മിസ് ഗ്ലാം വേൾഡ് 2019 സൗന്ദര്യമത്സരം നാളെ കൊച്ചിയിൽ …

മിസ് ഗ്ലാം വേൾഡ് 2019 സൗന്ദര്യമത്സരം നാളെ കൊച്ചിയിൽ …

ലോകത്തിലെ ഏറ്റവും സൗന്ദര്യവും കഴിവുമുള്ള യുവതികളെ കണ്ടെത്താനായി പെഗാസസ് ഗ്ലോബൽ പ്രൈവറ്റ് ലിമിറ്റഡ് നടത്തുന്ന അന്താരാഷ്ട്ര സൗന്ദര്യ മത്സരമായ മിസ് ഗ്ലാം വേൾഡ് 2019 ഏപ്രിൽ 27 ന് നടക്കും. ലോകത്തിലെ 38 രാജ്യങ്ങളിലെ മത്സരാർഥികളാണ് മിസ് ഗ്ലാം വേൾഡ് 2019 ൻറെ വേദിയിൽ മാറ്റുരയ്ക്കുന്നത് . സൗന്ദര്യമത്സരരംഗത്ത് 17 വർഷത്തെ അനുഭവസമ്പത്തുള്ള പെഗാസസിന്റെ മിസ് ഗ്ലാം വേൾഡ് 2019 ന് വേദിയാകുന്നത് കൊച്ചിയിലെ ഗോകുലം കൺവെൻഷൻ സെന്ററാണ്. മിസ് സൗത്ത് ഇന്ത്യ, മിസിസ് സൗത്ത് ഇന്ത്യ, മിസ് ക്വീൻ ഓഫ് ഇന്ത്യ, മിസ് ഏഷ്യ , മിസ് ഏഷ്യ ഗ്ലോബൽ എന്നീ സൗന്ദര്യമത്സരങ്ങളുടെ തിളക്കവുമായി ഇവന്റ് പ്രൊഡക്ഷൻ രംഗത്തെ ശക്തമായ സാന്നിധ്യമായി മാറിക്കഴിഞ്ഞ പെഗാസസ് മിസ് ഗ്ലാം വേൾഡിലൂടെ സൗന്ദര്യ മത്സര രംഗത്ത് കേരളത്തിന്റെ യശസ്സ് ഉയർത്തുകയാണ്. അമിതശരീര പ്രദർശനത്തിന് പ്രാധാന്യം നൽകുന്ന ബിക്കിനി റൗണ്ട് പൂർണ്ണമായും ഒഴിവാക്കിക്കൊണ്ടാണ് പെഗാസസ് സൗന്ദര്യമത്സരങ്ങൾ സംഘടിപ്പിക്കുന്നതെന്ന് പെഗാസസ് സ്ഥാപകനും ചെയർമാനുമായ ഡോ.അജിത് രവി അറിയിച്ചു. ഇന്ത്യയുടെ സാംസ്കാരിക പാരമ്പര്യമൂല്യങ്ങൾ ലോകജനതയ്ക്ക് മുന്നിലെത്തിക്കാനാണ് ഈ മത്സരത്തിലൂടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.മിസ് ഗ്ലാം വേൾഡിൻറെ ടൈറ്റിൽ പാർട്ണേഴ്സ്. മണപ്പുറം ഫിനാൻസ് ലിമിറ്റഡും മഹീന്ദ്രയുമാണ് .

ഇന്ത്യയുടെ സംസ്കാരിക, പാരമ്പര്യ മൂല്യങ്ങൾക്ക് ഊന്നൽ നൽകിക്കൊണ്ട് നടത്തുന്ന മത്സരത്തിൽ . നാഷണൽ കോസ്റ്റും റൗണ്ട് , റെഡ് കോക്റ്റൈൽ റൗണ്ട് ,വൈറ്റ് ഗൗൺ റൗണ്ട് എന്നീ മൂന്ന് റൗണ്ടുകളാണുള്ളത് . മത്സരത്തിന്റെ ഗ്രൂമിങ് സെക്ഷൻ ഏപ്രിൽ 20 ന് സാജ് എർത്ത് റിസോർട്ടിൽ ആരംഭിച്ചു. യോഗ, മെഡിറ്റേഷൻ, വ്യക്തിത്വ വികസനം, സൗന്ദര്യ സംരക്ഷണം, ക്യാറ്റ് വോക്ക് ട്രെയിനിംഗ്, ഫോട്ടോ ഷൂട്ട് , ടാലന്റ് സെർച്ച് എന്നിവയടങ്ങിയ ഗ്രൂമിങ് മത്സരാർത്ഥികൾക്ക് പുത്തൻ ഉണർവ്വ് നൽകും. മോഡലിംഗ് രംഗത്തെ പ്രമുഖരാണ് ഗ്രൂമിങ്ങിന് നേതൃത്വം നൽകുന്നത്. അന്താരാഷ്ട്ര ഫാഷൻ, സിനിമ രംഗത്തെ പ്രമുഖ വ്യക്തികളാണ് ജഡ്ജിംഗ് പാനലിൽ അണിനിരക്കുന്നത്.

