കേരള നോളജ് ഇക്കോണമി മിഷന്റെ സ്‌പെഷ്യല്‍ തൊഴില്‍മേള ജനുവരി16 നും തൊഴില്‍മേള ജനുവരി 20 നും എറണാകുളത്ത് നടക്കും.

കേരള നോളജ് ഇക്കോണമി മിഷന്റെ സ്‌പെഷ്യല്‍ തൊഴില്‍മേള  ജനുവരി16 നും  തൊഴില്‍മേള ജനുവരി 20 നും  എറണാകുളത്ത് നടക്കും.

കേരള നോളജ് ഇക്കോണമി മിഷന്റെ തൊഴില്‍മേള ജനുവരി 20 ന് കാക്കനാട് രാജഗിരി എഞ്ചിനീയറിംഗ് കോളേജില്‍ നടക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, ജില്ലാ വികസന കമീഷ്ണര്‍ എ.ഷിബു എന്നിവര്‍ കളക്ടറേറ്റില്‍ ചേര്‍ന്ന പത്രസമ്മേളനത്തില്‍ അറിയിച്ചു. പ്ലസ്ടു പാസായ 18 നും 59 നും ഇടയില്‍ പ്രായമായ എല്ലാവര്‍ക്കും രജിസ്‌ട്രേഷന്‍ നടത്തി പങ്കാളികളാകാം. തൊഴില്‍ അന്വേഷകര്‍ക്ക് knowledgemission.kerala.gov.in എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാം. കൂടുതല്‍ വിവരങ്ങള്‍ക്ക് – 0471 2737881 എന്ന നമ്പറില്‍ ബന്ധപ്പെടാം.

തൊഴിലില്‍ തുടര്‍ച്ച നഷ്ടപ്പെട്ട വനിതകള്‍ക്കു വേണ്ടിയാണു സ്‌പെഷ്യല്‍ തൊഴില്‍മേള ജനുവരി 16ന് സംഘടിപ്പിക്കുന്നത്. എറണാകുളം സെന്റ് തേരേസാസ് കോളേജിലാണു സ്‌പെഷ്യല്‍ തൊഴില്‍മേള സംഘടിപ്പിച്ചിരിക്കുന്നത്. രാവിലെ 8.30 മുതല്‍ വൈകീട്ട് 6 വരെയാണു മേള. രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ക്കു മാത്രമായിരിക്കും ഈ തൊഴില്‍ മേളകളിലേക്കു പ്രവേശനം ലഭിക്കുക. രജിസ്റ്റര്‍ ചെയ്തവര്‍ക്കായി ജനുവരി 12 മുതല്‍ ബ്ലോക്ക് പഞ്ചായത്തുകളുടെ നേതൃത്വത്തില്‍ പരിശീലനം നല്‍കും.

2021 ഫെബ്രുവരിയില്‍ ഉദ്ഘാടനം ചെയ്ത ഡിജിറ്റല്‍ വര്‍ക്ക്‌ഫോഴ്‌സ് മാനേജ്‌മെന്റ് സിസ്റ്റം(ഡിഡബ്ല്യുഎംഎസ്) എന്ന പ്ലാറ്റ്‌ഫോം വഴിയാണ് അഭ്യസ്തവിദ്യരായ തൊഴിലന്വേഷകര്‍ക്ക് അവരവരുടെ അഭിരുചിക്കും നൈപുണ്യത്തിനും അനുയോജ്യമായ തൊഴില്‍ തെരഞ്ഞെടുക്കുന്നതിനു കേരള നോളജ് ഇക്കോണമി മിഷന്‍ അവസരമൊരുക്കുന്നത്. നൈപുണ്യവും വൈദഗ്ധ്യവുമുള്ള തൊഴിലാളികളേയും അവരുടെ സേവനം ആവശ്യമുള്ള തൊഴില്‍ദാതാക്കളെയും ഒരു കുടക്കീഴില്‍ കൊണ്ടു വരികയാണു മേളയിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

