തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻറെ വിലക്ക് , ഇടപെടാനാകില്ലന്ന് ഹൈക്കോടതി

തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻറെ വിലക്ക് , ഇടപെടാനാകില്ലന്ന് ഹൈക്കോടതി

തൃശ്ശൂര്‍ പൂരത്തില്‍ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നുള്ളിക്കുന്നത് വിലക്കിയ നടപടിയില്‍ ഇടപെടില്ലെന്ന് ഹൈക്കോടതി. ഈ കേസില്‍ ഇടപെടാനാകില്ല എന്ന് കോടതി വ്യക്തമാക്കി. ജില്ലാ കളക്ടര്‍ അധ്യക്ഷയായ മോണിറ്ററിംഗ് സമിതിയാണ് തീരുമാനം എടുക്കേണ്ടതെന്ന് കോടതി അറിയിച്ചു.

മേതിലക്കാവ് ഭഗവതിയുടെ തിടമ്പ് എടുക്കാനുള്ള അനുമതിയെങ്കിലും തെച്ചിക്കോട്ടുക്കാവിന് നല്‍കണമെന്നും ഇതിനെ സംബന്ധിച്ചുള്ള ഉത്തരവ് പുന: പരിശോധിക്കണമെന്നും ആവശ്യപ്പെട്ടാണ് അപേക്ഷ നല്‍കിയിരിക്കുന്നത്. ഇക്കാര്യത്തില്‍ ഇന്ന് കളക്ടര്‍ തീരുമാനം എടുക്കും. തീരുമാനമെടുക്കാനുള്ള അധികാരം സർക്കാരിനെ നിശ്ചയിച്ച സ്ഥിതിക്ക് യോഗം ചേർന്ന് വേണ്ട നടപടികൾ സ്വീകരിക്കുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയിച്ചു .

Photo Courtesy : Google/ images are subject to copyright

Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.