രോഗനിയന്ത്രണത്തിന് കോവിഡ് ആന്റിവൈറല്‍ മരുന്ന് “മോള്‍നുപിരാവിര്‍” ഫലപ്രദമെന്ന് റിപ്പോര്‍ട്ടുകള്‍

രോഗനിയന്ത്രണത്തിന് കോവിഡ് ആന്റിവൈറല്‍ മരുന്ന്  “മോള്‍നുപിരാവിര്‍”  ഫലപ്രദമെന്ന് റിപ്പോര്‍ട്ടുകള്‍

കോവിഡ് ആന്റിവൈറല്‍ മരുന്നായ മോള്‍നുപിരാവിറിനെ രോഗനിയന്ത്രണത്തിന് ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിയുമെന്ന വാദവുമായി പ്രമുഖ കൊവിഡ് ടാസ്‌ക് ഫോഴ്‌സ് അംഗങ്ങളും ആരോഗ്യ വിദഗ്ദ്ധരും. ഈ മരുന്ന് ഉപയോഗിക്കുന്നതിലൂടെ 30-50 ശതമാനം ആശുപത്രിവാസം ഒഴിവാക്കാനും രോഗത്തിന്റെ തീവ്രത കുറയ്ക്കാനും കഴിയുമെന്നാണ് ഇവര്‍ അവകാശപ്പെടുന്നത്. മോള്‍നുപിരാവിറിന് ഗുരുതര ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന് ഐ സി എം ആര്‍ ചീഫ് ഡോ.ബല്‍റാം ഭാര്‍ഗവ പറഞ്ഞതിന് പിന്നാലെയാണ് മരുന്നിന്റെ ഗുണങ്ങള്‍ ചൂണ്ടിക്കാട്ടികൊണ്ട് ഒരു വിഭാഗം ആരോഗ്യ വിദഗ്ദ്ധര്‍ രംഗത്ത് വന്നിരിക്കുന്നത്. ഇതുവരെയുള്ള പഠനങ്ങളില്‍ മരുന്നിന്റെ ഉപയോഗം മനുഷ്യര്‍ക്കിടയില്‍ പാര്‍ശ്വഫലങ്ങളൊന്നും കാണിച്ചിട്ടില്ലെന്നും വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

Photo Courtesy : Google/ images are subject to copyright 

കോവിഡ് മഹാമാരിയുടെ മൂന്നാംവരവിൻറെ കാലത്ത്  എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും  വാക്സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.

# Break the chain #Indian Fighters Corona

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.