മകൾ എറണാകുളം സെയിന്റ് തെരേസാസിൽ പ്ലസ് ടു വിന് പഠിക്കുന്നു.  അവളും ഫിറ്റ്നസ് ഫ്രീക്ക് ആണ്. ഭർത്താവിന് ഹാർഡ്‌വെയർ ബിസിനസ്സാണ് . എൻറെ  പ്രവർത്തനങ്ങൾക്കുമുള്ള  പ്രചോദനവും സപ്പോർട്ടും അദ്ദേഹമാണ്.

Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.