ഡാറ്റ്‌സണ്‍ റെഡി ഗോ

ഡാറ്റ്‌സണ്‍ റെഡി ഗോ

Datsun-redi-GO-Reviewനിസ്സാന്റെ വില കുറഞ്ഞ കാറുകള്‍ക്കുള്ള ഉപബ്രാന്റായ ഡാറ്റ്‌സണില്‍ നിന്നും ഇന്ത്യയിലിറങ്ങുന്ന മൂന്നാമത്തെ സംഭാവനയാണ് ഡാറ്റ്‌സണ്‍ റെഡി ഗോ. ഇത് ഒരു എന്‍ട്രി ലെവല്‍ കാര്‍ ആണ്. നിസ്സാന്റെ തന്നെ വില കുറഞ്ഞ വിഭാഗത്തില്‍പ്പെട്ട കാറായ റെനോ ക്വിഡിന്റെ കൂട്ടത്തില്‍പ്പെടുത്താവുന്ന ഒന്നാണ് ഡാറ്റ്‌സണ്‍ റെഡി ഗോയും. മാരുതിയുടെ ആള്‍ട്ടോയെയും ഹ്യൂണ്ടായിയുടെ ഇയോണിനെയും തോല്‍പ്പിക്കാന്‍ ഇറക്കിയ കാറുകള്‍ ആണ് ഇവ രണ്ടും. നിസ്സാന്‍ തന്നെ ഇന്ത്യയില്‍ വേരു പടര്‍ത്തുന്ന കാര്യത്തില്‍ വിഷമിച്ചുകൊണ്ടിരിക്കെ എന്തിനാണ് മറ്റൊരു ഉപബ്രാന്റിലൂടെ(ഡാറ്റ്‌സണ്‍) വീണ്ടും ഒരു വിലകുറഞ്ഞ കാര്‍ കൂടി ഇറക്കുന്നതെന്ന് മനസ്സിലാവുന്നില്ല. ഡാറ്റ്‌സണ്‍ ബ്രാന്റിനെ ഇന്ത്യയിലെ ഉപഭോക്താക്കള്‍ ഇനിയും ഗൗരവത്തിലെടുത്തിട്ടില്ല. ആഗോള എന്‍സിഎപി(പുതിയ കാറുകളുടെ സേഫ്റ്റി അളക്കുന്ന പദ്ധതി) ടെസ്റ്റില്‍ ഡാറ്റ്‌സന്റെ ഗോ പരാജയമായതോടെ കഴിഞ്ഞ വര്‍ഷം ഡാറ്റ്‌സന്റെ പേരിന്റെ തിളക്കം പിന്നെയും കുറഞ്ഞു. പക്ഷെ എല്ലാ വിമര്‍ശനങ്ങളില്‍ നിന്നും പേരുദോഷങ്ങളില്‍ നിന്നും തലയൂരാനുള്ള വഴിയായാണ് ഇപ്പോള്‍ റെഡി ഗോ ബ്രാന്റിലൂടെയുള്ള വരവ്.

ക്വിഡില്‍ ഉപയോഗിച്ചിട്ടുള്ള അതേ വില കുറഞ്ഞ സിഎംഎഫ്-എ ആര്‍കിടെക്ചറാണ് റെഡി ഗോയിലും ഉപയോഗിച്ചിരിക്കുന്നത്. ക്വിഡ് ഒരു മിനി എസ്‌യുവിയുടെ മാതൃകയിലാണ് ഡിസൈന്‍ ചെയ്തിരിക്കുന്നതെങ്കില്‍ റെഡി ഗോ ഒരു സിറ്റി കാര്‍ എന്ന നിലയിലാണ് രൂപകല്‍പന ചെയ്തിരിക്കുന്നത്. ക്വിഡിനേക്കാള്‍ 25 സെന്റിമീറ്റര്‍ നീളക്കുറവ് ഉണ്ട്. അതേ സമയം ക്വിഡിനേക്കാള്‍ അല്‍പം മെലിഞ്ഞതും അതേ സമയം അല്‍പം ഉയരം കൂടിയതുമായ കാര്‍ ആണ് റെഡി ഗോ. അതുകൊണ്ട് തന്നെ സിറ്റിയിലെ പാര്‍ക്കിംഗ് അനായാസമാകും. ട്രാഫിക്കില്‍ ചെറിയ ഗ്യാപുകളിലൂടെ ഊളിയിട്ട് പോകാം. പക്ഷെ സ്റ്റൈലിംഗിന്റെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയുമില്ല. ഒരു വലിയ ഫാമിലി കാറിന് ചേരുന്ന വലിയ ഗ്രില്ലാണ് മുമ്പില്‍. ഗ്രില്ലിന്റെ ഇരുവശത്തും നീളത്തിലുള്ള, ഒഴുകിയിറങ്ങുന്ന ഹെഡ് ലാമ്പുകള്‍. സില്‍വര്‍ കോണ്‍ട്രാസ്റ്റ് നിറത്തില്‍ മുന്നിലും പിന്നിലും സ്‌കിഡ് പ്ലേറ്റുകള്‍. പകല്‍ ഉപയോഗിക്കുന്ന എല്‍ഇഡിയും മുന്നിലെ ബമ്പറിലെ കര്‍വുകളും കാറിന്റെ മുന്നിലെ ബമ്പറിന് അതിശയിപ്പിക്കുന്ന കാഴ്ചഭംഗി നല്‍കുന്നു.

കാറിന് ചുറ്റും കരുത്തും അഴകും പകരുന്ന ഒരു ലൈന്‍ ഉണ്ട്. അത് മുന്നിലെ ബമ്പറില്‍ നിന്നു തുടങ്ങി കാറിന് ചുറ്റും കാണാം. ഇതോടൊപ്പം വലിപ്പം കൂടിയ വീല്‍ ആര്‍ച്ചുകളും കൂടിച്ചേരുമ്പോള്‍ ഒരു ഇക്കോണമി കാറിനപ്പുറം കടക്കുന്ന ബോള്‍ഡ് ഡിസൈന്‍ ശൈലിയാണ് റെഡി ഗോയ്ക്ക് കിട്ടിയിരിക്കുന്നത്. ഡിസൈന്‍ എല്ലാവര്‍ക്കും ഇഷ്ടപ്പെടാവുന്നതാണോ എന്നറിയില്ലെങ്കിലും, തീര്‍ച്ചയായും അത് റെഡി ഗോയെ മറ്റ് ചെറുകാറുകളില്‍ നിന്നും വ്യത്യസ്തമാക്കും.

അടുത്ത പേജില്‍ തുടരുന്നു

Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.