ഏപ്രിൽ 27 ന് നടക്കും. ലോകത്തിലെ 38 രാജ്യങ്ങളിലെ മത്സരാർഥികളാണ് മിസ് ഗ്ലാം വേൾഡ് 2019 ൻറെ വേദിയിൽ മാറ്റുരയ്ക്കുന്നത് . സൗന്ദര്യമത്സരരംഗത്ത് 17 വർഷത്തെ അനുഭവസമ്പത്തുള്ള പെഗാസസിന്റെ മിസ് ഗ്ലാം വേൾഡ് 2019 ന് വേദിയാകുന്നത് കൊച്ചിയിലെ ഗോകുലം കൺവെൻഷൻ സെന്ററാണ്. മിസ് സൗത്ത് ഇന്ത്യ, മിസിസ് സൗത്ത് ഇന്ത്യ, മിസ് ക്വീൻ ഓഫ് ഇന്ത്യ, മിസ് ഏഷ്യ , മിസ് ഏഷ്യ ഗ്ലോബൽ എന്നീ സൗന്ദര്യമത്സരങ്ങളുടെ തിളക്കവുമായി ഇവന്റ് പ്രൊഡക്ഷൻ രംഗത്തെ ശക്തമായ സാന്നിധ്യമായി മാറിക്കഴിഞ്ഞ പെഗാസസ് മിസ് ഗ്ലാം വേൾഡിലൂടെ സൗന്ദര്യ മത്സര രംഗത്ത് കേരളത്തിന്റെ യശസ്സ് ഉയർത്തുകയാണ്. അമിതശരീര പ്രദർശനത്തിന് പ്രാധാന്യം നൽകുന്ന ബിക്കിനി റൗണ്ട് പൂർണ്ണമായും ഒഴിവാക്കിക്കൊണ്ടാണ് പെഗാസസ് സൗന്ദര്യമത്സരങ്ങൾ സംഘടിപ്പിക്കുന്നതെന്ന് പെഗാസസ് സ്ഥാപകനും ചെയർമാനുമായ ഡോ.അജിത് രവി അറിയിച്ചു. ഇന്ത്യയുടെ സാംസ്കാരിക പാരമ്പര്യമൂല്യങ്ങൾ ലോകജനതയ്ക്ക് മുന്നിലെത്തിക്കാനാണ് ഈ മത്സരത്തിലൂടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.മിസ് ഗ്ലാം വേൾഡിൻറെ ടൈറ്റിൽ പാർട്ണേഴ്സ്. മണപ്പുറം ഫിനാൻസ് ലിമിറ്റഡും മഹീന്ദ്രയുമാണ് .

ഇന്ത്യയുടെ സംസ്കാരിക, പാരമ്പര്യ മൂല്യങ്ങൾക്ക് ഊന്നൽ നൽകിക്കൊണ്ട് നടത്തുന്ന മത്സരത്തിൽ . നാഷണൽ കോസ്റ്റും റൗണ്ട് , റെഡ് കോക്റ്റൈൽ റൗണ്ട് ,വൈറ്റ് ഗൗൺ റൗണ്ട് എന്നീ മൂന്ന് റൗണ്ടുകളാണുള്ളത് . മത്സരത്തിന്റെ ഗ്രൂമിങ് സെക്ഷൻ ഏപ്രിൽ 20 ന് സാജ് എർത്ത് റിസോർട്ടിൽ ആരംഭിച്ചു. യോഗ, മെഡിറ്റേഷൻ, വ്യക്തിത്വ വികസനം, സൗന്ദര്യ സംരക്ഷണം, ക്യാറ്റ് വോക്ക് ട്രെയിനിംഗ്, ഫോട്ടോ ഷൂട്ട് , ടാലന്റ് സെർച്ച് എന്നിവയടങ്ങിയ ഗ്രൂമിങ് മത്സരാർത്ഥികൾക്ക് പുത്തൻ ഉണർവ്വ് നൽകും. മോഡലിംഗ് രംഗത്തെ പ്രമുഖരാണ് ഗ്രൂമിങ്ങിന് നേതൃത്വം നൽകുന്നത്. അന്താരാഷ്ട്ര ഫാഷൻ, സിനിമ രംഗത്തെ പ്രമുഖ വ്യക്തികളാണ് ജഡ്ജിംഗ് പാനലിൽ അണിനിരക്കുന്നത്.

ഷീജ നായർ

Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.