സ്വപ്നങ്ങളുടെ രാജശിൽപ്പി _സാജൻ വർഗ്ഗീസ്

സ്വപ്നങ്ങളുടെ രാജശിൽപ്പി _സാജൻ വർഗ്ഗീസ്

ചില വ്യവസായസംരംഭകർ  ഫിനിക്സ് പക്ഷിയെപ്പോലെ ചാരത്തിൽ നിന്നും  ഉയിർത്തെഴുൽന്നേൽക്കുന്ന  ധീരപോരാളകളാണ്. ജീവിതം അവർക്ക് നേരെ വലിച്ചെറിയുന്ന വെല്ലുവിളികളോട് ധീരമായി പോരാടുന്നവർ . തങ്ങൾക്ക് നേരെ വരുന്ന വിമർശനങ്ങൾ പോലും  അടുത്ത കുതിപ്പിനുള്ള പ്രചോദനമായി  കാണുന്നവർ. അങ്ങേയറ്റം സത്യസന്ധനും   ബഹുമുഖപ്രതിഭയുമായ  ഒരു സംരംഭകനേയാണ്  ഇക്കുറി  ഞങ്ങൾ നിങ്ങൾക്കായി   പരിചയപ്പെടുത്തുന്നത് . ഹോസ്പിറ്റാലിറ്റി മേഖലയിൽ  തനതായ വ്യക്തിമുദ്ര പതിപ്പിച്ച സംരംഭകനും സാജ് ഹോട്ടൽ ശൃംഖലയുടെ ഉടമ   സാജൻ വർഗ്ഗീസ്. കേരളത്തിലുടനീളം  മനോഹമായ റിസോർട്ടുകളാണ് സാജ് ഹോട്ടൽസിനുള്ളത്. അദ്ദേഹത്തിന്റെ വാക്കുകളിൽ ഊർജ്ജവും അഭിനിവേശവും അനുഭവത്തിന്റെ ജ്ഞാനവും ദർശിക്കാനാകും. ഒപ്പം വിജയിക്കാനുള്ള നിർബന്ധബുദ്ധിയുമുണ്ട്. എല്ലാറ്റിലും പിന്തുണയുമായി ഭാര്യ മിനി സാജൻ കൂടെയുണ്ട്. ‘ എന്റെ ഭർത്താവാണ് എന്നെ   പ്രചോദിപ്പിക്കുകയും അത്ഭുതപ്പെടുത്തുകയും ചെയ്ത ഒരേയൊരു വ്യക്തി’, മിനി സാജൻറെ വാക്കുകളാണിവ.