തൊഴില്‍ മേളകളില്‍ പങ്കെടുക്കാന്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ജോബ് റെഡിനെസ്്, ഇന്റര്‍വ്യൂ സ്‌കില്‍ എന്നിവ മുന്‍നിര്‍ത്തി മൂന്നു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള സൗജന്യ പരിശീലനവും കേരള നോളേജ് ഇക്കോണമി മിഷനും കുടുംബശ്രീയുടെ സ്‌കില്‍ വിഭാഗവും ചേര്‍ന്ന് ഒരുക്കിയിട്ടുണ്ട്. കരിയര്‍ മെച്ചപ്പെടുത്താനും അനുയോജ്യമായ ജോലിയില്‍ പ്രവേശിക്കാനും തൊഴില്‍ മേള സുവര്‍ണ്ണാവസരമാണ്.
ഐടി, എഞ്ചിനീയറിംഗ്, ടെക്‌നിക്കല്‍ ജോബ്‌സ്, സിവില്‍ ആന്‍ഡ് കണ്‍സ്ട്രക്ഷന്‍, ഓട്ടോമൊബൈല്‍, മെഡിക്കല്‍, ലോജിസ്റ്റിക്‌സ്, മാനേജ്‌മെന്റ്, റീടൈല്‍സ്, ഫിനാന്‍സ്, എഡ്യൂക്കേഷന്‍, വിദ്യാഭാസ സ്ഥാപനങ്ങള്‍, ബാങ്കിങ്ങ്, മാര്‍ക്കറ്റിംഗ്, സെയില്‍സ്, മീഡിയ, സ്‌കില്‍ എഡ്യൂക്കേഷന്‍, ഹോസ്പിറ്റാലിറ്റി, ഇന്‍ഷുറന്‍സ്, ഷിപ്പിംഗ്, അഡ്മിനിസ്‌ട്രേഷന്‍, ഹോട്ടല്‍ മാനേജ്‌മെന്റ്, റ്റാക്‌സ് മുതലായവയില്‍ നൂറിലധികം കമ്പനികളില്‍ ആയി 15000ല്‍ അധികം ജോബ് വേക്കന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

ബ്ലോക്ക് പഞ്ചായത്തുകളും പരിശീലന കേന്ദ്രങ്ങളും ചുവടെ:

അങ്കമാലി (കറുകുറ്റി കമ്മ്യൂണിറ്റി ഹാള്‍), വാഴക്കുളം (വാഴക്കുളം കമ്മ്യൂണിറ്റി ഹാള്‍), പാറക്കടവ് (നെടുമ്പാശ്ശേരി സിഡിഎസ് ഹാള്‍), മൂവാറ്റുപുഴ (വാളകം കമ്മ്യൂണിറ്റി ഹാള്‍), വടവുകോട് (വടവുകോട് ബ്ലോക്ക് ഹാളില്‍ 12 നും തിരുവാണിയൂര്‍ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ 13 നും), പറവൂര്‍ (പറവൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഹാള്‍), ഇടപ്പള്ളി (എളങ്കുന്നപ്പുഴ പഞ്ചായത്ത് ഹാള്‍), കോതമംഗലം (കവളങ്ങാട് സിഡിഎസ് ഹാള്‍), മുളന്തുരുത്തി (ആമ്പല്ലൂര്‍ അഗ്രോ മാര്‍ട്ട് മില്ലുങ്കല്‍), പള്ളുരുത്തി (കൊച്ചി വെസ്റ്റ് സി.ഡി.എസ് ഹാള്‍), വൈപ്പിന്‍ (ഞാറക്കല്‍ സിഡിഎസ് ഹാള്‍), പാമ്പാക്കുട (പാമ്പാക്കുട പഞ്ചായത്ത് ഹാള്‍), ആലങ്ങാട് (ആലങ്ങാട് പഞ്ചായത്ത് ഹാള്‍), കൂവപ്പടി (അശമന്നൂര്‍ പഞ്ചായത്ത് ഹാള്‍).

Photo Courtesy : Google/ images are subject to copyright 

കോവിഡ് മഹാമാരിയുടെ മൂന്നാംവരവിൻറെ കാലത്ത്  എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും  വാക്സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.

# Break the chain #Indian Fighters Corona                  

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.