ഇന്ത്യന്‍ എക്‌സ്പ്രസ് – ഇന്‍ഡള്‍ജ് മിസ് ഗ്ലാം വേള്‍ഡ്

ഇന്ത്യന്‍ എക്‌സ്പ്രസ് – ഇന്‍ഡള്‍ജ് മിസ് ഗ്ലാം വേള്‍ഡ്

 

_O4A4743ലോകത്തിലെ ഏറ്റവും സൗന്ദര്യവും കഴിവുമുള്ള യുവതികളെ കണ്ടെത്താനായി ഡോ. അജിത് രവി നടത്തുന്ന അന്താരാഷ്ട്ര സൗന്ദര്യ മത്സരമായ മിസ് ഗ്ലാം വേള്‍ഡിന്റെ ഗ്രൂമിംഗ് ആരംഭിച്ചു. ഏപ്രില്‍ 27ന് കൊച്ചിയിലെ ആഡ്ലക്സ് ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന മത്സരത്തിന്റെ മുഖ്യപ്രായോജകര്‍ ഇന്ത്യന്‍ എക്‌സ്പ്രസാണ്. ഡിക്യു വാച്ചസ്, ജ്യോതി ലബോറട്ടറീസ്, ഐ.സി.എല്‍ ഫിന്‍കോര്‍പ് എന്നിവരാണ് പവേര്‍ഡ് ബൈ പാര്‍ട്‌ണേഴ്‌സ്.

ലോകത്തിലെ 40 രാജ്യങ്ങളില്‍ നിന്നുള്ള മത്സരാര്‍ത്ഥികള്‍ മാറ്റുരയ്ക്കുന്ന മിസ് ഗ്ലാം വേള്‍ഡ് ഇന്ത്യന്‍ എക്‌സ്പ്രസിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്നത് പെഗാസസാണ്. മലയാളിയായ എലീന കാതറിന്‍ അമോണാണ് (മിസ് സൗത്ത് ഇന്ത്യ 2015, മിസ് ദിവ ടോപ് 6, മിസ് ക്വീന്‍ ഓഫ് ഇന്ത്യ ടോപ് 4) ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്. നാഷണല്‍ കോസ്റ്റിയൂം, റെഡ് കോക്ക്‌ടെയില്‍, വൈറ്റ് ഗൗണ്‍ എന്നിങ്ങനെ മൂന്ന് റൗണ്ടുകളുള്ള മത്സരത്തിന്റെ ഗ്രൂമിംഗ് സെക്ഷന്‍ ഏപ്രില്‍ 20ന് കൊച്ചി മാരിയറ്റ് ഹോട്ടലില്‍ ആരംഭിച്ചു. യോഗ, മെഡിറ്റേഷന്‍, വ്യക്തിത്വ വികസനം, സൗന്ദര്യ സംരക്ഷണം, കാറ്റ് വാക്ക് ട്രെയിനിംഗ്, ഫോട്ടോഷൂട്ട്, ടാലന്റ് സെര്‍ച്ച് എന്നിവയടങ്ങിയ ഗ്രൂമിങ് മത്സരാര്‍ത്ഥികള്‍ക്ക് പുത്തന്‍ ഉണര്‍വ്വ് നല്‍കും. മോഡലിംഗ് രംഗത്തെ പ്രമുഖരായ അഞ്ജലി റൂത്ത്, അലീഷ റൂത്ത്, വാലന്റീന മിശ്ര ( മിസിസ് ഏഷ്യ ഇന്ത്യ ഇന്റര്‍നാഷണല്‍), സുദക്ഷിണ തമ്പി ( യോഗ ട്രെയിനര്‍), സമീര്‍ ഖാന്‍ (കൊറിയോഗ്രാഫര്‍) എന്നിവരാണ് ഗ്രൂമിങ്ങിന് നേതൃത്വം നല്‍കുന്നത്. ഫാഷന്‍, സിനിമ രംഗത്തെ പ്രമുഖ വ്യക്തികളാണ് ജഡ്ജിംഗ് പാനലില്‍ അണിനിരക്കുന്നത്.
3.5 ലക്ഷം രൂപയാണ് മിസ് ഗ്ലാം വേള്‍ഡ് വിജയിക്ക് നല്‍കുന്ന സമ്മാനത്തുക. ഫസ്റ്റ് റണ്ണറപ്പിന് 2.5 ലക്ഷം രൂപയും സെക്കന്റ് റണ്ണറപ്പിന് 1.5 ലക്ഷം രൂപയും സമ്മാനമായി ലഭിക്കും. പറക്കാട്ട് ജ്വല്ലേഴ്‌സ് രൂപകല്പന ചെയ്ത സുവര്‍ണ കിരീടമാണ് വിജയികളെ അണിയിക്കുന്നത്.

