ലോ​ക​ത്ത് നി​ര്‍​മി​ച്ച ഏ​റ്റ​വും വി​ല​യേ​റി​യ കാ​റി​ന്‍റെ ഉ​ട​മ റൊ​ണാ​ള്‍​ഡോ

ലോ​ക​ത്ത് നി​ര്‍​മി​ച്ച ഏ​റ്റ​വും വി​ല​യേ​റി​യ കാ​റി​ന്‍റെ ഉ​ട​മ റൊ​ണാ​ള്‍​ഡോ

ലോ​ക​ത്ത് നി​ര്‍​മി​ച്ചി​ട്ടു​ള്ള​തി​ല്‍​വ​ച്ച്‌ ഏ​റ്റ​വും വി​ല​യേ​റി​യ കാ​ര്‍ സ്വ​ന്ത​മാ​ക്കി ഫു​ട്ബോ​ള്‍ താ​രം ക്രി​സ്റ്റ്യാ​നോ റൊ​ണാ​ള്‍​ഡോ. ബു​ഗാ​ട്ടി ലാ ​വൊ​ച്യൂ​ര്‍ നോ​റെ​യാ​ണ് യു​വ​ന്‍റ​സ് താ​രം സ്വ​ന്ത​മാ​ക്കി​യ​തെ​ന്ന് സ്പാ​നി​ഷ് സ്പോ​ര്‍​ട്സ് മാ​ധ്യ​മ​മാ​യ മാ​ഴ്സ റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്നു. 11 ദ​ശ​ല​ക്ഷം യൂ​റോ (85.7 കോ​ടി രൂ​പ) യാ​ണ് ഈ ​കാ​റി​ന്‍റെ വി​ല​യെ ക​രു​ത​പ്പെ​ടു​ന്നു. എ​ന്നാ​ല്‍ ബു​ഗാ​ട്ടി ഇ​തേ​ക്കു​റി​ച്ച്‌ ഔദ്യോ​ഗി​ക​മാ​യി പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല. ലോ​ക​ത്ത് ഇ​തു​വ​രെ നി​ര്‍​മി​ച്ചി​ട്ടു​ള്ള​തി​ല്‍ വ​ച്ച്‌ ഏ​റ്റ​വും വി​ല​പി​ടി​പ്പു​ള്ള കാ​റാ​ണി​ത്. മാ​ര്‍​ച്ചി​ല്‍ ജെ​നീ​വ മോ​ട്ടോ​ര്‍ ഷോ​യി​ൽവെച്ചാണ് 110-ാം വാ​ര്‍​ഷി​കാ​ഘോ​ഷ​ത്തിന് ലാ ​വൊ​ച്യൂ​ര്‍ നോ​റെ പു​റ​ത്തി​റ​ക്കി​യ​ത്. ആ​കെ ഒ​രു ലാ ​വൊ​ച്യൂ​ര്‍ നോ​റെ കാ​ര്‍ മാ​ത്ര​മാ​ണ് ബു​ഗാ​ട്ടി നി​ര്‍​മി​ച്ചി​ട്ടു​ള്ള​ത്.അ​ത്യാ​ഡം​ബ​ര ​കാ​ര്‍ റൊ​ണാ​ള്‍​ഡോ സ്വ​ന്ത​മാ​ക്കി​യെ​ങ്കി​ലും ഇ​ത് ഓ​ടി​ക്കു​വാ​ന്‍ 2021 വ​രെ അ​ദ്ദേ​ഹ​ത്തി​ന് കാ​ത്തി​രി​ക്ക​ണം. കാ​റി​ന്‍റെ പ്രോ​ട്ടോ​ടൈ​പ്പി​ല്‍ ചി​ല മി​നു​ക്കു​പ​ണി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കു​ന്ന​തി​നു വേ​ണ്ടി​യാ​ണി​ത്.

ഫു​ട്ബോ​ള്‍ ലോ​ക​ത്തെ വി​ല​യേ​റി​യ താ​ര​മാ​യ ക്രി​സ്റ്റ്യാ​നോ റൊ​ണാ​ള്‍​ഡോ​യ്ക്ക് ആ​ഡം​ബ​ര വാ​ഹ​ന​ങ്ങ​ളു​ടെ അ​തി​വി​ശാ​ല​മാ​യ ശേ​ഖ​രം സ്വ​ന്ത​മാ​യു​ണ്ട്. ക​ഴി​ഞ്ഞ വ​ര്‍​ഷം ബു​ഗാ​ട്ടി ഷി​റോ​ണ്‍ അ​ദ്ദേ​ഹം സ്വ​ന്ത​മാ​ക്കി​യി​രു​ന്നു. ബു​ഗാ​ട്ടി വെ​റോ​ണ്‍, മെ​ഴ്സി​ഡ​സ് സി ​ക്ലാ​സ് സ്പോ​ട്ട് കൂ​പ്പെ, റോ​ള്‍​സ് റോ​യ്സ് ഫാ​ന്‍റം, ഫെ​റാ​രി 599 ജി​റ്റി​ഒ, ലം​ബോ​ര്‍​ഗി​നി അ​വ​ന്‍റൊ​ഡോ​ര്‍ എ​ല്‍​പി 700-4, ആ​സ്റ്റ​ണ്‍ മാ​ര്‍​ട്ടി​ന്‍ ഡി​ബി9, ബെ​ന്‍റ്ലി കോ​ണ്ടി​നെ​ന്‍റ​ല്‍ ജി​ടി​സി സ്പീ​ഡ് എ​ന്നീ കാ​റു​ക​ള്‍ റൊ​ണാ​ള്‍​ഡോ​യു​ടെ കാ​ര്‍ ശേ​ഖ​ര​ത്തി​ല്‍ ഉ​ള്‍​പ്പെ​ടു​ന്നു.

Photo Courtesy : Google/ images are subject to copyright

Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.