സാജൻ വർഗ്ഗീസ് തന്റെ സന്തുഷ്ടമായ കുട്ടിക്കാലം ചെലവഴിച്ചത് കോട്ടയത്താണ്.  സിഎംഎസ് കോളേജിലും മാർ ബസേലിയസ് കോളേജിലും ഉപരിപഠനം . സൗഹൃദങ്ങൾക്ക് വലിയ പ്രാധാന്യം കൊടുത്തിരുന്നതിനാൽ വലിയ സൗഹൃദ വലയം തന്നെ അദ്ദേഹത്തിനുണ്ടായിരുന്നു . ഡോക്ടറാകണമെന്നായിരുന്നു   സ്വപ്‌നമെങ്കിലും അത് സാക്ഷാത്ക്കരിക്കാൻ അദ്ദേഹത്തിനായില്ല. ഒരു സാധാരണ കമ്പനി ഉദ്യോഗത്തെക്കാൾ   സ്വതന്ത്രമായി ബിസിനസ് ചെയ്യാനായിരുന്നു അദ്ദേഹത്തിന് താല്പര്യം. സർഗ്ഗാത്മകതയിൽ പ്രാവീണ്യമുള്ളതിനാൽ  ജോസ്‌കോ ജ്വല്ലറിയുടെ ആദ്യ ആഭരണങ്ങൾ ഡിസൈൻ ചെയ്യാനുള്ള ചുമതല സാജൻ വർഗ്ഗീസിന് ലഭിക്കുകയായിരുന്നു. ഒരു വ്യവസായസംരംഭകനെന്ന  നിലയിൽ തന്റെ ജോലിയോട് പ്രതിബദ്ധതയുള്ളതിനാൽ ചെലവിനെക്കുറിച്ച് ആശങ്കകളില്ലാതെ തന്റെ ക്ലയന്റിന് വേണ്ടി ഏറ്റവും മികച്ചത് നൽകാൻ സാജൻ തീരുമാനിക്കുകയും അതിൽ വിജയിക്കുകയും ചെയ്തു . ഫിനാൻസ് രംഗത്തേയ്ക്ക്  ശ്രദ്ധകേന്ദ്രീകരിച്ചതോടെ   സിനിമാ വ്യവസായത്തിലേക്കും നിക്ഷേപിക്കുകയും  വലിയ വിജയങ്ങൾ കൊയ്യുകയുമായിരുന്നു.  മമ്മൂട്ടിയുടെ  “ആവനാഴി” ഉൾപ്പെടെ കുറെ മികച്ച ചിത്രങ്ങൾ നിർമ്മിച്ചു. കേരള ഡിസ്ട്രീബ്യൂട്ടേഴ്‌സ് അസോസിയേഷന്റെ ആദ്യ പ്രസിഡന്റും   കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേന്റെ സ്ഥാപകപ്രസിഡന്റായിരുന്നു അദ്ദേഹം. 90 കളിൽ കേരള ഫിലിം ചേംബേർ പ്രസിഡന്റ് കൂടിയായിരുന്നു . ചുറ്റുമുള്ള ചില തന്ത്രശാലികളുടെ അസൂയ നിറഞ്ഞ രാഷ്ട്രീയം കാരണം സാജൻ തന്റെ ചിട്ടി  കമ്പനി പൂട്ടിയതോടൊപ്പം വലിയോരു കടബാധ്യതയും ഉണ്ടായി. എന്നാൽ തൻറെ  നിശ്ചയദാർഢ്യവും  കഠിനാധ്വാനവും   കൊണ്ട്  അദ്ദേഹം ശക്തമായ തിരിച്ചുവരവ് നടത്തി . പരാജയം തീർച്ചയായും വിജയത്തിന്റെ ചവിട്ടുപടിയാണെന്ന വാക്യം അക്ഷരംപ്രതി ശരിയാണെന്ന് തെളിയിക്കുകയായിരുന്നു അദ്ദേഹം.1991 ലാണ് എയർലൈൻ കാറ്ററിംഗ് ബിസിനസിലേക്ക് കടന്നത് . 1993 – ൽ അദ്ദേഹം ചെന്നൈയിൽ  രണ്ടാമത്തെ യൂണിറ്റും കോഴിക്കോട്, കൊച്ചി, ബാംഗ്ലൂർ, ദില്ലി എന്നിവിടങ്ങളിൽ യൂണിറ്റുകളും  തുറന്നു. 2004- ൽ  ആഗോള തലത്തിൽ മികച്ച ഫ്‌ളൈറ്റ് കാറ്ററർ  അവാർഡ് നേടി. അന്താരാഷ്ട്രതലത്തിലെ ഈ അംഗീകാരം ബിസിനസിനെ ശക്തിപ്പെടുത്തി. 