റേഞ്ച് റോവർ  സ്‌പോർട്

റേഞ്ച് റോവർ  സ്‌പോർട്

 

IMG_7369 - 1

റേഞ്ച് റോവർ  സ്പോർട്സിൽ  പരിപൂർണ്ണത നൽകുന്ന എന്തോ ഒന്നുണ്ട്. അത് ഇവോകിനെപ്പോലെ  അത്രയ്ക്ക് കോംപാക്ടല്ല. ഒരു മുഴുവൻ  സൈസ് റേഞ്ച് റോവറിനെപ്പോലെ വലുതുമല്ല. അതിലെ ഗ്ലാസ്സിന്റെയും ബോഡിയുടെയും അനുപാതം വേലറിനെക്കാൾ  മികച്ചതാണ്. കാരണം വേലറിന് ഒരു ചെറിയ സ്ലോപ്പിംഗ് ഉള്ളതിനാൽ  അതിന്റെ വെയ്സ്റ്റ് ലൈൻ  ഉയർന്നതാണെന്ന് തോന്നും. റേഞ്ച് റോവറിന്റെ ഈ രണ്ടാം തലമുറ സ്‌പോർട് വന്നതുമുതൽ  റേഞ്ച് റോവറിന്റെ മുഴുവൻ  വാഹനശ്രേണികളിൽ  വെച്ച് എനിക്ക് ഏറ്റവും പ്രിയപ്പെട്ട മോഡലായി ഇത് മാറി.

പിന്നിലെ അൽപം  ടൈറ്റായ സീറ്റും കുറച്ച് അധികം പിടുത്തമുള്ള റൈഡും ആണെങ്കിലും ഈ സ്‌പോർട് മോഡൽ  ഞാൻ  ഇഷ്ടപ്പെടുന്നു. 2018 ൽ  ചില മുഖം മിനുക്കലുകൾ  നടന്നു. ഒരു സ്പോർട്സ്  കാറിന്റെ സ്റ്റിയറിംഗ് വീലിന് പിറകിലിരുന്നിട്ട് എന്നെ സംബന്ധിച്ചിടത്തോളം കുറച്ചുകാലവുമായി. മുംബൈയിലായിരുന്നപ്പോൾ  , ഞാൻ  ജെഎൽ  ആറിലെ ചില പരിചയക്കാരെ വിളിച്ച് കുറച്ച് ദിവസത്തേക്ക് ഒരു റേഞ്ച് റോവർ  സ്‌പോർട്  കടം നൽകാൻ  പറ്റുമോ എന്ന് അന്വേഷിച്ചിരുന്നു . ഒരു റേഞ്ച് റോവറിന്റെ ഉയരം കൂടിയ ഡ്രൈവർ  സീറ്റിലിരുന്ന് നഗരക്കാഴ്ചകൾ  ആസ്വദിക്കുന്നതിന്റെ  രസം മറ്റൊന്നിനുമില്ല.

മുഖം മിനുക്കലുകൾ  അത്രയ്ക്ക് അടിസ്ഥാനപരമായ മാറ്റം കൊണ്ടുവരുന്ന ഒന്നല്ലായിരുന്നു. എലിപ്റ്റിക്കലും വളഞ്ഞതുമായ എൽ ഇ ഡി അടയാളം ഈ വാഹനത്തിന് കുടുതൽ  ഷാർപ്പ്  ലുക് നൽകുന്നു. പുതിയ ഗ്രില്ലും പുതിയ മുൻ – പിൻ  ബമ്പറുകളും ടെയിൽ  ലാമ്പുകളുമാണ്  ഉള്ളത്. ഡയമണ്ട് ടേൺഡ്  ഫിനിഷിലുള്ള 21 ഇഞ്ച് വീലുകളും അഞ്ച് സ്പ്ളിറ്റ് സ്പോക്കും 5085 സ്റ്റൈലും ആസ്വാദ്യകരമാണോ? പക്ഷെ ഇതെല്ലാം റേഞ്ച് റോവർ  സ്‌പോർട്ടിനെ പാകത്തിലുള്ള വലുപ്പത്തിലുള്ളതാക്കുന്നു. ഒപ്പം അതിന് മോഡേണും എലഗന്റുമായ ലുക്കും നല്കുന്നു.

