ഹജ്ജ് തീര്‍ഥാടനത്തിന് ഇന്ന് തുടക്കം

രണ്ടു വര്‍ഷത്തെ ഇടവേളയ്ക്കുശേഷം ഹജ്ജ് തീര്‍ഥാടനത്തിന് ഇന്ന് തുടക്കം കുറിക്കുന്നു. മിനായില്‍ വ്യാഴാഴ്ച തീര്‍ഥാടകരുടെ രാപ്പാര്‍ക്കലോടെ ചടങ്ങ് ആരംഭിക്കും. ഇന്ത്യയില്‍നിന്ന് 79,237 തീര്‍ഥാടകരാണ് ഇത്തവണ ഹജ്ജ് നിര്‍വഹിക്കുന്നത്. 56,637 ഹാജിമാര്‍ ഔദ്യോഗീക ഹജ്ജ് കമ്മിറ്റി വഴിയും ബാക്കിയുള്ളവര്‍ സ്വകാര്യ ഗ്രൂപ്പുവഴിയുമാണ് എത്തിയത്. സുരക്ഷ, ചികിത്സ അടക്കം എല്ലാ ഒരുക്കവും പൂര്‍ത്തിയായതായി ഹജ്ജ്-ഉംറ മന്ത്രാലയം അറിയിച്ചു. എല്ലാവരും പൂര്‍ണ ആരോഗ്യവാന്മാരാണെന്നും സുഗമമായി ഹജ്ജ് നിര്‍വഹിക്കാനുള്ള ഒരുക്കം പൂര്‍ത്തിയായെന്നും ഇന്ത്യന്‍ ഹജ്ജ് മിഷന് നേതൃത്വം വഹിക്കുന്ന കോണ്‍സല്‍ ജനറല്‍ മുഹമ്മദ് ഷാഹിദ് ആലം അറിയിച്ചു. ഹജ്ജിന്റെ സുപ്രധാന ചടങ്ങായ അറഫ സംഗമം നാളെയാണ്. സൗദിയില്‍ ശനിയും കേരളത്തില്‍ ഞായറും ബലിപെരുന്നാള്‍ ആഘോഷിക്കും. ഇത്തവണ വിദേശത്തുനിന്നുള്ള തീര്‍ത്ഥാടകര്‍ക്കുകൂടി ഹജ്ജ് കര്‍മത്തിന് അവസരം നല്‍കിയിട്ടുണ്ട്. കോവിഡ് വാക്സിനെടുത്ത 65-നു താഴെ പ്രായക്കാര്‍ക്കാണ് അനുമതി. അനുമതിയില്ലാതെ മക്കയില്‍ പ്രവേശിക്കുന്നവര്‍ക്ക് 10,000 റിയാല്‍ പിഴയുണ്ടാകും.
Photo Courtesy : Google/ images are subject to copyright
കോവിഡ് മഹാമാരിയുടെ നാലാംവരവിൻറെ ഈ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.
# Break the chain #Indian Fighters Corona