ഡബ്ല്യൂആര്‍-വി: പുതിയ ക്രോസ് ഹാച്ചുമായി ഹോണ്ട

ഡബ്ല്യൂആര്‍-വി: പുതിയ ക്രോസ് ഹാച്ചുമായി ഹോണ്ട

wrv-gallery-slider2നിലവില്‍ വിപണിയിലുള്ള ഒരു ഹാച്ച്ബാക്കിനോട് എസ്‌യുവിയുടെ ചില സൗകര്യങ്ങള്‍ കൂട്ടിച്ചേര്‍ക്കുമ്പോള്‍ കിട്ടുന്നതെന്തോ അതാണ് ഒരു ക്രോസ് ഹാച്ച് എന്ന് പറയാം. ടൊയോട്ട അവരുടെ എത്തിയോസ് ക്രോസില്‍ നിന്നും ഒരു ക്രോസ് ഹാച്ചിന് രൂപം നല്‍കിയിട്ടുണ്ട്. ഹ്യൂണ്ടായ് അവരുടെ ഐ20 ആക്ടീവും ഫോക്‌സ്‌വാഗന്‍ അവരുടെ ക്രോസ് പോളോയും ഫിയറ്റ് അവരുടെ അവെന്‍ചുറയും ഇതുപോലെ പരീക്ഷണങ്ങള്‍ക്ക് വിധേയമാക്കിയിട്ടുണ്ട്. ഇനി ഹോണ്ടയുടെ ഊഴമാണ്. അവര്‍ ജാസ് എന്ന ഹാച്ച്ബാക്കില്‍ നിന്നും ഒരു ക്രോസ് ഹാച്ച് സൃഷ്ടിച്ചിരിക്കുകയാണ്. അതാണ് ഡബ്ല്യുആര്‍-വി. ഈ ശ്രേണിയിലേക്ക് വൈകിയാണ് എത്തിയതെങ്കിലും എല്ലാ ആഘോഷങ്ങളും കയ്യില്‍ കരുതിയാണ് ഡബ്ല്യുആര്‍-വിയുടെ പ്രവേശനം.

ഞാന്‍ ക്രോസ്ഹാച്ചുകളുടെ ആരാധകനല്ല. പക്ഷെ ഡബ്ല്യുആര്‍-വി എന്നത് യാതൊരു പോരായ്മകളും ഇല്ലാത്ത കാര്‍ ആണെന്ന് വേണം പറയാന്‍. പല ക്രോസ് ഹാച്ചുകളും പ്ലാസ്റ്റിക് ക്ലാഡിങ്ങും പുതിയ വീലുകളും റൂഫ് റെയിലുകളും ഫിറ്റ് ചെയ്താണ് ഇറങ്ങിയതെങ്കില്‍, ഡബ്ല്യു ആര്‍-വി ഇതില്‍ നിന്നും തികച്ചും വ്യത്യസ്തനാണ്. അടിമുടി മാറ്റത്തോടെയാണ് ഹോണ്ട ഈ ക്രോസ് ഹാച്ച് രൂപകല്‍പന ചെയ്തിരിക്കുന്നത്. കൂറ്റന്‍ വീലുകള്‍ക്ക് പുറമെ, ഉയര്‍ന്ന സസ്‌പെന്‍ഷനും കൂടുതല്‍ ഉപകരണങ്ങളും കൂട്ടിച്ചേര്‍ത്തിരിക്കുന്നു. ജാസില്‍ നിന്നും അടിസ്ഥാനപരമായി തന്നെ വ്യത്യസ്തമാണ് ഡബ്ല്യുആര്‍-വി. ഉയര്‍ന്ന ബോണറ്റ് ലൈന്‍ അതിന് കാഴ്ചയില്‍ ബോക്‌സ് ലുക്കാണ് നല്‍കിയിരിക്കുന്നത്. ഹെഡ് ലാമ്പുകളും ഗ്രില്ലുകളും പുതിയ ഉയര്‍ന്ന ബമ്പറിനോട് നല്ലതുപോലെ ലയിപ്പിച്ചെടുത്തിരിക്കുന്നു. ഈ ബമ്പറിലാണ് രണ്ടാമത്തെ ഗ്രില്ലും സ്‌കഫ് പ്ലേറ്റും പിടിപ്പിച്ചിരിക്കുന്നത്. പിന്‍ഭാഗത്തിന് ബൂട്ട് ലിഡിലേക്ക് നീണ്ടിരിക്കുന്ന പുതിയ എല്‍-ആകൃതിയോട് കൂടിയ ടെയില്‍ ലാമ്പുകള്‍ ഉണ്ട്. ഒരു വശത്ത് നിന്നും നോക്കിയാല്‍ ജാസിന്റേതുപോലെ തന്നെയാണ്. വണ്ടിക്ക് ചുറ്റും പിടിപ്പിച്ചിരിക്കുന്ന ക്ലാഡിങ്ങും വീല്‍ ആര്‍ച്ചുകളും മാത്രമാണ് അധികമായുള്ളത്. 16 ഇഞ്ച് വീലുകളും കൂറ്റന്‍ ടയറുകളും ഉള്ള ഡബ്ല്യുആര്‍-വി മികച്ച കാഴ്ച തന്നെ.

