മുഖക്കുരുവില്‍ നിന്നും രക്ഷനേടാന്‍ ഏഴ് വഴികള്‍

മുഖക്കുരുവില്‍ നിന്നും രക്ഷനേടാന്‍ ഏഴ് വഴികള്‍

pimples-woman-faceതലേന്ന് രാത്രിയില്‍ വൃത്തിയായിരുന്ന മുഖത്ത് പിറ്റേന്ന് രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ മുഖക്കുരുക്കള്‍ പൊട്ടിമുളക്കുന്നത് പലരുടെയും അനുഭവമാണ്. ആര്‍ത്തവകാലത്ത്, ശരീരത്തില്‍ ഹോര്‍മോണുകളുടെ ഒട്ടേറെ മാറ്റങ്ങള്‍ സംഭവിക്കാറുണ്ട്. മുഖക്കുരുക്കള്‍ പൊട്ടിമുളക്കുന്നത് ഈ മാറ്റത്തിന്റെ ഭാഗമാണ്. തന്റെ മുഖസൗന്ദര്യത്തെക്കുറിച്ച് സംശയിക്കുന്നവരെ സംബന്ധിച്ചിടത്തോളം മുഖക്കുരു വലിയ തലവേദനയാണ്. ചിലരുടെ മുഖത്ത് മുഖക്കുരുക്കള്‍ കൂട്ടംകൂട്ടമായി പൊട്ടിമുളക്കുന്നത് കാണാം. നിങ്ങള്‍ മലരിന്റെ (പ്രേമം സിനിമയിലെ നായിക) ആരാധകരല്ലെങ്കില്‍ ഈ മുഖക്കുരുക്കൂട്ടം തീര്‍ച്ചയായും ഉറക്കം കെടുത്തും. ഇതാ മുഖക്കുരു ഒഴിവാക്കാന്‍ ചില ഫലപ്രദമായ വഴികള്‍…

1. ഐസ് ക്യൂബുകള്‍
ഇത് വളരെ ലളിതമായ മാര്‍ഗ്ഗമാണ്. വൃത്തിയുള്ള പഞ്ഞിയില്‍ രണ്ട് ഐസ് ക്യൂബ് വെക്കുക. ഇത് മുഖക്കുരുക്കള്‍ക്ക് മീതെ ഒരു മിനിറ്റ് നേരം അമര്‍ത്തുക. ഒന്നു രണ്ട് തവണ ആവര്‍ത്തിക്കുക. ഏതാനും ദിവസങ്ങളില്‍ തുടര്‍ച്ചയായി ഇങ്ങനെ ചെയ്താല്‍ മുഖക്കുരുക്കള്‍ ഒഴിഞ്ഞുപോകും.

2. സ്റ്റീം ബാത്ത്: ദിവസവും രണ്ട് നേരം മുഖത്ത് ആവി പിടിക്കുന്നത് മുഖക്കുരുവിനെ പ്രതിരോധിക്കുവാനുള്ള മികച്ച മാര്‍ഗ്ഗമാണ്. പതിവായി ആവി പിടിക്കുന്നത് മുഖക്കുരുക്കളിലെ കുഴികള്‍ തുറക്കാന്‍ സഹായിക്കും. ഇതിലൂടെ എണ്ണമയവും അഴുക്കും ഇല്ലാത്ത സുന്ദരമായ മുഖം നിങ്ങള്‍ക്ക് ലഭിക്കും.
3. നാരങ്ങ: രാത്രി ഉറങ്ങാന്‍ പോകുന്നതിന് മുമ്പ് ചെറുനാരങ്ങ നീര് മുഖത്ത് പുരട്ടുന്നത് മുഖക്കുരു അകറ്റും. ചെറുനാരങ്ങയില്‍ അടങ്ങിയിട്ടുള്ള വൈറ്റമിന്‍ സി ചര്‍മ്മത്തിന്റെ ആരോഗ്യത്തെ സംരക്ഷിച്ച് മുഖക്കുരുവിനെ ഇല്ലാതാക്കുന്നു. ഇതിന് പുതിയ ചെറുനാരങ്ങ തന്നെ ഉപയോഗിക്കണം. കുപ്പികളിലാക്കി കിട്ടുന്ന ജ്യൂസ് ഉപയോഗിക്കുന്നത് ചര്‍മ്മത്തെ ദോഷകരമായി ബാധിക്കും.

4. തേന്‍: തേനില്‍ അല്‍പം ഉപ്പ് ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. ഈ മിശ്രിതം മുഖത്ത് പുരട്ടി 15 മിനിറ്റിന് ശേഷം ചൂടുവെള്ളത്തില്‍ കഴുകിവൃത്തിയാക്കുന്നത് മുഖക്കുരുവിനെ തുരത്തും.
5. പപ്പായ പള്‍പ്പ്: പഴുത്ത പപ്പായ കുഴമ്പ് രൂപത്തിലാക്കി മുഖത്ത് പുരട്ടുക. 20 മിനിറ്റിന് ശേഷം ചൂടുവെള്ളത്തില്‍ കഴുകി വൃത്തിയാക്കണം. സോപ്പിന് പകരം ഫേസ് വാഷ് ഉപയോഗിക്കണം. പപ്പായയില്‍ അടങ്ങിയ ആന്റി ഓക്‌സിഡന്റുകള്‍ മുഖക്കുരുക്കളെ തടയും.
6. മുട്ടയുടെ വെള്ളക്കരു: മുട്ടയിഷ്ടപ്പെടുന്നവര്‍ക്ക് ഈ മാര്‍ഗ്ഗം ഇഷ്ടമായിരിക്കും. മുട്ടയുടെ വെള്ളക്കരു നന്നായി പതപ്പിച്ച് പുരികവും കണ്ണിന്റെ ഭാഗങ്ങളും ഒഴികെ മുഖത്ത് എല്ലായിടത്തും പുരട്ടണം. 15 മിനിറ്റിന് ശേഷം കഴുകിക്കളയുന്നത് മുഖക്കുരു അകറ്റും.

7. കുക്കുംബര്‍ ജ്യൂസ്: കുക്കുംബര്‍ തീരെ കനം കുറഞ്ഞ പാളികളായി വട്ടത്തില്‍ അരിഞ്ഞ്് തണുത്ത വെള്ളത്തില്‍ മുക്കിവെക്കുക. ഒരു മണിക്കൂര്‍ കഴിഞ്ഞ് കുക്കുംബര്‍ മാറ്റിക്കഴിഞ്ഞ ശേഷം ഈ വെള്ളം കുടിക്കുക.. വെള്ളരിക്കയിലെ വൈറ്റമിനും പോഷകങ്ങളും നിറഞ്ഞ ഈ വെള്ളം മുഖക്കുരുവിന് ഉത്തമ പരിഹാരമാണ്.

ഈ സൗന്ദര്യവിദ്യകള്‍ ഉപയോഗിച്ചു നോക്കൂ… മുഖക്കുരു മാഞ്ഞ സുന്ദരമായ മുഖം സ്വന്തമാക്കാം.

 

Photo Courtesy : Google/ Images may be subjected to copyright

Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.