വെള്ളച്ചാട്ടത്തിന് സമീപത്തെ കൂറ്റൻ പാറ ഇടിഞ്ഞ് ബോട്ടുകൾക്ക് മുകളിൽ വീണു; ഏഴ് പേർക്ക് ​ദാരുണാന്ത്യം

വെള്ളച്ചാട്ടത്തിന് സമീപത്തെ കൂറ്റൻ പാറ ഇടിഞ്ഞ് ബോട്ടുകൾക്ക് മുകളിൽ വീണു; ഏഴ് പേർക്ക് ​ദാരുണാന്ത്യം

ബ്രസീലിൽ വെള്ളച്ചാട്ടത്തിന് സമീപത്തെ കൂറ്റൻ പാറ ഇടിഞ്ഞ് ബോട്ടിന് മുകളിലൂടെ വീണ് ഏഴ് വിനോദസഞ്ചാരികളക്ക് ദാരുണാന്ത്യം. ഒന്പതുപേർക്ക് പരിക്കേറ്റു , മൂന്നുപേരെ കാണാതായിട്ടുണ്ട്. തെക്കുകിഴക്കൻ ബ്രസീലിലെ ക്യാപ്പിറ്റോളിയോ കന്യോൻസ് പ്രാദേശത്തെ ഫുന്യോങ്സ് തടാകത്തിലാണ് ഈ അപകടം നടന്നത് . കഴിഞ്ഞ കുറെ ദിവസങ്ങളായി പ്രദേശത്ത് കനത്ത മഴ പെയ്യുകയാണ്. ഇതാവാം അപകടത്തിന് കാരണമെന്ന് കരുതുന്നത്. കുത്തനെയുള്ള പാറക്കെട്ടുകളും വെള്ളച്ചാട്ടവും കാണാനെത്തിയവരാണ് അപകടത്തിൽപ്പെട്ടത്, പാറ ഇളകുന്നത് കണ്ട മറ്റ് സഞ്ചാരികൾ മുന്നറിയിപ്പ് കൊടുത്തിട്ടും അതൊന്നും കാര്യമാക്കാതെ വെള്ളച്ചാട്ടത്തിനടുത്ത് നിന്നിരുന്നവരാണ് ദാരുണമായി കൊല്ലപ്പെട്ടത്.

കോവിഡ് മഹാമാരിയുടെ മൂന്നാംവരവിൽ ഈ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.
# Break the chain #Indian Fighters Corona

 

 

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.