ഡാഷ് ബോര്‍ഡില്‍ പിടിപ്പിച്ച അലുമിനിയം ട്രിമും ഗിയര്‍ നോബും നടുവിലുള്ള ആം റെസ്റ്റും ഒഴിച്ചാല്‍ ജാസ് പോലെ തന്നെയാണ് ഈ ക്രോസ് ഹാച്ച്. ആദ്യമായി സണ്‍ റൂഫോടെ ഇറങ്ങുന്ന ക്രോസ് ഹാച്ചാണ് ഡബ്ല്യുആര്‍-വി. ഒട്ടേറെ ഇന്ത്യക്കാര്‍ സണ്‍ റൂഫിനായി കൊതിച്ചിരിക്കുമ്പോഴാണ് ഹോണ്ട തങ്ങളുടെ ക്രോസ് ഹാച്ചില്‍ ഈ മാറ്റം പരിചയപ്പെടുത്തുന്നത്. ക്രൂസ് കണ്‍ട്രോള്‍, കീ ഇല്ലാതെ അകത്തുകടക്കല്‍, സ്റ്റാര്‍ട്ട് -സ്റ്റോപ്പ് ബട്ടണുകള്‍ എന്നിവ ഡബ്ല്യുആര്‍-വിയുടെ ഡീസല്‍ പതിപ്പിനുണ്ട്. തികച്ചും വ്യത്യസ്തമായ വയറിംഗും ഇസിയുവും ഉപയോഗിച്ചിരിക്കുന്നതിനാല്‍ പെട്രോള്‍ വാഹനത്തില്‍ ഈ മാറ്റം ഇല്ല. ഏഴ് ഇഞ്ചിന്റെ ടച്ച് സ്‌ക്രീന്‍ വിനോദ സംവിധാനം എളുപ്പത്തില്‍ ഉപയോഗിക്കാവുന്നതാണ്. സീറ്റുകള്‍ ജാസിന്റേതുപോലെ തന്നെയാണെങ്കിലും ഉയരത്തില്‍ പിടിപ്പിച്ചിരിക്കുന്നതിനാല്‍ ഉള്ളിലേക്ക് പോകാനും പുറത്തുകടക്കാനും എളുപ്പം. ജാസിനുള്ള മുകളിലേക്ക് മടക്കാവുന്ന പിന്നിലെ മാജിക് സീറ്റികള്‍ ഡബ്ല്യുആര്‍-വിയ്ക്കില്ല. ബൂട്ടിലെ ഇടം 363 ലിറ്ററോളം വരും.

അടുത്ത പേജില്‍ തുടരുന്നു

Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.