നിസ്സൻ കിക്സ്

നിസ്സൻ കിക്സ്

ടെറാനോയ്ക്ക് ശേഷം പ്രീമിയം കോംപാക്ട് എസ്‌യുവി വിപണിയിലേക്കുള്ള നിസ്സൻ കമ്പനിയുടെ ഉൽപ്പന്നമാണ് നിസ്സൻ കിക്‌സ്.

അർബൻ ജീവിതശൈലിക്കിണങ്ങുന്ന  സ്റ്റൈലിഷ് ക്രോസ്സോവറാണ് ഈ വാഹനം. പുതിയ മാഗസിൻ പതിപ്പ് പ്രിന്റിന് പോകുന്നതിന് തൊട്ടുമുൻപാണ് ഞങ്ങൾക്ക് നിസ്സൻ കിക്‌സ് ടെസ്റ്റിന് കിട്ടിയത്.

വിദേശത്ത് വിൽക്കുന്ന  കിക്‌സിൽ നിന്നും  ഇന്ത്യയിലെ മോഡലിന്റെ സവിശേഷത ഇത് ഡസ്റ്ററിന്റെ പ്ലാറ്റ്‌ഫോമിലാണ് നിർമ്മിച്ചിരിക്കുന്നതെന്നതാണ്. റെനോ കാപ്റ്ററിന്റെ ഇന്ത്യൻ  പതിപ്പാണ് കിക്‌സ്. അതേ ലുക്കും വിലക്കുറവിന്റെ നേട്ടവും ഈ മോഡലിന്റെ പ്രത്യേകതകളായി നിലകൊള്ളുന്നു . ചരിഞ്ഞ വിൻഡ് സ്‌ക്രീനും ഡോർസിൽ വരെ ഇറങ്ങുന്ന  ക്ലാഡിങ്ങും ആണ് ഇന്ത്യൻ മോഡലിന്റെ പ്രത്യേകത. ഇന്റർനാഷണൽ മോഡലിനേക്കാൾ നീളക്കൂടുതലും ഉണ്ട്. കിക്‌സ് വലിപ്പത്തിൽ കാപ്ചർ, ക്രെറ്റ എന്നിവയേക്കാൾ വലുതാണ്. സ്റ്റൈലിങും മികച്ചതാണ്. മെലിഞ്ഞ ഹെഡ്‌ലാമ്പുകളും നിസ്സൻ എസ് യു വി ഗ്രില്ലും വ്യത്യസ്ത കളറിലുള്ള റൂഫും 17 ഇഞ്ച് അലോയ് വീലുകളും നല്ല ആകർഷകത്വം നൽകുന്നു . വ്യത്യസ്തരീതിയിലുള്ള ബൂട്ട് ലിഡും മികച്ച ടെയ്ൽ ലാമ്പും സ്റ്റൈലിംഗ് മികച്ചതാക്കുന്നു .

കാപ്റ്ററിനേക്കാൾ മികച്ചതാണ് ഉൾഭാഗത്തെ സ്റ്റൈലിംഗ്. മികച്ച ക്വാളിറ്റിയും കൂടുതൽ സ്‌പേസും ഉണ്ട്. ചോക്കലേറ്റ് ബ്രൗൺ  നിറത്തിലുള്ള കവറോട് കൂടിയ ക്യാബിനും ഡാഷ്‌ബോർഡും ആഡംബരസ്വഭാവമുള്ളതാണ്. സീറ്റുകളിൽ ക്വിൽറ്റോടുകൂടിയ ലെതർ ആണുള്ളത് . സ്റ്റിയറിംഗിലും അതുള്ളതിനാൽ ഡ്രൈവ് ചെയ്യാൻ പിടിക്കുന്നത് സുഖകരമായ അനുഭവമാണ്. എട്ട്  ഇഞ്ച് ടച്ച് സ്‌ക്രീൻ യൂണിറ്റ് നായി ഡിസൈൻ ചെയ്തിരിക്കുന്നു . ധാരാളം ഫീച്ചറുകളും ഉണ്ട്. 360 ഡിഗ്രി സറൗണ്ട്  ക്യാമറയോട് കൂടി വരുന്ന  ആദ്യ കാറാണ്. നാല് എയർ ബാഗുകളും ഹിൽ ഹോൾഡും വെഹിക്കിൾ ഡൈനാമിക് കട്രോളും ഓട്ടോമാറ്റിക് ഹെഡ് ലാമ്പുകളും മഴയെ അറിഞ്ഞു പ്രവർത്തിക്കുന്ന  വൈപ്പറുകളും ക്രൂസ് കൺട്രോളും ക്ലൈമറ്റ് കൺട്രോളും ഉണ്ട്. ക്ലൈമറ്റ് കൺട്രോളും മീറ്റർ കസോളും കാപ്റ്ററിൽ നിന്നും  അതുപോലെ പകർത്തിയിരിക്കുന്നു . ഹാൻഡ്‌ബ്രേക്ക് ലിവർ വലിക്കുമ്പോഴും ഗിയർ മാറ്റുമ്പോഴും എർഗണോമിക്‌സ് കൃത്യമായി പ്രവർത്തിക്കുന്നില്ല. സെന്റർ കൺസോളിൽ കപ്പ് വെക്കാനുള്ള സംവിധാനമില്ല. കാറിന് ആകെ ഒരു യുഎസ്ബി കണക്ടറേയുള്ളൂ. മുൻസീറ്റുകൾ വലുതാണ്. നല്ലതുപോലെ ആളുകളെ ഉൾക്കൊള്ളാനും പുറംകാഴ്ചകൾ കൃത്യമായി കാണാനും കഴിയും. പിൻസീറ്റുകൾ നല്ല വീതി കൂടിയതാണ്. നല്ല ഹെഡ് റൂമും ലെഗ് റൂമും ഉണ്ട്. ബൂട്ട് സ്‌പേസ് 400 ലിറ്ററാണ്.

