ബി.ജെ.പിയുടെ നയങ്ങള്‍ ജനങ്ങള്‍ അംഗീകരിച്ചുവെന്ന് അമിത് ഷാ

ബി.ജെ.പിയുടെ നയങ്ങള്‍ ജനങ്ങള്‍ അംഗീകരിച്ചുവെന്ന് അമിത് ഷാ

 

amit-shah-2ന്യൂഡല്‍ഹി: ബി.ജെ.പിയുടെ നയങ്ങള്‍ ജനങ്ങള്‍ അംഗീകരിച്ചുവെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. സ്വാതന്ത്ര്യാനന്തര ഇന്ത്യ കണ്ട ഏറ്റവും ജനപ്രീതിയുള്ള നേതാവാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെന്നും അദ്ദേഹം പറഞ്ഞു. മോദിയുടെ നേതൃത്വത്തിന്റെ വിജയമാണ് ഉത്തര്‍പ്രദേശിലെ വിജയത്തിന് പിന്നിലെന്നും അമിത് ഷാ വ്യക്തമാക്കി. ആരോപണങ്ങള്‍ക്കെതിരെയുള്ള ജനങ്ങളുടെ മറുപടിയാണ് തെരഞ്ഞെടുപ്പിലെ വിജയമെന്നും ജനവിധി മാനിച്ച് പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നാലു സംസ്ഥാനങ്ങളില്‍ ബിജെപി സര്‍ക്കാര്‍ ഉണ്ടാക്കുമെന്നും അമിത് ഷാ പാര്‍ട്ടി ആസ്ഥാനത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഉത്തര്‍പ്രദേശിനൊപ്പം ഉത്തരാഖണ്ഡിലും ബി.ജെ.പി വിജയം നേടി. 70 അംഗ നിയമസഭയില്‍ 53 സീറ്റ് നേടിയാണ് ബി.ജെ.പി അധികാരം നേടിയത്.

 

Photo Courtesy : Google / Images may be subjected to copyright

Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.