കോവിഡ് ; 21 മുതല്‍ സംസ്ഥാനത്ത് സ്‌കൂളുകള്‍ വീണ്ടും അടയ്ക്കും

കോവിഡ് ; 21 മുതല്‍ സംസ്ഥാനത്ത് സ്‌കൂളുകള്‍ വീണ്ടും അടയ്ക്കും

സംസ്ഥാനത്ത് കോവിഡ് വീണ്ടും രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ശ്ശനമാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍. കോവിഡ് അവലോകനയോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനം. യോഗം മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലാണ് തിരുവനന്തപുരത്ത് ചേര്‍ന്നത്. സംസ്ഥാനത്ത് സ്‌കൂളുകള്‍ അടയ്ക്കാനാണ് തീരുമാനം. ഒന്നു മുതല്‍ ഒന്‍പതുവരേയുള്ള ക്ലാസുകളാണ് അടയ്ക്കുന്നത്. ഇവര്‍ക്ക് ഓണ്‍ലൈന്‍ ക്ലാസുകള്‍ മാത്രമായിരിക്കും. വിദ്യാര്‍ഥികളുടെ കാര്യത്തില്‍ രക്ഷിതാക്കളുടെ ആശങ്കകള്‍ പരിഗണിച്ചാണ് ചെറിയ ക്ലാസുകള്‍ അടച്ചിട്ട് ഓണ്‍ലൈന്‍ പഠനം തുടരാനുള്ള തീരുമാനം. ഈ മാസം 21മുതല്‍ നിയന്ത്രണങ്ങള്‍ നിലവില്‍ വരും. 10,11,12 ക്ലാസുകള്‍ മാത്രമായിരിക്കും ക്ലാസുകള്‍ നടക്കുക. വാരാന്ത്യ നിയന്ത്രണങ്ങളുണ്ടാകില്ല. രാത്രി കര്‍ഫ്യൂവും ഉണ്ടാകില്ല. സര്‍ക്കാര്‍ പരിപാടികള്‍ പരമാവധി ഓണ്‍ലൈനിലാക്കണം. കോവിഡ് രൂക്ഷമായാല്‍ ഏതു സ്ഥാപനവും അടച്ചിടാം. സാഹചര്യമനുസരിച്ച്‌ സ്ഥാപനത്തിന്റെ മേലധികാരിക്ക് ഇത്തരം കാര്യങ്ങളില്‍ തീരുമാനമെടുക്കാം.

Photo Courtesy : Google/ images are subject to copyright 

കോവിഡ് മഹാമാരിയുടെ മൂന്നാംവരവിൻറെ കാലത്ത്  എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും  വാക്സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.

# Break the chain #Indian Fighters Corona

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.