ബി.എസ്.സി നഴ്സിംഗ് കോഴ്സ്: അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു

സംസ്ഥാനത്തെ സര്‍ക്കാര്‍/ സ്വാശ്രയ കോളേജുകളില്‍ പോസ്റ്റ് ബേസിക് ബി.എസ്.സി നഴ്സിംഗ് ഡിഗ്രി കോഴ്സ് പ്രവേശനത്തിന് ഓപ്ഷനുകള്‍ സമര്‍പ്പിച്ചവരുടെ രണ്ടാം ഘട്ട അലോട്ട്മെന്റ് www.lbscentre.kerala.gov.in ല്‍ പ്രസിദ്ധീകരിച്ചു. അപേക്ഷകര്‍ വെബ്സൈറ്റില്‍ ലോഗിന്‍ ചെയ്ത് പരിശോധിക്കണം. അലോട്ട്മെന്റ് ലഭിച്ചവര്‍ വെബ്സൈറ്റില്‍ നിന്നും പ്രിന്റൗട്ടെടുത്ത ഫീ പെയ്മെന്റ് സ്ലിപ്പ് മുഖേന ഫെഡറല്‍ ബാങ്കിന്റെ ഏതെങ്കിലും ശാഖകളിലൂടെയോ ഓണ്‍ലൈനായോ ജനുവരി 25 നകം ഫീസ് അടച്ച് അലോട്ട്മെന്റ് മെമ്മോ സഹിതം 27, 28 തീയതികളില്‍ അതത് കോളേജുകളില്‍ പ്രവേശനം നേടണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0471-2560363, 364.
Photo Courtesy : Google/ images are subject to copyright
കോവിഡ് മഹാമാരിയുടെ മൂന്നാംവരവിൻറെ ഈ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.
# Break the chain #Indian Fighters Corona