പെഗാസസ് സെലിബ്രിറ്റി ക്രിക്കറ്റ് ടൂര്‍ണമെന്റ്: ഐഡിയാസ് ക്രിക്കറ്റ് ക്ലബ്ബ് ജേതാക്കള്‍

പെഗാസസ് സെലിബ്രിറ്റി ക്രിക്കറ്റ് ടൂര്‍ണമെന്റ്: ഐഡിയാസ് ക്രിക്കറ്റ് ക്ലബ്ബ് ജേതാക്കള്‍

 

_MG_9266കൊച്ചി:

പെഗാസസിന്റെ നേതൃത്വത്തില്‍ നടത്തിയ സെലിബ്രിറ്റി ക്രിക്കറ്റ് ടൂര്‍ണമെന്റ് (സി.സി.ടി) ഒന്നാം സീസണില്‍ ഐഡിയാസ് ക്രിക്കറ്റ് ക്ലബ്ബ് ജേതാക്കളായി. സംവിധായകന്‍ ജീന്‍ പോള്‍ ലാലിന്റെ ഉടമസ്ഥതയിലുള്ള ഐഡിയാസ് ക്രിക്കറ്റ് ക്ലബ്ബിനുവേണ്ടി അദ്ദേഹത്തിന്റെ ചിത്രങ്ങളുടെ അണിയറ പ്രവര്‍ത്തകരാണ് ക്രീസില്‍ ഇറങ്ങിയത്. കൊച്ചി റമദ റിസോര്‍ട്‌സില്‍വെച്ച് നടന്ന ചടങ്ങില്‍ മണപ്പുറം ഫിനാന്‍സ് ലിമിറ്റഡ് എം.ഡി ആന്റ് സി.ഇ.ഒ വി.പി നന്ദകുമാര്‍, പെഗാസസ് ചെയര്‍മാന്‍ അജിത് രവി, സംവിധായകന്‍ സലാം ബാപ്പു എന്നിവര്‍ ചേര്‍ന്ന് വിജയികള്‍ക്കുള്ള എവര്‍റോളിംഗ് ട്രോഫി സമ്മാനിച്ചു. മെയ് 17ന് കളമശ്ശേരി സെന്റ് പോള്‍സ് ഗ്രൗണ്ടില്‍ നടന്ന ഫൈനല്‍ മത്സരത്തില്‍ ടീം പ്രൊഡ്യൂസേഴ്‌സിനെ പരാജയപ്പെടുത്തിയാണ് ഐഡിയാസ് ക്രിക്കറ്റ് ക്ലബ്ബ് വിജയകിരീടം ചൂടിയത്. ഐഡിയാസ് ക്രിക്കറ്റ് ക്ലബ്ബിന്റെ ജിബുവാണ് ഫൈനല്‍ മത്സരത്തിലെ മാന്‍ ഓഫ് ദ മാച്ച്. ടീം പ്രൊഡ്യൂസേഴ്‌സിലെ ജോര്‍ജാണ് മാന്‍ ഓഫ് ദി സീരീസ്. ടീം പ്രൊഡ്യൂസേഴ്‌സിലെ അംഗങ്ങളായ സുജിത് മനുവും ഉണ്ണി ശിവപാലും യഥാക്രമം മികച്ച ബാറ്റ്‌സ്മാനും മികച്ച ക്യാച്ചിനുമുള്ള പുരസ്‌കാരങ്ങള്‍ നേടി. ഡയറക്ടേഴ്‌സ് ഇലവനിലെ മമ്മാസ് മികച്ച ബൗളറായും ശ്യാം മോഹന്‍ മികച്ച വിക്കറ്റ് കീപ്പ്‌റായും തിരഞ്ഞെടുക്കപ്പെട്ടു. ഡയറക്ടേഴ്‌സ് ഇലവണ്‍, ഐഡിയാസ് ക്രിക്കറ്റ് ക്ലബ്ബ്, ടീം പ്രൊഡ്യൂസേഴ്‌സ്, ടെലിവിഷന്‍ ടൈഗേഴ്‌സ്, കൊച്ചിന്‍ മ്യൂസിക് ചലഞ്ചേഴ്‌സ്, മീഡിയ സ്‌ട്രൈക്കേഴ്‌സ് കേരള, മാസ്റ്റര്‍ ബ്ലാസ്റ്റേഴ്‌സ്, മാ ഫൈറ്റേഴ്‌സ്, സെലിബ്രിറ്റി റൈസിംഗ് സ്റ്റാര്‍സ് എന്നിവരാണ് സെലിബ്രിറ്റി ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ പങ്കെടുത്ത ടീമുകള്‍.

Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.