മ​ന്ത്രി​സ്ഥാ​നം ന​ഷ്ട​പ്പെ​ട്ട​തി​ല്‍ ഒ​രു വി​ഷ​മ​വു​മി​ല്ലെ​ന്ന് സ​ജി ചെ​റി​യാ​ന്‍ 

മ​ന്ത്രി​സ്ഥാ​നം ന​ഷ്ട​പ്പെ​ട്ട​തി​ല്‍ ഒ​രു വി​ഷ​മ​വു​മി​ല്ലെ​ന്ന് സ​ജി ചെ​റി​യാ​ന്‍ 
മ​ന്ത്രി​സ്ഥാ​നം ന​ഷ്ട​പ്പെ​ട്ട​തി​ല്‍ ഒ​രു വി​ഷ​മ​വു​മി​ല്ലെ​ന്ന് സ​ജി ചെ​റി​യാ​ന്‍.  എം​എ​ല്‍​എ ബോ​ര്‍​ഡ് വ​ച്ച വാ​ഹ​ന​ത്തി​ല്‍ നി​യ​മ​സ​ഭ​യി​ലെ​ത്തി മു​ന്‍​മ​ന്ത്രി സ​ജി ചെ​റി​യാ​ന്‍. സ​ഭ​യി​ല്‍ സ​ജി ചെ​റി​യാ​ന്‍റെ ഇ​രി​പ്പി​ട​വും മാ​റി. ര​ണ്ടാം നി​ര​യി​ല്‍ മു​ന്‍​മ​ന്ത്രി കെ.​കെ. ശൈ​ല​ജ​യ്ക്ക് സ​മീ​പ​മാ​ണ് സ​ജി ചെ​റി​യാ​ന്‍റെ ഇ​രി​പ്പി​ടം. സ​ഭ​യി​ലെ​ത്തി​യ സ​ജി​യു​മാ​യി മ​ന്ത്രി​മാ​രും എം​എ​ല്‍​എ​മാ​രും സൗ​ഹൃ​ദം പ​ങ്കി​ട്ടു. മന്ത്രി​സ്ഥാ​നം ന​ഷ്ട​പ്പെ​ട്ട​തി​ല്‍ ഒ​രു വി​ഷ​മ​വു​മി​ല്ലെ​ന്ന് സ​ജി ചെ​റി​യാ​ന്‍ മാ​ധ്യ​മ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ച്ചു. അതേസമയം ഭരണഘടനയെ അധിഷേപിച്ചതിന് സജി ചെറിയാന്‍ എം.എല്‍.എയ്‌ക്കെതിരെ കേസെടുത്തു.

ഭ​ര​ണ​ഘ​ട​ന​യെ അ​വ​ഹേ​ളി​ച്ചെ​ന്ന കു​റ്റം ചു​മ​ത്തി കീ​ഴ്വാ​യ്പൂ​ർ പോ​ലീ​സാ​ണ് എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. പ​ര​മാ​വ​ധി മൂ​ന്ന് വ​ർ​ഷം വ​രെ ത​ട​വും പി​ഴ​യും ല​ഭി​ക്കാ​വു​ന്ന വ​കു​പ്പാ​ണി​ത്. മ​ന്ത്രി ഭ​ര​ണ​ഘ​ട​ന​യെ അ​വ​ഹേ​ളി​ച്ചെ​ന്ന പ​രാ​തി​യി​ൽ കേ​സെ​ടു​ക്ക​ണ​മെ​ന്ന് തി​രു​വ​ല്ല ജു​ഡീ​ഷ്യ​ൽ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി പോ​ലീ​സി​ന് നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു. കോ​ട​തി നി​ർ​ദേ​ശി​ച്ചാ​ൽ 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ കേ​സ​ടു​ക്ക​ണം. അ​തി​നാ​ലാ​ണ് പോ​ലീ​സ് ഇ​ന്ന് ത​ന്നെ കേ​സെ​ടു​ത്ത​ത്. പ്രി​വ​ൻ​ഷ​ൻ ഓ​ഫ് ഇ​ൻ​സ​ൾ​ട്ട് ടു ​നാ​ഷ​ണ​ൽ ഓ​ണ​ർ ആ​ക്ടി​ലെ ര​ണ്ടാം വ​കു​പ്പ് പ്ര​കാ​ര​മാ​ണ് കേ​സെ​ടു​ത്ത​ത്. പ്ര​സം​ഗ​ത്തി​ന്‍റെ വീ​ഡി​യോ ദൃ​ശ്യം പ​രി​ശോ​ധി​ച്ച ശേ​ഷ​മാ​യി​രു​ന്നു കീ​ഴ്‌​വാ​യ്പൂ​ർ പോ​ലീ​സി​ന്‍റെ ന​ട​പ​ടി. വാ​ക്കു​കൊ​ണ്ടോ പ്ര​വ​ർ​ത്തി കൊ​ണ്ടോ ഭ​ര​ണ​ഘ​ട​ന​യെ അ​വ​ഹേ​ളി​ക്കു​ന്ന​തി​നെ​തി​രാ​യ വ​കു​പ്പാ​ണി​ത്.

Photo Courtesy : Google/ images are subject to copyright       

കോവിഡ് മഹാമാരിയുടെ നാലാംവരവിൻറെ ഈ കാലത്ത്  എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും  വാക്‌സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്‌ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.

# Break the chain #Indian Fighters Corona

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.