മണപ്പുറം ഫിനാൻസിൽ 350 ലക്ഷം ഡോളർ നിക്ഷേപവുമായി ഐ.എഫ്.സി ബാങ്ക്

മണപ്പുറം ഫിനാൻസിൽ 350 ലക്ഷം ഡോളർ നിക്ഷേപവുമായി ഐ.എഫ്.സി ബാങ്ക്

കൊച്ചി: മണപ്പുറം ഫിനാൻസിൽ 350 ലക്ഷം ഡോളർ നിക്ഷേപവുമായി ലോക ബാങ്ക് ഗ്രൂപ്പ് അംഗമായ ഐ.എഫ്.സി ബാങ്ക് താഴ്ന്ന വരുമാനക്കാരായ കുടുംബങ്ങൾക്കും ചെറുകിട സ്ഥാപനങ്ങൾക്കും സ്വർണ്ണ വായ്‌പ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് നിക്ഷേപം. ഇന്ത്യയിലെ ബാങ്കിങ്ങ് ഇതര ധനകാര്യ സ്ഥാപനത്തിൽ ഐ.എഫ്.സി ആദ്യമായാണ് നിക്ഷേപം നടത്തുന്നത്. സാമ്പത്തിക ഭദ്രത മെച്ചപ്പെടുത്തി രാജ്യത്തിന്റെ സാമ്പത്തിക മേഖലയുടെ വളർച്ചയാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നത്.

സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ജനങ്ങൾക്ക് യാതൊരു ഈടും കൂടാതെയാണ് സ്വർണ്ണ വായ്‌പ കമ്പനികൾ വായ്‌പകൾ നല്‌കുക.

വേൾഡ് ഗോൾഡ് കൗൺസിൽ റിപ്പോർട്ട് പ്രകാരം ഇന്ത്യയിൽ ഇന്ന് ഒരു ലക്ഷം കോടി ഡോളർ വിലമതിക്കുന്ന 23000 ടൺ സ്വർണ്ണമാണുള്ളത് . എന്നാൽ ഇന്ത്യൻ വിപണിയിലാകട്ടെ വെറും 1960 കോടിയുടെ സ്വർണ്ണ വായ്‌പയാണുള്ളത്. ഇത് പണമിടപാടുകാരും പലിശക്കാരും ഗ്രാമീണ മേഖലയിൽ ചുവടുറപ്പിക്കാൻ കാരണമാകുന്നു.

“ഗ്രാമീണ മേഖലയിലെ ജനങ്ങൾക്ക് നിയമാനുസൃതമായി വായ്‌പ ലഭ്യമാക്കുകയാണ് ഇന്ത്യയിലെ ആദ്യത്തെ നിക്ഷേപത്തിലൂടെ ഞങ്ങൾ ലക്ഷ്യമാക്കുന്നത്” എന്ന് ഐ.എഫ്.സി ഇന്ത്യ തലവൻ ജുൻ ജാങ്ങ് പറഞ്ഞു. ഈ നിക്ഷേപത്തിലൂടെ ഇന്ത്യയിലെ അനൗദ്യോഗിക സ്വർണ്ണ നിക്ഷേപങ്ങളെ ഔദ്യോഗിക സമ്പദ് വ്യവസ്ഥയിലേക്ക് കൊണ്ടുവരുകയാണ് ഉദ്ദേശ്യം.

“ഇന്ത്യയിലെ സാമ്പത്തിക ഭദ്രത നിലനിർത്തുന്നതിനായി ഞങ്ങൾ വഹിച്ച പങ്കിനുള്ള അംഗീകാരമായി ഈ നിക്ഷേപത്തെ കാണുന്നു. ഔപചാരിക വായ്‌പ്പാ ദരിദ്രർക്കും ബാങ്ക് രഹിതമേഖലകളിലും ലഭ്യമാകാൻ വർഷങ്ങളായി മണപ്പുറം ഫിനാൻസ് നേതൃത്വം നൽകിവരുന്നു. ഐ.എഫ്.സി നിക്ഷേപം മൂലം ബാങ്കിന് ഗ്രാമീണ-അർധനഗര മേഖലകളിൽ എത്തിചേരുവാനും, അനൗപചാരിക വായ്‌പക്ക് വേണ്ടി ആളുകൾക്ക് ഒരു ബദൽ സംവിധാനം വാഗ്‌ദാനം ചെയ്യാനും സാധിക്കും” എന്ന് മണപ്പുറം എം.ഡിയും സി.ഇ.ഒ. യുമായ വി.പി.നന്ദകുമാർ പറഞ്ഞു.

ഉപഭോക്താക്കളെ ആദ്യമായി ഔപചാരിക സമ്പദ് വ്യവസ്ഥയിലേക്ക് കൊണ്ടുവരുന്ന സ്വർണ്ണ പണയ വായ്‌പ നൽകുന്ന ബാങ്കിങ്ങ് ഇതര ധനകാര്യ സ്ഥാപനങ്ങൾക്കുള്ള അംഗീകാരമാണ് മൂന്ന് വർഷത്തേയ്ക്ക് ലഭിച്ച ഈ വായ്‌പ . അനർഹ വിഭാഗങ്ങളായ കർഷകർ, ഗ്രാമീണർ, ചെറുകിട സ്ഥാപനങ്ങൾ, സ്ത്രീകൾ എന്നിവർക്ക് ദീർഘകാല ധനസഹായം നൽകുന്നതിന്റെ ഭാഗമാണ് ഈ നിക്ഷേപം. ബാങ്കിങ്ങ് മേഖല പോലെ സ്വർണ്ണ പണയ വായ്‌പ മേഖലയിലും സർക്കാർ കൂടുതൽ ഇടപെടലുകൾ നടത്തി, ചട്ടങ്ങൾ രൂപീകരിച്ച് നിയമാനുസൃതമാക്കിയ സാഹചര്യത്തിലാണ് സ്വർണ്ണ വായ്‌പ മേഖലയിൽ ഐ.എഫ്.സി ആദ്യ നിക്ഷേപം നടത്തുന്നത്.

Photo Courtesy : Google/ images are subject to copyright   

Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.