വിജയികള്‍ക്ക് പുറമെ മിസ് ബ്യൂട്ടിഫുള്‍ സ്‌മൈല്‍, മിസ് ബ്യൂട്ടിഫുള്‍ ഹെയര്‍, മിസ് ബ്യൂട്ടിഫുള്‍ സ്‌കിന്‍, മിസ് ബ്യൂട്ടിഫുള്‍ ഫേസ്, മിസ് ബ്യൂട്ടിഫുള്‍ ഐസ്, മിസ് ടാലന്റ്, മിസ് പേഴ്‌സണാലിറ്റി, മിസ് കാറ്റ് വാക്ക്, മിസ് ഫോട്ടോജനിക്, മിസ് വ്യൂവേഴ്‌സ് ചോയ്‌സ്, മിസ് പെര്‍ഫക്ട് ടെന്‍, മിസ് കണ്‍ജീനിയാലിറ്റി, മിസ് സോഷ്യല്‍ മീഡിയ, മിസ് ഫിറ്റ്നസ്, ബെസ്റ്റ് നാഷണല്‍ കോസ്റ്റിയൂം എന്നീ വിഭാഗങ്ങളിലും പുരസ്‌കാരങ്ങള്‍ നല്‍കും.
ശരീര പ്രദര്‍ശനത്തിന് പ്രാധാന്യം നല്‍കുന്ന ബിക്കിനി റൗണ്ട് പൂര്‍ണമായും ഒഴിവാക്കിക്കൊണ്ടാണ് പെഗാസസ് സൗന്ദര്യ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നതെന്ന് പെഗാസസ് സ്ഥാപകനും ചെയര്‍മാനുമായ ഡോ. അജിത് രവി അറിയിച്ചു. ഇന്ത്യയുടെ സാംസ്‌കാരിക പാരമ്പര്യമൂല്യങ്ങള്‍ ലോകജനതയ്ക്ക് മുന്നിലെത്തിക്കാനാണ് ഈ മത്സരത്തിലൂടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ക്ഷണിക്കപ്പെട്ട അതിഥികള്‍ക്ക് മാത്രമായിരിക്കും മത്സരം കാണാന്‍ അവസരം ലഭിക്കുക. ബ്ലാക്ക്, വൈറ്റ്, റെഡ് എന്നീ നിറങ്ങളിലുള്ള വസ്ത്രമായിരിക്കണം അതിഥികള്‍ ധരിക്കേണ്ടത്.
മെഡിമിക്‌സ്, സ്‌കോട് വില്‍സന്‍, കല്പന ഇന്റര്‍നാഷണല്‍, പറക്കാട്ട് റിസോര്‍ട്‌സ്, ഐശ്വര്യ അഡ്വര്‍ടൈസിംഗ് എന്നിവരാണ് മിസ് ഗ്ലാം വേള്‍ഡ് 2018ന്റെ ഇവന്റ് പാര്‍ട്‌ണേഴ്‌സ്.

 

Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.