2006- ൽ പല വിമാനക്കമ്പനികളും ചെലവ് കുറഞ്ഞ ബഡ്ജറ്റ്  എയർലൈൻസ് തുടങ്ങിയെങ്കിലും. എയർ സഹാറ, പാരമൗണ്ട്, ഈസ്റ്റ് വെസ്റ്റ് എന്നിവ  കടക്കെണിയിൽ പ്പെട്ടു . ഇതോടെ സാജൻ തന്റെ ബിസിനസിനെ മറ്റ് മേഖലകളിലേക്ക് കൂടി വൈവിധ്യവൽക്കരിക്കാൻ തീരുമാനിച്ചു. അങ്ങിനെയാണ് ഹോസ്പിറ്റാലിറ്റി ബിസിനസിലേക്ക് കടക്കാൻ തീരുമാനിച്ചത്. 2010-ൽ അദ്ദേഹം ക്യാറ്ററിംഗ് ബിസിനസ്സിൽ നിന്നും  പൂർണ്ണമായും ഒഴിഞ്ഞു. പകരം അദ്ദേഹം തിരുവനന്തപുരത്തെ ലൂസിയ ഹോട്ടൽ വിലയ്ക്ക് വാങ്ങി. അന്താരാഷ്ട്ര ടൂറിസ്റ്റുകൾക്കും ഇന്ത്യയ്ക്കകത്തുള്ള ടൂറിസ്റ്റുകൾക്കും വേണ്ടി വാഗമൺ , തേക്കടി, മൂന്നാർ, മാരാരി എന്നിവിടങ്ങളിൽ മനോഹര റിസോർട്ടുകൾ പണിയാൻ സ്ഥലങ്ങൾ വാങ്ങി. പക്ഷെ  സംസ്ഥാനങ്ങൾക്ക് സംഭാവന നൽകാൻ ഉദ്ദേശിക്കുന്ന  വ്യവസായികൾക്ക് സംസ്ഥാനം വേണ്ടത്ര സഹായം നൽകില്ല എന്ന  അഭിപ്രായക്കാരനാണ് സാജൻ. ന്യായീകരിക്കാനാവാത്ത കയ്യേറ്റവും അനാവശ്യമായ. മദ്യനിരോധനവും ടൂറിസം മേഖലയെ ബാധിച്ചു. സർക്കാർ നിക്ഷേപകർക്ക് കൂടുതൽ പിന്തുണ നൽകേണ്ടതുണ്ടെന്ന  അഭിപ്രായവും സാജനുണ്ട്. ചീഞ്ഞ രാഷ്ട്രീയം ഒരിക്കലും നീതി ചെയ്യുന്നില്ല . നമ്മുടെ സംസ്ഥാനം ഇത്രയും മനോഹരമായതിനാൽ ടൂറിസം വളർത്താൻ സർക്കാർ മുൻകൈയെടുക്കേണ്ടതുണ്ടെന്ന  അഭിപ്രായക്കാരനാണ് അദ്ദേഹം. ശബരിമല, നിപാ വൈറസ്, പ്രളയം തുടങ്ങിയ വിഷയങ്ങൾ സംസ്ഥാനത്തെ ബാധിച്ചെങ്കിലും  കേരളത്തെ  നല്ല രീതിയിൽ പുറംലോകം നോക്കിക്കാണുന്ന  അവസ്ഥ സംജാതമാക്കേണ്ടത് സർക്കാരിന്റെ ചുമതലയാണ് . സർക്കാർ അനാവശ്യമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിന് പകരം വ്യവസായസംരംഭകർക്ക് വേണ്ടി വിവിധ അവസരങ്ങൾ സൃഷ്ടിക്കുന്നതിനായി നിക്ഷേപമിറക്കണം. ഇന്ത്യ ലോകത്ത് തന്നെ മികച്ച ഉപഭോക്തൃപിന്തുണ നൽകുന്ന രാജ്യമാണ്. അതേ സമയം നല്ല ഹെറിറ്റേജ് സൈറ്റുകൾ സൃഷ്ടിക്കാനുള്ള അവസരം ഇന്ത്യ ഉപയോഗിക്കുന്നില്ല. ഈ മേഖലയിൽ  മികച്ച അവസരങ്ങൾ കണ്ടെത്താൻ അധികാരികൾ രംഗത്ത് വരണം. അതുവഴി സംസ്ഥാനത്തിന് വരുമാനം വർധിപ്പിക്കാനും  അധികാരികൾ ശ്രമിക്കണം. പ്രാചീന കേന്ദ്രങ്ങൾ കണ്ടെത്താനുള്ള ശ്രമം സർക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകേണ്ടതുണ്ട്.