_MG_7345

ആദ്യം വെലാറിൽ  വന്ന പുതിയ ടച്ച് സ്ക്രീൻ  ഇന്ഫൊടെയ്ന്റ്മെന്റ് സിസ്റ്റത്തിന്റെ പരിഷ്കരിച്ച പതിപ്പാണ് ഉള്ളിൽ .മുകളിലെ സ്ക്രീൻ  ഗ്ലെയർ  ഒഴിവാക്കാൻ  ഇഷ്ടാനുസരണം തിരിക്കാം. താഴത്തെ സ്ക്രീൻ  പ്രവർത്തിപ്പിക്കാൻ പ്രത്യേക നോബ് ഉണ്ട്. സ്ക്രീനിലെ ചിത്രങ്ങളനുസരിച്ച് പ്രവര്ത്തനങ്ങൾ  മാറുന്നു. എസി ടെംപ് നിയന്ത്രിക്കുന്ന നോബ് ടോഗിൾ  ചെയ്ത് ടെറെയ്ൻ  റെസ്പോണ്സും നിയന്ത്രിക്കാം. ഇത് തന്നെയാണ് സ്റ്റിയറിംഗിൽ  ഫിറ്റ് ചെയ്ത കൺഡ്രോളിലും ഉള്ളത്. സ്വിച്ച്ഗിയർ  ക്യാബിന്റെ ചുറ്റിലുമുണ്ട്. പിൻസീറ്റിൽ  അത്രയ്ക്കൊന്നും സ്പേസ് ഇല്ലെങ്കിലും കംഫോർട്ടബിളായി  ഇരിക്കാൻ  കഴിയും. മുൻസീറ്റുകൾക്ക്  മികച്ച കുഷ്യനുകൾ  ഉണ്ടെന്ന് മാത്രമല്ല നല്ല പുറംകാഴ്ചകളും കിട്ടും. സസ്പെന്ഷൻ  ഉയർത്തിയാൽ , മുംബൈയിലെ ബസ് ഡ്രൈവർമാരുമായി മത്സരിക്കാവുന്ന അത്രയും പൊക്കത്തിലിരിക്കാം. ഇത് നിങ്ങൾക്ക്  നഗരത്തിൽ  നല്ല കോൺഫിഡൻസ്  നൽകും .

വാഹനത്തിന് കരുത്ത് നൽകുന്നത് 258 ബിഎച്ച്പിയും 600എൻ  എം  ടോർക്കുമുള്ള മൂന്ന് ലിറ്റർ  ടിഡിവി 6 എഞ്ചിനാണ്. നഗരത്തിനകത്ത് അത് പരിഷ്കാരത്തോടെ പെരുമാറും. പക്ഷെ ഒരു റൈഡിന് ശ്രമിച്ചാൽ  നല്ല കുതിപ്പ് നൽകും . വെറും 7.7 സെക്കണ്ടിൽ  പൂജ്യത്തിൽ  നിന്നും 100 ലേക്ക് കുതിക്കും. എട്ട് സ്പീഡുകളോട് കൂടിയ ഇസെഡ്എഫ് ഗിയർ  ബോക്സ് വളരെ മൃദുവും എളുപ്പത്തിൽ  ഷിഫ്റ്റ് ചെയ്യാവുന്നതുമാണ്. ഈ വി 6 എഞ്ചിൻ  സ്പീഡിൽ  പറപ്പിക്കുമ്പോഴും മൃദുവായ ശബ്ദമേ പുറത്തെടുക്കൂ എന്നതാണ്. കൂടുതൽ  ശബ്ദവും വേഗതയും ആവശ്യമെങ്കിൽ  റേഞ്ച് റോവറിന്റെ തന്നെ കൂടുതൽ  കരുത്തുള്ള മറ്റൊരു എഞ്ചിന് തിരഞ്ഞെടുക്കാം – 4.4 ലിറ്റർ  വി 8 ഡിസൽ  എഞ്ചിന്! അതുപോലെ 3.0 ലിറ്റർ  വി 6, അഞ്ച് ലിറ്റർ  വി 8 എന്നീ പെട്രോൾ എഞ്ചിനുകളും പരീക്ഷിക്കാം.

