ചീര അടദോശ

ചീര അടദോശ

dosaആവശ്യമുള്ള സാധനങ്ങള്‍

ഗോതമ്പുപൊടി 1 കപ്പ്
ചീരയില അരിഞ്ഞത് 1 കപ്പ്
ചുവന്നുള്ളി നീളത്തില്‍ അരിഞ്ഞത് 10 എണ്ണം
പച്ചമുളക് ചെറുതായി അരിഞ്ഞത് 5 എണ്ണം
ഇഞ്ചി ഗ്രേറ്റ് ചെയ്തത് 1 ഇടത്തരം കഷണം
ഉപ്പ് പാകത്തിന്
എണ്ണ പാകത്തിന്
വെള്ളം ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ഗോതമ്പുപൊടിയിലേക്ക് ചീരയില, ചുവന്നുള്ളി, പച്ചമുളക്, ഇഞ്ചി, ഉപ്പ് എന്നിവ ചേര്‍ത്ത് അല്‍പ്പം വെള്ളത്തില്‍ കട്ടിയില്‍ കുഴയ്ക്കുക. ദോശക്കല്ലില്‍ എണ്ണ പുരട്ടി കൈകൊണ്ട് അധികം കട്ടിയില്ലാതെ പരത്തിയെടുക്കാം. ഒരു വശം മൊരിഞ്ഞശേഷം മറിച്ചിടുക. ചൂടോടെ ചമ്മന്തിക്കൊപ്പം വിളമ്പാം.

 

Photo Courtesy : Google/images may subject to copyright

Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.