അദ്ദേഹത്തിന് ചെറുപ്പക്കാരോട്  പറയുവാനുള്ളത് സ്വപ്‌നങ്ങൾ കാണുവാനാണ്. നിങ്ങൾ ഒരു മെഴ്‌സിഡിസ് സ്വപ്‌നം കാണണം. എങ്കിലേ ഒരു മാരുതിയിലെങ്കിലും അത് ചെന്നവസാനിക്കൂള്ളൂ . ആഗ്രഹമാണ് വളർച്ചയുടെ പ്രധാനഘടകം. ഇന്ന്  ലോകത്ത് കാണുന്ന  ഏത് വമ്പൻ കമ്പനിയും പണ്ട് ഒരു സ്റ്റാർട്ടപ്പാണ്. വലുതായി ചിന്തിക്കണം. അവസരങ്ങൾ കണ്ടെത്തലാണ് ബിസിനസ്. അവസരങ്ങളുടെ മേൽ ചാടിവീഴുക എന്നതാണ് വിവേകം.

ഇനിയും എന്തെങ്കിലും മികച്ച മേഖല കണ്ടെത്തിയാൽ അതിലേക്ക് ബിസിനസ് വൈവിധ്യവൽക്കരിക്കാൻ സാജന് മടിയില്ല. നിങ്ങളുടെ ജീവിതകാലം മുഴുവൻ ഒരു ബിസിനസ്സിലായി ഒതു ങ്ങിനിൽക്കണമെന്നില്ല. പക്ഷെ വിപണിയിലെ ഡിമാന്റനുസരിച്ച് ദീർഘദൃഷ്ടിയുണ്ടായിരിക്കണം. നമ്മൾക്ക് ആവശ്യങ്ങൾക്കനസുരിച്ച് മാറാൻ കഴിയണം. നിങ്ങൾ നിങ്ങളുടെ മോഡൽ സ്വയം കണ്ടെത്തണം. സ്വന്തം ആശയങ്ങളും കണ്ടെത്തണം. നിങ്ങളുടെ സ്വന്തം ഐഡന്റിറ്റി കണ്ടെത്താൻ പുതുമകൾ പരീക്ഷിച്ചുകൊണ്ടേയിരിക്കണം.

കേരളത്തിലെ സാജ് എർത്ത് റിസോർട്ട്  എന്ന  മനോഹരമായ  റിസോർട്ട്  സാജന്റേതാണ്. എറ്റവും ആവേശകരമായ, ഏറ്റവും വെല്ലുവിളികൾ നിറഞ്ഞ ബിസിനസിന്റെ ഭാഗം കസ്റ്റമർ ഡിലൈറ്റാണ്. സാജിൽ ഓരോ ഉപഭോക്താവും അവർ പ്രധാന്യമുള്ള വ്യക്തികളാണെന്ന് തിരിച്ചറിയുന്നു. കേരളത്തിലെ ഏറ്റവും മികച്ച ടൂറിസ്റ്റ് ആകർഷകേന്ദ്രങ്ങളിലൊന്നാണ് സാജ് എർത്ത് എന്ന കാര്യത്തിൽ സംശയമില്ല. എയർപോർട്ടിന്റെ തൊട്ടടുത്ത് കിടക്കുന്നുവെന്നതും  സാജ് എർത്തിന്റെ ആകർഷണം വർധിപ്പിക്കുന്നു. സംസ്ഥാനത്തെ ഏറ്റവും വലിയ നീന്തൽക്കുളമാണ് സാജ് എർത്തിൽ ഉള്ളത്. ജീവനക്കാരോട് അടുത്ത ബന്ധം പുലർത്തുന്ന  വ്യക്തിയാണ് സാജൻ. എങ്കിലും ഇക്കാലഘട്ടത്തിൽ തൊഴിലാളികളുടെ ആത്മാർത്ഥത അൽപം കുറഞ്ഞിട്ടില്ലേ എന്ന സംശയം സാജനുണ്ട്. നമ്മൾ ഒരു കൂട്ടായ്മ നിറഞ്ഞ സമുദായാന്തരീക്ഷത്തിലാണ് ജീവിക്കുതെന്നും  അവരെ ഉയർത്താൻ ധാരാളം ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തേണ്ടതുണ്ടെന്നും  സാജൻ വിശ്വസിക്കുന്നു. പക്ഷെ ആളുകളെ ഒപ്പം നിർത്താൻ കൈപിടിച്ച് കൊണ്ടുവരണമെന്നും  അദ്ദേഹം വിശ്വസിക്കുന്നു.

Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.