റേഞ്ച് റോവർ  ഒരു ആഡംബര ഓഫ് റോഡർ  എന്ന നിലയിലാണ് വിപണിയിൽ  എത്തിയത്. പക്ഷെ റേഞ്ച് റോവർ  സ്പോര്ട് വലിപ്പത്തിന്റെ കാര്യത്തിൽ  ഇതിനേക്കാൾ  അല്പം ചെറുതും കൂടുതൽ  സ്‌പോർട് സ്പിരിറ്റ് പകരുന്നതും വിലനിലവാരത്തിൽ  അല്പം താഴെയും നിലകൊള്ളുന്നു. കറങ്ങാൻ  മുതിരുന്നതിന് മുമ്പ് വണ്ടിയുടെ വലിപ്പം, ഭാരം എന്നിവ സംബന്ധിച്ച് നല്ല ധാരണയുണ്ടാക്കണം. പോര്ഷെ കായെനോ എസ് വി ആറോ അല്ലെങ്കിലും നിങ്ങളെ അസ്വസ്ഥരാക്കാതെ തന്നെ മതിപ്പുതോന്നുന്ന വേഗതയിൽ  കുതിക്കാൻ  റേഞ്ച് റോവർ  സ്‌പോർട്ടിനാകും. വാഹനത്തിന്റെ കരുത്തിനെയും കുതിപ്പിനെയും കൈകാര്യം ചെയ്യാൻ സഹായിക്കുന്ന രീതിയിലാണ് എയർ  സസ്പെന്ഷൻ  ഒരുക്കിയിരിക്കുന്നത്.

Range-Rover-Sport-Plug-in-Hybrid-9

1.23 കോടി രൂപയാണ് റേഞ്ച് റോവർ  സ്പോര്ടിന്റെ വില. ഈ വിലയ്ക്ക് ലാൻഡ്  റോവർ  ബ്രാന്റുകളുടെ എസ് യു വികൾ  ലഭ്യമാണ്. ഇനി സ്റ്റൈൽ  വേണമെന്നുള്ളവർക്ക്  വെലർ  ഉണ്ട്. കുറെക്കൂടി സ്പോർട്സ്  കരുത്തുള്ളതും റോഡ് ഇണക്കമുള്ളതുമായ വാഹനമാണ് വെലർ . ഇനി ഔട്ട് ഡോർ  പ്രേമികൾക്കാകട്ടെ ഇതേ വിലയിൽ  ഏത് യാത്രയ്ക്കുതകുന്നതും കുറെക്കൂടി വലിപ്പമുള്ളതുമായ ഡിസ്കവറി ഉണ്ട്. റേഞ്ച് റോവർ  സ്‌പോർട്  ഇത് രണ്ടിന്റെയും മികച്ച ഗുണങ്ങൾ  നൽകുന്നു – അതായത് ഓഫ് റോഡിലും ഓൺ  റോഡിലും മികച്ച അനുഭവം റേഞ്ച് റോവർ  സമ്മാനിക്കുന്നു. പുതിയ അപ്ഡേറ്റോടെ റേഞ്ച് റോവർ  കൂടുതൽ മികച്ചതായി മാറിയിരിക്കുന്നു.

വിവേക് വേണുഗോപാൽ

Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.