1.5 ലിറ്റർ കെ 9കെ ഡീസർ എഞ്ചിനാണ് കിക്‌സിനെ കുതിപ്പിക്കുന്നത്. 110 ബിഎച്ച് പി പവറും 240 എൻഎം ടോർകും ഉണ്ട് ഈ എഞ്ചിന്. ഒരു പഴയ എഞ്ചിനാണെങ്കിലും നല്ല രീതിയിൽ പ്രവർത്തിക്കുന്ന  പാരമ്പര്യവുമുണ്ട്. നല്ല ഡ്രൈവിംഗ് ശേഷിയുള്ള എഞ്ചിൻ അങ്ങേയറ്റം  പരിഷ്‌കൃതവുമാണ്.കാപ്റ്ററിനേക്കാൾ മികച്ച  മിഡ് റേഞ്ച് പവർ ഉണ്ട്. ആറ് സ്പീഡോട് കൂടിയ മാനുവൽ എഞ്ചിൻ അനായാസം ഉപയോഗിക്കാനാവും. ക്ലച്ചിന്റെ ഉപയോഗവും പോസിറ്റീവാണ്.

നിങ്ങൾക്ക് മികച്ച ആത്മവിശ്വാസം നൽകുന്ന  കിക്‌സ് കൈകാര്യം ചെയ്യാൻ എളുപ്പമാണ്. തടസ്സങ്ങളെല്ലാം അറിയാതെ താണ്ടുന്ന രീതിയിലുള്ളതാണ് സ്റ്റിയറിംഗ് അനുഭവം  . നേർരേഖയിലൂടെയുള്ള ചലനം മികച്ചതാണ് . റോഡിന്റെ സ്ഥിതിവിശേഷം വണ്ടിയുടെ പെരുമാറ്റത്തെ ബാധിക്കില്ല. ബ്രേക്കുകൾ കരുത്താർന്നതാണ്.

10,.85 ലക്ഷം രൂപയാണ് ഏറ്റവും വില കുറഞ്ഞ മോഡലിന്റെ വില. 14.65 ലക്ഷമാണ് ഡീസൽ വാഹനത്തിന്റെ വില. 1.5 ലിറ്റർ എഞ്ചിനോട് കൂടിയ പെട്രോൾ മോഡൽ പരീക്ഷിക്കാൻ സാധിച്ചിട്ടില്ല. കിക്‌സിന്റെ രൂപകൽപനയിൽ നിസ്സൻ നല്ലവണ്ണം  അധ്വാനിച്ചിട്ടുണ്ട്. നല്ല സ്‌പേസ്, കാഴ്ചയ്ക്ക് അപാര ഭംഗി, നല്ല ഡ്രൈവിംഗ് അനുഭവം , ഇന്ധനക്ഷമതയുടെ കാര്യത്തിൽ മികച്ച റിസൾട്ട്  തരുന്ന  ഡീസൽ എഞ്ചിൻ ഇതെല്ലാം വാഹനത്തെ ദൈനംദിന ജീവിതത്തിന് ഇണങ്ങുന്ന  വാഹനമാക്കി  മാറ്റുന്നു. വിപണിയിലെ ഒപ്പം മത്സരിക്കുന്ന  മോഡലുകളോട് കിടപിടിക്കാനുള്ള എല്ലാം ഗുണങ്ങളും  കിക്‌സിൽ ഉണ്ട്.

വിവേക് വേണുഗോപാൽ

Photo Courtesy : Google/ images are subject to copyright

Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.