നടൻ ജഗതിയും ടി.കെ.എ നായരും വി.സി പത്മനാഭൻ പുരസ്ക്കാരം ഏറ്റുവാങ്ങി

നടൻ ജഗതിയും ടി.കെ.എ നായരും വി.സി പത്മനാഭൻ പുരസ്ക്കാരം ഏറ്റുവാങ്ങി

തൃശ്ശൂർ: ഈ വർഷത്തെ മണപ്പുറം ഫിനാൻസിൻറെ വി.സി പത്മനാഭൻ പുരസ്ക്കാരങ്ങൾ സമ്മാനിച്ചു. കലാരംഗത്തെ സമഗ്രസംഭാവനയ്ക്കുള്ള പുരസ്ക്കാരം മലയാളത്തിന്റെ ഹാസ്യസാമ്രാട്ട് ജഗതി ശ്രീകുമാർ ഏറ്റുവാങ്ങി. പൊതുഭരണ രംഗത്തെ മികവിനുള്ള പുരസ്ക്കാരം ടി.കെ.എ നായർ സ്വീകരിച്ചു. ആഗോള ശ്രദ്ധനേടിയ പരിസ്ഥിതി പ്രവർത്തക കർണാടകയിൽ നിന്നുള്ള സാലുമരാട തിമ്മക്ക പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾക്കുള്ള അവാർഡും മുൻ രാജ്യസഭാ ഉപാധ്യക്ഷൻ പി.ജെ കുര്യൻ പൊതുപ്രവർത്തന രംഗത്തെ മികവിനും ഇൻഡസ് ഇൻഡ് ബാങ്ക് എം.ഡിയും സിഇഒയുമായ റൊമേഷ് സോബ്ടി സാമൂഹിക വികസനം സാധ്യമാക്കുന്ന വ്യവസായ രംഗത്തെ മികവിനുള്ള പുരസ്ക്കാരവും സ്വീകരിച്ചു.

പുരസ്ക്കാര ജേതാക്കളിൽ ഒരാളും മുതിർന്ന സിവിൽ സർവീസ് ഉദ്യോഗസ്ഥനുമായ ടി.കെ.എ നായർ വി.സി പത്മനാഭൻ സ്മാരക പ്രഭാഷണം നടത്തി. ഭരണ നിർവഹണത്തിൽ സിവിൽ സർവീസ് എന്ന വിഷയത്തിലായിരുന്നു പ്രഭാഷണം. ലുലു കൺവെൻഷൻ സെൻറരിൽ നടന്ന വി.സി പത്മനാഭന്‍ അവാർഡ് ദാന ചടങ്ങിൽ ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസും മനുഷ്യാവകാശ കമ്മീഷൻ ചെയർമാനുമായ ജസ്റ്റിസ് ആന്റണി ഡൊമിനിക് മുഖ്യാതിഥി ആയിരുന്നു. മണപ്പുറം ഗ്രൂപ്പ് എം.ഡി വി.പി നന്ദകുമാർ അധ്യക്ഷത വഹിച്ചു. മണപ്പുറം ഗ്രൂപ്പ് സ്ഥാപകൻ വി.സി പന്മനാഭന്റെ സ്മരണയ്ക്കായി 2010 മുതൽ നൽകി വരുന്ന പുരസ്ക്കാരമാണിത്.

Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.